സെക്‌സില്‍ ബോറടിയുണ്ടോ? പരീക്ഷിക്കൂ ഈ 5 പൊസിഷനുകള്‍
- Published by:Aneesh Anirudhan
- news18
Last Updated:
ഇരു പങ്കാളികള്‍ക്കും ഒരു പോലെ ആസ്വാദ്യകരമായ ലൈംഗിക ബന്ധമാണ് ആരോഗ്യത്തിന് ഉത്തമം. ലൈംഗിക ബന്ധം ആസ്വാദ്യകരമാക്കാന്‍ ഏതു പൊസിഷനില്‍ വേണമെന്ന് ഇരുവരും ആദ്യം തീരുമാനമെടുക്കണം.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മനുഷ്യന് ശാരീരികവും മാനസികവുമായ ആരോഗ്യം നല്‍കുന്നതാണെന്നാണ് പറയപ്പെടുന്നത്. രക്ത സമ്മര്‍ദ്ദത്തെയും മാനസിക പിരിമുറുക്കങ്ങളെയും ചിട്ടയായ ലൈംഗിക ബന്ധത്തിലൂടെ മറികടക്കാനാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഇരു പങ്കാളികള്‍ക്കും ഒരു പോലെ ആസ്വാദ്യകരമായ ലൈംഗിക ബന്ധമാണ് ആരോഗ്യത്തിന് ഉത്തമം. ലൈംഗിക ബന്ധം ആസ്വാദ്യകരമാക്കാന്‍ ഏതു പൊസിഷനില്‍ വേണമെന്ന് ഇരുവരും ആദ്യം തീരുമാനമെടുക്കണം. നിരവധി പൊസിഷനുകളില്‍ ലൈംഗിക ബന്ധമാകാം. ഇതില്‍ രണ്ടു പേര്‍ക്കും ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കന്നതാണ് അഭികാമ്യം. ആരോഗ്യകരമായ അഞ്ചു പൊസിഷനുകളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
1. സ്ത്രീ മുകളില്‍ വരുന്ന രീതി
പേരില്‍ തന്നെയുണ്ട് ഈ പൊസിഷന്‍ എന്താണെന്ന്. ഈ രീതിയില്‍ ലൈംഗിക ബന്ധത്തിന്റെ നിയന്ത്രണം സ്ത്രീയ്ക്കാണ്. മുകളിലേക്കും താഴേയ്ക്കും ചലിക്കുന്നതിലൂടെ ഹൃദയമിടിപ്പ് കൂടുകയും നല്ലൊരു വ്യായാമം ചെയ്ത അനുഭൂതിയുണ്ടാകുകയും ചെയ്യും.
advertisement
2. മിഷനറി പൊസിഷന്‍
പുരുഷന്‍ സ്ത്രീയ്ക്കു മുകളില്‍ വരുന്ന രീതിയാണിത്. ഈ രീതിയിലാണ് മിക്ക പങ്കാളികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുള്ളതും. എന്നാല്‍ ഇടുപ്പ് വേദന ഉണ്ടാകുമെന്നതിനാല്‍ മിക്ക സ്ത്രീകള്‍ക്കും ഇതൊരു ബോറടിപ്പിക്കുന്ന പൊസിഷനാണ്. ഇടുപ്പിന്റെ ഭാഗത്ത് ബെഡ്ഡിനോട് ചേര്‍ന്ന് ഒരു തലയിണ വച്ചാല്‍ വേദന ഒഴിവാക്കി ബന്ധം ആസ്വാദ്യകരമാക്കാം.
3. ഡോഗി സ്റ്റൈല്‍
പങ്കാളികള്‍ ഇരുവരും ഒരു പരീക്ഷണത്തിന് തയാറാണെങ്കില്‍ ഈ പൊസിഷന്‍ സ്വീകരിക്കാവുന്നതാണ്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെയാണ് ഈ പൊസിഷനും. സ്ത്രീ കാല്‍മുട്ടും കൈയ്യും ബഡ്ഡില്‍ അമര്‍ത്തി നില്‍ക്കുമ്പോള്‍ പുരുഷനും ഇതേ രീതിയില്‍ സ്ത്രീയുടെ പിന്‍ഭാഗത്ത് വരുന്നതാണ് ഈ പൊസിഷന്‍. നട്ടെല്ല് നേര്‍രേഖയിലാകുന്നതിനാല്‍ പങ്കാളികളില്‍ ഇരുവര്‍ക്കും സന്തോഷവും ഊര്‍ജ്ജവും ലഭിക്കുന്ന വേറിട്ട പൊസിഷനാണിത്.
advertisement
4. ലങ്‌സ്
ഈ രീതി ശരിക്കുമൊരു വ്യായാമമുറ പോലെയാണ്. ഇതില്‍ പങ്കാളി നിങ്ങള്‍ക്ക് മുകളിലായിരിക്കും. ഈ രീതിയില്‍ ലൈംഗിക ബന്ധത്തിന്റെ പൂര്‍ണ നിയന്ത്രണം നിങ്ങളിലായിരിക്കും. മുകളിലേക്കും താഴേയ്ക്കും കൂടാതെ മുന്നോട്ടും പിന്നോട്ടും ചലിക്കേണ്ടി വരുന്നതിനാല്‍ ഇത് ശരിക്കുമൊരു വ്യായാമം ചെയ്ത അനുഭൂതി നിങ്ങളിലുണ്ടാക്കും.
5. സ്പൂണിങ്
ഇടുപ്പു വേദനയുള്ളപ്പോഴും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തോന്നിയാല്‍ പരീക്ഷിക്കാവുന്ന ഒരു രീതിയാണിത്. ഇരു പങ്കാളികളും ബെഡ്ഡില്‍ ചേര്‍ന്നു കിടക്കുന്നതാണ് ഈ പൊസിഷന്‍. ഏറെ നേരം കസേരയില്‍ ഇരുന്ന് ജോലി ചെയ്യുന്നതിന്റെ പിരിമുറുക്കം ഈ പൊസിഷനിലുള്ള ലൈംഗിക ബന്ധത്തിലൂടെ ഒഴിവാക്കാനാകും. കാര്യമായ ആയാസമില്ലാതെ തന്നെ ആസ്വദിച്ച് ലൈംഗികബന്ധം നടത്താന്‍ സാധിക്കുന്ന ഒരു രീതി കൂടിയാണിത്.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 24, 2019 7:37 PM IST