• HOME
  • »
  • NEWS
  • »
  • life
  • »
  • Health | ഗർഭസ്ഥശിശുവിന്റെ ആരോഗ്യവും ഗർഭകാലവും സുരക്ഷിതമാക്കാം; നടത്തേണ്ട പരിശോധനങ്ങൾ

Health | ഗർഭസ്ഥശിശുവിന്റെ ആരോഗ്യവും ഗർഭകാലവും സുരക്ഷിതമാക്കാം; നടത്തേണ്ട പരിശോധനങ്ങൾ

ഗര്‍ഭപാത്രത്തിന് അകത്താണോ അതോ പുറംഭാഗത്താണോ ഭ്രൂണം വളരുന്നത് എന്ന് കണ്ടെത്തുന്നതാണ് ആദ്യ പരിശോധന

  • Share this:

    വളരെ സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ഗര്‍ഭകാലത്തെപ്പറ്റി വിശദമായി പഠിക്കുന്ന മേഖലയാണ് പെരിനാറ്റോളജി. ഭ്രൂണത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളും ഈ പഠനമേഖലയില്‍ വിശദമാക്കുന്നുണ്ട്.

    മെറ്റേണല്‍-ഫീറ്റല്‍ മെഡിസിന്‍ എന്നും പെരിനാറ്റോളജി അറിയപ്പെടുന്നുണ്ട്. എന്തൊക്കെയാണ് ഫീറ്റല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഉൾപ്പെടുന്നതെന്ന് നോക്കാം.

    1. ഭ്രൂണത്തിന്റെ വിശദമായ പരിശോധന. പ്രസവാനന്തര പ്രശ്‌നങ്ങളുടെ പഠനം.
    2. ഭ്രൂണത്തിന്റെ ആരോഗ്യ പരിപാലനം.
    3. ഭ്രൂണത്തിന്റെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി ആവശ്യമായ പരിശോധനകള്‍ ചെയ്യുക.

    ഒരു അമ്മ ഭ്രൂണത്തെ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനെ ആശ്രയിച്ചാണ് ഇക്കാര്യങ്ങള്‍ പരിഗണിക്കേണ്ടത്. ഇക്കാലത്ത് ഈ പരിശോധനകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാണ്.

    ഫീറ്റല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവ: അള്‍ട്രാസൗണ്ട് സ്‌കാന്‍,(2ഡി, എഎംപി) സാങ്കേതിക വിദ്യകളിലൂടെയാണ് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യനില പരിശോധിക്കുന്നത്. അവയിലെ പ്രധാന പരിശോധനകള്‍ ഇവയാണ്

    Also Read-Health | കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിൽ റോബോട്ടിക് സാങ്കേതികവിദ്യയുടെ പ്രാധാന്യം?

    1. ആദ്യ സ്‌കാനിംഗ് : ഗര്‍ഭധാരണത്തെപ്പറ്റിയുള്ള വിശദമായ പരിശോധനയാണിത്. ഗര്‍ഭപാത്രത്തിന് അകത്താണോ അതോ പുറംഭാഗത്താണോ ഭ്രൂണം വളരുന്നത് എന്ന് കണ്ടെത്തുന്നതാണ് ആദ്യ പരിശോധന. ഗർഭപാത്രത്തിന് പുറത്താണെങ്കിൽ ഇവ നേരത്തെ തിരിച്ചറിഞ്ഞ് നീക്കം ചെയ്തില്ലെങ്കില്‍ അമ്മയുടെ ജീവന് തന്നെ ഭീഷണിയാകും. ഗര്‍ഭകാലത്തെ പ്രധാന മെഡിക്കല്‍ എമര്‍ജന്‍സിയായിട്ടാണ് ഈ പ്രശ്‌നത്തെ കാണുന്നത്.

    2. ട്രൈമെസ്റ്റര്‍ സ്‌കാന്‍ (മൂന്നാം മാസത്തിലുള്ള സ്‌കാന്‍): കുഞ്ഞിന് എന്തെങ്കിലും ജനിതക തകരാറുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് ഈ സ്‌കാനിലൂടെ ചെയ്യുന്നത്. ഡൗണ്‍ സിന്‍ഡ്രോം, പോലുള്ള രോഗങ്ങള്‍ കുഞ്ഞിന് ബാധിച്ചിട്ടുണ്ടോ എന്ന് ഈ സ്‌കാനിലൂടെ പരിശോധിക്കുന്നു.
    3. അനോമലി സ്‌കാന്‍ (അഞ്ചാം മാസത്തിലെ പരിശോധന): ഗര്‍ഭസ്ഥ ശിശുവിന്റെ ഘടനയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്ന ടെസ്റ്റാണ് ഇത്. അങ്ങനെ എന്തൈങ്കിലും പരിശോധനയില്‍ തെളിഞ്ഞാല്‍ കുഞ്ഞിന്റെ മാതാപിതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതാണ്. അവരുടെ തീരുമാനപ്രകാരം ഗര്‍ഭം മുന്നോട്ട് കൊണ്ടുപോണോ വേണ്ടയോ എന്ന് തീരുമാനിക്കാം.
    4. ഫീറ്റല്‍ എക്കോ കാര്‍ഡിയോഗ്രാഫി
    5. വളര്‍ച്ചാ പരിശോധന
    6.ഫീറ്റല്‍ ഡോപ്‌ളര്‍ അസസ്‌മെന്റ്.
    7. മള്‍ട്ടിപ്പിള്‍ പ്രഗ്നന്‍സി സ്‌കാനിംഗ്
    8. ഇരട്ടകുഞ്ഞുങ്ങളുടെ ഗര്‍ഭാവസ്ഥയിലെ പരിശോധനകള്‍ ( മോണോകോറിയോണിക് ഗര്‍ഭധാരണം, (ഒരു പ്ലാസന്റ പങ്കിടുന്ന ഭ്രൂണം)

