നിങ്ങൾക്ക് നിരന്തരമായി ജലദോഷവും ചുമയും ഉണ്ടാകാറുണ്ടോ? സാധാരണയായി അത് ജലദോഷത്തിന്റെയും പനിയുടെയും ലക്ഷണമാണ് എന്നാണ് നാം പലപ്പോഴും കരുതാറുള്ളത്. എന്നാൽ അത് മറ്റ് ചില കാരണങ്ങൾ കൊണ്ടും വരാം. അതിലൊന്നാണ് സൈനസൈറ്റിസ്. മൂക്കിന്റെയും കണ്ണിന്റെയും ചുറ്റിലായി കാണുന്ന വായു അറകളാണ് സൈനസുകൾ. സൈനസിന്റെ ലൈനിങ് പാളിക്കുണ്ടാകുന്ന നീർവീക്കമാണ് സൈനസൈറ്റിസ്. ഏതു ഭാഗത്തുള്ള സൈനസിനാണ് അണുബാധ എന്നതനുസരിച്ച് രോഗത്തിന്റെ ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. കണ്ണിനു താഴെ, കണ്ണിനു മുകളിൽ, മൂക്കിന്റെ വശങ്ങളിൽ, മൂക്കിനു പിറകിൽ തലച്ചോറിനു തൊട്ടു താഴെയായി, കണ്ണിനും മൂക്കിനും ഇടയ്ക്ക് ഇങ്ങനെയാണു സൈനസുകളുടെ സ്ഥാനം.
സൈനസിന്റെ ലക്ഷണങ്ങൾ
മുഖത്തിന്റെ ഇരുവശങ്ങളിലുമായാണ് വേദന അനുഭവപ്പെടുന്നതെങ്കിൽ അത് മാക്സിലറി സൈനസിലുണ്ടായ അണുബാധയാവാം. നെറ്റിയിലോ പുരികത്തിന്റെ അടിയിലോ ആയി അനുഭവപ്പെടുന്ന വേദന ഫ്രണ്ടൽ സൈനസ് അണുബാധയുടെ ലക്ഷണമാണ്. രാവിലെ എഴുന്നേൽക്കുന്ന സമയത്ത് ഇത്തരം സൈനസൈറ്റിസ് വേദന പ്രകടമാവണമെന്നില്ല. എന്നാൽ ഉച്ചയോട് അടുക്കും തോറും ഈ വേദനയുടെ തോത് കൂടി വരും. ഇരിക്കുന്ന സമയത്താണ് ഈ വേദന കൂടി വരുന്നത്. ഓഫീസ് സൈനസൈറ്റിസ് എന്നും ഈ വേദന അറിയപ്പെടുന്നു. വൈകുന്നേരത്തോടെ ഇത്തരം വേദന കുറയുന്നതായാണ് പൊതുവേ കാണപ്പെടുന്നത്.
Also Read- Sinusitis| സൈനസൈറ്റിസ് രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
മൂക്കിനും കണ്ണിനും ഇടയിലുള്ള സൈനസുകളിൽ ഉണ്ടാവുന്ന അണുബാധയാണെങ്കിൽ അത് എത്മോയിഡ് സൈനസൈറ്റിസ് ആവാം. കണ്ണിന് പിന്നിലായിട്ടാണ് വേദന അനുഭവപ്പെടുക. കഴുത്തിന് മുകളിലും തലയുടെ പുറകിലുമായിട്ടാണ് സ്ഫിനോയിഡ് സൈനസ് അണുബാധ പ്രകടമാവുന്നത്. കുനിയുമ്പോഴും തിരിയുമ്പോഴും കഠിനമായ വേദനയാവും ഇത്തരം അണുബാധ മൂലം അനുഭവപ്പെടുന്നത്.
പ്രധാനമായും സൈനസൈറ്റിസ് രണ്ടു തരത്തിലുണ്ട്:
അക്യൂട്ട് സൈനസൈറ്റിസ് ജലദോഷം രൂക്ഷമാകുമ്പോഴാണ് ഉണ്ടാകുന്നത്. ജലദോഷമുള്ളവർ ശക്തമായി മൂക്ക് ചീറ്റുമ്പോൾ മൂക്കിനകത്തുള്ള ബാക്ടീരിയ സൈനസുകളിൽ കടന്ന് രോഗമുണ്ടാക്കുന്നു. അക്യൂട്ട് സൈനസൈറ്റിസിൽ ജലദോഷം, മൂക്കടപ്പ്, തലവേദന എന്നിവ രണ്ടു മൂന്നാഴ്ച മാറാതെ നിൽക്കും. ക്രോണിക് സൈനസൈറ്റിസ്, അക്യൂട്ട് സൈനസൈറ്റിസ് എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങളുമുണ്ട്. ക്രോണിക് സൈനസൈറ്റിസിന്റെ ലക്ഷണങ്ങൾ കുറഞ്ഞത് 12 ആഴ്ചയെങ്കിലും നീണ്ടുനിൽക്കും.
ഗുരുതരമായ അണുബാധയെ സൂചിപ്പിക്കുന്ന ഇനിപ്പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക
സൈനസൈറ്റിസിന് ആശ്വാസം നൽകാൻ നിരവധി വീട്ടുവൈദ്യങ്ങൾ ഉണ്ട്. സൈനസൈറ്റിസ് ലഘൂകരിക്കുന്നതിന് ഭക്ഷണപാനീയങ്ങളിൽ മാറ്റം വരുത്തുക. വറുത്ത ഭക്ഷണം, അരി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ സൈനസ് ലക്ഷണങ്ങൾക്ക് കാരണമാകുന്നവയാണ്. സൈനസ് അണുബാധ ഒഴിവാക്കാൻ ചോക്ലേറ്റ്, പഞ്ചസാര, പാലുൽപ്പന്നങ്ങൾ എന്നിവ കഴിയ്ക്കുന്നതും കുറയ്ക്കണം. ശീതളപാനീയങ്ങൾ കഴിക്കുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കും. സൈനസ് അണുബാധയെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം വൈറ്റമിൻ എ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക എന്നതാണ്.
ധാരാളം വെള്ളം കുടിക്കുന്നതും ശരീരത്തിൽ ജലാംശം നിലനിർത്തുന്നതും നിർജ്ജലീകരണത്തിൽ നിന്ന് രക്ഷിക്കും. ജലം നിങ്ങളുടെ മ്യൂക്കസ് നേർത്തതാക്കുകയും മൂക്കൊലിപ്പ് തടയുകയും ചെയ്യുന്നു.
ചെറുചൂടുള്ള വെള്ളത്തിൽ തേനും അരമുറി നാരങ്ങയുടെ നീരും പിഴിഞ്ഞ് ചേർത്ത് കുടിക്കുക. ഇതും മ്യൂക്കസ് നീക്കം ചെയ്യാൻ സഹായിക്കും.
ആപ്പിൾ സിഡെർ വിനെഗർ നിങ്ങൾക്ക് ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നു. സൈനസൈറ്റിസ് ഒഴിവാക്കുന്നതിനും ഇത് സഹായിക്കുന്നു. ആപ്പിൾ സിഡെർ വിനെഗർ നിങ്ങളുടെ സൈനസ് മർദ്ദം ഒഴിവാക്കുകയും വേദന കുറയ്ക്കുകയും ചെയ്യും.
സാധാരണ ജലദോഷത്തിനും സൈനസൈറ്റിസുമൊക്കെ ആവി കൊള്ളുന്നത് നല്ലതാണ്. എന്നാൽ ആസ്മ, അലർജി രോഗികൾ ആവി കൊള്ളരുത്. ചില മരുന്നുകൾ സ്പ്രേയിങ് ഇൻഹേലർ ആയി ഉപയോഗിക്കാം. മറ്റുള്ളവർ സാധാരണ ജലദോഷം ഉള്ളപ്പോൾ ശുദ്ധമായ വെള്ളം തിളപ്പിച്ച് ആവിയേൽക്കുന്നതു നല്ലതാണ്. വേണമെങ്കിൽ ഏതാനും തുള്ളി ടിൻജർ ബെൻസോയ്ഡ് ആവിപിടിക്കുന്ന വെള്ളത്തിൽ കലർത്താം.
സൈനസ് പ്രഷർ ഒഴിവാക്കാൻ ചില എസൻഷ്യൽ ഓയിലുകൾ ഉപയോഗിക്കാൻ അമേരിക്കൻ സൈനസ് ഇൻസ്റ്റിറ്റ്യൂട്ട് ശുപാർശ ചെയ്യുന്നു. മൂക്കൊലിപ്പ് തടയുന്നതിനായി മെന്തോൾ ഉപയോഗിക്കാം.
ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. മാത്രമല്ല ഇവയിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇഞ്ചിയും മഞ്ഞളും ചേർത്ത് ചൂടുള്ള ചായ തയാറാക്കി കുടിക്കുന്നത് കഫത്തിന് അയവ് വരുത്താനും സൈനസ് മർദ്ദം കുറയ്ക്കാനും സഹായിക്കും.
ആരോഗ്യത്തിന് ഉത്തമമാണ് സൂപ്പ്. സൂപ്പിലെ നീരാവിയും ആരോഗ്യകരമായ ചേരുവകളും സൈനസൈറ്റിസിന് ആശ്വാസമേകും.
അലർജിയുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Health news, Sinusitis