സ്വന്തം ആർത്തവ ചക്രത്തോട് അലർജി; അപൂർവ രോഗാവസ്ഥയിൽ യുവതി

Last Updated:

ലണ്ടനിലെ 29 വയസുകാരിക്കാണ് ഈ അപൂർവമായ രോഗാവസ്ഥ ബാധിച്ചിത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
സ്വന്തം ആർത്തവ ചക്രത്തോട് അലർജി എന്ന അപൂർവ രോഗാവസ്ഥയിൽ യുവതി. ലണ്ടനിലെ 29 വയസുകാരിയായ ജോർജിന ജെല്ലിക്കാണ് ഈ അപൂർവ അവസ്ഥ ബാധിച്ചിത്. പ്രൊജസ്റ്ററോൺ ഹൈപ്പർ സെൻസിറ്റിവിറ്റി (progesterone hypersensitivity) എന്നറിയപ്പെടുന്ന ഈ അവസ്ഥ യുവതി ഇക്കഴിഞ്ഞ ഏപ്രിലിൽ ഗർഭ നിരോധനത്തിനായുള്ള ചികിത്സ തേടിയതിനെത്തുടർന്നാണ് ഉണ്ടായത്.
ഗർഭനിരോധനത്തിനായുള്ള കോയിൽ (contraceptive coil) ഉള്ളിൽ സ്ഥാപിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ജെല്ലിയിൽ ഗുരുതരമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. കഠിനമായ തലവേദനയും, ,തൊലിപ്പുറത്ത് തിണർപ്പുകളും കണ്ണിൽ പൊള്ളലും യുവതിയ്ക്ക് അനുഭവപ്പെട്ടതായി പറയുന്നു. ചികിത്സ നടത്തിയപ്പോൾ നൽകിയ ഓറൽ സ്റ്റിറോയിഡുകളോ ആൻ്റിഹിസ്റ്റാമിനുകളോ കൊണ്ടുള്ള സാദാരണ അലർജിയായിരിക്കാമെന്നാണ് തുടക്കത്തിൽ ഡോക്ടർമാർ കരുതിയത്. തുടർന്ന് മരുന്ന് കഴിച്ചപ്പോൾ ആശ്വാസം കണ്ടെങ്കിലും ഒരാഴ്ചയ്ക്കു ശേഷം ഗുരുതരമായി ലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു. തൊലിപ്പുറത്തുണ്ടാകുന്ന ചൊറി പോലുള്ള രോഗമായിരിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും അത് വിശ്വസിക്കാൻ യുവതി കൂട്ടാക്കിയില്ല.
advertisement
തന്റെ ആർത്തവ സമയത്താണ് ഇത്തരം ലക്ഷണങ്ങൾ പ്രകടമാകുന്നത് എന്ന് ശ്രദ്ധിച്ച യുവതി ഇതിനെപ്പറ്റി കൂടുതൽ പഠനങ്ങൾനടത്തുകയും തനിക്കുണ്ടാകുന്നത് പ്രൊജസ്റ്ററോൺ ഹൈപ്പർ സെൻസിറ്റിവിറ്റി എന്ന അപൂർവ അവസ്ഥയാണെന്ന് കണ്ടെത്തുകയും ചെയ്തു. ആർത്തവ സമയത്ത് അണ്ഡം ഉത്പാദിപ്പിക്കുന്ന പ്രൊജസ്റ്ററോൺ എന്ന ഹോർമോൺ ശരീരവുമായി പ്രവർത്തിക്കുമ്പോഴാണ് ഇത്തരം ഒരവസ്ഥ ഉണ്ടാകുന്നത്. തൊലിപ്പുറത്ത് തിണർപ്പുകളും തൊലിപ്പുറം ചുവന്ന് തടിക്കുന്ന അവസ്ഥയും തടിപ്പുകളും ഇതിൻ്റെ ഫലമായി ഉണ്ടാകാറുണ്ട്. ഇതിന് ചികിത്സ ലഭ്യമാണ്.
ഗർഭ നിരോധനത്തിനായി സ്ഥാപിച്ച കോയിൽ ഒടുവിൽ എടുത്ത് മാറ്റിയതിന് ശേഷമാണ് ജെല്ലിയിൽ രോഗ ലക്ഷണങ്ങൾ ശമിച്ചത്.ഇപ്പോൾ തീർത്തും ആശ്വാസം തോന്നുന്നുണ്ടെന്നും, വലിയ വേദനയിലൂടെയാണ് കടന്ന് പോയതെന്നും എന്താണ് സംഭവിക്കുന്നത് എന്നറിഞ്ഞിരുന്നില്ല എന്നും ജെല്ലി പറയുന്നു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Health/
സ്വന്തം ആർത്തവ ചക്രത്തോട് അലർജി; അപൂർവ രോഗാവസ്ഥയിൽ യുവതി
Next Article
advertisement
ദിഗ്‌വിജയ സിംഗിന്റെ ആർ‌എസ്‌എസ്-ബിജെപി പ്രശംസയിൽ കോൺഗ്രസിൽ ഭിന്നത
ദിഗ്‌വിജയ സിംഗിന്റെ ആർ‌എസ്‌എസ്-ബിജെപി പ്രശംസയിൽ കോൺഗ്രസിൽ ഭിന്നത
  • ദിഗ്‌വിജയ സിംഗിന്റെ ആർ‌എസ്‌എസ്-ബിജെപി പ്രശംസ കോൺഗ്രസിൽ ഭിന്നതക്കും ചർച്ചകൾക്കും വഴിവച്ചു.

  • സിംഗിന്റെ പരാമർശം വിവാദമായതോടെ കോൺഗ്രസ് ഔദ്യോഗികമായി ആർ‌എസ്‌എസ് പ്രത്യയശാസ്ത്രം തള്ളിക്കളഞ്ഞു.

  • ആർഎസ്എസ്-ബിജെപി വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നതയും പ്രതികരണങ്ങളും ഉയർന്നു.

View All
advertisement