    – ടിടിടിഎസ് (ട്വിന്‍ ടു ട്വിന്‍ ട്രാന്‍സ്ഫ്യൂഷന്‍ സിന്‍ഡ്രോം) കണ്ടെത്താനുള്ള ഫീറ്റല്‍ ലേസര്‍ ഫോട്ടോ കോയാഗുലേഷന്‍
    – റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍
    – ബൈപോളാര്‍ കോര്‍ഡ് കോയാഗുലേഷന്‍
    – പ്രസവത്തിന് മുമ്പുള്ള കൗണ്‍സിലിംഗ്: മുമ്പ് ആരോഗ്യപ്രശ്‌നമുള്ള കുട്ടികള്‍ക്ക് ജന്‍മം നല്‍കിയിട്ടുള്ളവർക്കും ബന്ധുക്കളെ തന്നെ വിവാഹം കഴിച്ചവർക്കും നല്‍കുന്ന കൗണ്‍സിലിംഗ്.
    – പെരിനേറ്റല്‍ പാത്തോളജി (ഫീറ്റല്‍ ഓട്ടോപ്‌സി )

    ഭ്രൂണത്തെ വിശദമായി പരിശോധിക്കാന്‍ കഴിയുന്ന രീതിയില്‍ നമ്മുടെ ശാസ്ത്രം വികസിച്ച് കഴിഞ്ഞു. ഗര്‍ഭസ്ഥ ശിശുവിന്റെ കൃത്യമായ പരിശോധനയിലൂടെ സുരക്ഷിതമായ പ്രസവം സാധ്യമാകുമെന്ന് നിരവധി ഗവേഷണത്തിലൂടെ തിരിച്ചറിയപ്പെട്ട കാര്യമാണ്.

    ഫീറ്റല്‍ മെഡിസിന്റെ പ്രധാന ലക്ഷ്യം ഗര്‍ഭസ്ഥ ശിശുവിന്റെ ക്ഷേമം തന്നെയാണ്. ഇനിയും ജനിച്ചിട്ടില്ലാത്ത ഗര്‍ഭസ്ഥ ശിശുവാണ് ഈ ശാസ്ത്രശാഖയുടെ പ്രധാന ലക്ഷ്യം. ഒരു വ്യക്തിയായി തന്നെ പരിഗണിച്ചാണ് ഈ മേഖലയിലെ വിദഗ്ധര്‍ ഗര്‍ഭസ്ഥ ശിശുക്കളെ സമീപിക്കുന്നത്. വളരെ ആരോഗ്യത്തോടെയുള്ള ഒരു കുഞ്ഞിന്റെ ജനനത്തിനാണ് ഇത്തരം സാങ്കേതിക വിദ്യകള്‍ പ്രാധാന്യം നല്‍കുന്നത്.

    മാതൃ-ശിശു ആരോഗ്യം, നവജാത പരിപാലനം എന്നിവയുമായി ബന്ധപ്പെട്ടാണ് ഫീറ്റല്‍ മെഡിസിന്‍ പ്രവര്‍ത്തിക്കുന്നത്. മെച്ചപ്പെട്ട ഗര്‍ഭകാല പരിശോധനകള്‍ ഉറപ്പ് വരുത്തുക, ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ലോകത്തിന് നല്‍കുക എന്നിവയാണ് ഈ മേഖല ലക്ഷ്യമിടുന്നത്.

    (ഡോ. ചിത്ര ഗണേഷ്, എച്ച്ഒഡി ആന്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫീറ്റല്‍ മെഡിസിന്‍, മാ-കാവേരി യൂണിറ്റ്, കാവേരി ഹോസ്പിറ്റല്‍, ഇലക്ട്രോണിക് സിറ്റി, ബംഗളുരൂ.)

    Published by:Jayesh Krishnan
    First published: