ശവസംസ്കാര ചടങ്ങുകൾക്ക് പോകുമ്പോൾ അമേരിക്കയിലെ യുവാക്കൾ കോണ്ടം കൊണ്ടുപോകുമെന്ന് പഠനം

Last Updated:

ദുഃഖ സാഹചര്യങ്ങളിൽ മനുഷ്യർക്ക് ഒരു പ്രത്യേക ഉണർവ് അനുഭവിക്കാൻ കഴിയുമെന്നാണ് പഠനത്തിൽ പങ്കെടുത്തവർ പറയുന്നത്

അമേരിക്കയിൽ 35 വയസ്സിന് താഴെ പ്രായമുള്ള എട്ട് പുരുഷന്മാരിൽ ഒരാൾ വീതം ശവസംസ്കാര ചടങ്ങുകൾക്ക് പോകുമ്പോൾ കോണ്ടം കൈയിൽ കരുതുമെന്ന് സമ്മതിച്ചതായി പഠനം. ഇത് ആശ്ചര്യകരമായോ അസാധാരണമായോ ഒക്കെ തോന്നുമെങ്കിലും ഈ വ്യക്തികൾ ‘ഏത് സാഹചര്യത്തിലും തയ്യാറായിരിക്കാൻ ആഗ്രഹിക്കുന്നു’ എന്നതാണ് കാര്യം. മെട്രോ യുകെയിൽ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് ഒരു പ്രമുഖ കോണ്ടം നിർമ്മാണ ബ്രാൻഡ് നടത്തിയ ഓൺലൈൻ സർവേയിൽ അമേരിക്കയിലെ 18 മുതൽ 35 വരെ പ്രായമുള്ള ഏകദേശം 2000 ത്തിലധികം യുവാക്കളെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്.
ഗവേഷണം കൗതുകകരമായ മറ്റൊരു കാര്യവും കണ്ടെത്തിയിട്ടുണ്ട്. ദുഃഖ സാഹചര്യങ്ങളിൽ മനുഷ്യർക്ക് ഒരു പ്രത്യേക ഉണർവ് അനുഭവിക്കാൻ കഴിയുമെന്നാണ് പഠനത്തിൽ പങ്കെടുത്തവർ പറയുന്നത്. ലൈംഗികത എന്നത് വൈകാരികമായ ശൂന്യത നികത്തുന്നതിനുള്ള ഒരു ഉപാധി എന്നതിന് പുറമേ ഒരാൾ കടന്നുപോകുന്ന വേദനയിൽ നിന്ന് അവരുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കാനും കഴിയും. അതായത് “ഹാപ്പി ഹോർമോൺ” എന്നറിയപ്പെടുന്ന എൻഡോർഫിനുകൾ റിലീസ് ചെയ്യാൻ ഇത് കാരണമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
അതുമാത്രമല്ല, പ്രായപൂർത്തിയായവരിൽ 65 ശതമാനവും ആദ്യമായി ഡേറ്റിംഗിന് പോകുമ്പോൾ ഗർഭനിരോധന ഉറകൾ കൊണ്ടുപോകാറുണ്ടെന്നും പഠനം കണ്ടെത്തി. 90കളിൽ ജനിച്ച നാല് പേരിൽ ഒരാൾ വീതം തങ്ങളുടെ ഹൈസ്‌കൂൾ റീയൂണിയനുകൾക്ക് പോകുമ്പോൾ കോണ്ടം കൊണ്ടുപോകുന്നതായും പഠനം കണ്ടെത്തി.
advertisement
18 നും 35 നും ഇടയിൽ പ്രായമുള്ളവരിൽ 77 ശതമാനം ആളുകളും ലൈംഗികബന്ധത്തിലെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതായും ഇക്കാര്യത്തിൽ ആണിനും പെണ്ണിനും ഒരുപോലെ ഉത്തരവാദിത്തമുണ്ടായിരിക്കണമെന്ന് വിശ്വസിക്കുന്നതായും പഠനം വെളിപ്പെടുത്തുന്നു. പ്രായപൂർത്തിയായവരിൽ 78 ശതമാനവും തങ്ങളുടെ പങ്കാളിയെ മറ്റ് ജനനനിയന്ത്രണ മാർഗങ്ങൾക്ക് വിധേയമാക്കുന്നതിനേക്കാൾ നല്ലത് കോണ്ടം പോലുള്ള സുരക്ഷാമുൻകരുതലുകൾ ഉപയോഗിക്കാനുള്ള ഉത്തരവാദിത്തം കാണിക്കണമെന്നും അവകാശപ്പെട്ടു. കൂടാതെ 52 ശതമാനം സ്ത്രീകളും അവർ ഗുളികകൾ കഴിക്കുന്നതിനുപകരം തങ്ങളുടെ പങ്കാളി കോണ്ടം ധരിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് വിശ്വസിക്കുന്നു.
advertisement
52 ശതമാനം വരുന്ന മുതിർന്നവരിൽ ഭൂരിഭാഗവും ബെഡ്‌സൈഡ് ടേബിളിൽ കോണ്ടം സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നതായും പഠനം കണ്ടെത്തി. രസകരമെന്നു പറയട്ടെ പഠനത്തിൽ പങ്കാളികളായ 57 ശതമാനം സ്ത്രീകളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറുവശത്ത് 52 ശതമാനം പുരുഷന്മാർക്കും കോണ്ടം തങ്ങളുടെ വാലറ്റിൽ സൂക്ഷിക്കാനാണ് താത്പര്യം.
Summary: Study finds men in the US carry condoms while attending funerals
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ശവസംസ്കാര ചടങ്ങുകൾക്ക് പോകുമ്പോൾ അമേരിക്കയിലെ യുവാക്കൾ കോണ്ടം കൊണ്ടുപോകുമെന്ന് പഠനം
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement