advertisement

കൂട്ടിനാരുമില്ലാതെ ഒറ്റയ്ക്കാണോ നിങ്ങൾ? 15 സിഗരറ്റ് വലിക്കുന്നതുപോലെ മാരക അവസ്ഥയെന്ന് ലോകാരോഗ്യ സംഘടന

Last Updated:

ഏകാന്തത മൂലമുള്ള മരണനിരക്ക് ദിവസം 15 സിഗരറ്റ് വലിക്കുമ്പോഴുണ്ടാകുന്ന ആഘാതത്തിന് തുല്യമാണ്.

ഏകാന്തത ആഗോള തലത്തില്‍ നിലനില്‍ക്കുന്ന ഒരു ആരോഗ്യ ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന. ഇത് പ്രതിദിനം 15 സിഗരറ്റ് വലിക്കുന്നതുപോലെ മാരകമാണെന്നും WHO പറഞ്ഞു. ഏകാന്തതയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ്.
ഏകാന്തത പരിഹരിക്കുന്നതിനുള്ള ദേശീയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ലോകാരോഗ്യ സംഘടന രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണ്. സംഘടന പ്രസിദ്ധീകരിച്ച ‘അവര്‍ എപ്പിഡെമിക് ഓഫ് ലോണ്‍ലിനെസ് ആന്‍ഡ് ഐസൊലേഷന്‍’ (Our Epidemic of Loneliness and Isolation) എന്ന റിപ്പോര്‍ട്ടില്‍ ഏകാന്തത എന്നത് ഒരു മോശം വികാരമെന്നതിനേക്കാള്‍ വളരെ വലിയ ആരോഗ്യപ്രശ്‌നമാണെന്നും അത് വ്യക്തിപരവും സാമൂഹികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നും പറഞ്ഞു.
advertisement
ഹൃദ്രോഗങ്ങള്‍, മറവിരോഗം, സ്‌ട്രോക്ക്, വിഷാദരോഗം, ഉത്കണ്ഠ, അകാലമരണം എന്നിവയ്ക്കുള്ള സാധ്യതയുമായി ഏകാന്തത ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകാന്തത മൂലമുള്ള മരണനിരക്ക് ദിവസം 15 സിഗരറ്റ് വലിക്കുമ്പോഴുണ്ടാകുന്ന ആഘാതത്തിന് തുല്യമാണ്. പൊണ്ണത്തടിയും വ്യായാമക്കുറവും മൂലവുള്ള മരണ നിരക്കിനേക്കാള്‍ അധികവുമാണിത്.
സാമൂഹിക ബന്ധം സംബന്ധിച്ച് ലോകാരോഗ്യ സംഘടന ഒരു കമ്മിഷനെ നിയോഗിക്കുമെന്ന് ഫോര്‍ച്ച്യൂണ്‍ മാഗസില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ”ഏകാന്തത എന്ന പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ആദ്യത്തെ ആഗോള സംരംഭ”മാണിതെന്ന് കമ്മിഷന്‍ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസിസ് പറഞ്ഞു.
advertisement
സഹഅധ്യക്ഷന്മാരായ യുഎസ് സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തിയും ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷനിലെ യുവ പ്രതിനിധി ചിഡോ എംപേംബയും നേതൃത്വം നല്‍കുന്ന സംഘം സാമൂഹിക ഒറ്റപ്പെടലിന്റെ ആരോഗ്യ അപകടങ്ങള്‍ മനസിലാക്കുമെന്നും ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ പ്രവര്‍ത്തിക്കുമെന്നും ഗെബ്രിയേസസ് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Health/
കൂട്ടിനാരുമില്ലാതെ ഒറ്റയ്ക്കാണോ നിങ്ങൾ? 15 സിഗരറ്റ് വലിക്കുന്നതുപോലെ മാരക അവസ്ഥയെന്ന് ലോകാരോഗ്യ സംഘടന
Next Article
advertisement
ഫാഷൻ ടെക്നോളജിയാണോ പാഷൻ? ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളയിൽ ബാച്ചിലർ ഓഫ് ഡിസൈൻ പഠിക്കാം
ഫാഷൻ ടെക്നോളജിയാണോ പാഷൻ? ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളയിൽ ബാച്ചിലർ ഓഫ് ഡിസൈൻ പഠിക്കാം
  • കേരള സർക്കാർ സ്ഥാപിച്ച IFTK, അന്താരാഷ്ട്ര നിലവാരമുള്ള ഫാഷൻ ഡിസൈൻ പരിശീലനം നൽകുന്നു

  • പ്രമുഖ ഗാർമെന്റ് യൂണിറ്റുകളിലും ഫാഷൻ ഹൗസുകളിലും തൊഴിൽ ഉറപ്പാക്കാൻ IFTK സഹായിക്കുന്നു

  • കുറഞ്ഞ ചിലവിൽ മികച്ച വിദ്യാഭ്യാസം ലഭ്യമായ IFTK, ബാച്ചിലർ ഓഫ് ഫാഷൻ ഡിസൈൻ കോഴ്സ് നൽകുന്നു

View All
advertisement