Appendicitis | അപ്പെന്‍ഡിസൈറ്റിസ്: ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത രോഗലക്ഷണങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
അപ്പെന്‍ഡിസൈറ്റിസ് നിങ്ങളുടെ അപ്പെന്‍ഡിക്സ് ട്യൂബിനുള്ളില്‍ തടസ്സം സൃഷ്ടിക്കുകയും അവിടെ വീക്കത്തിന് ഇടയാക്കുകയും ചെയ്യുന്നു.
ശരീരത്തിനുള്ളിൽ വന്‍കുടലുമായി ചേര്‍ന്ന് കിടക്കുന്ന കനം കുറഞ്ഞ ട്യൂബായ അപ്പെന്‍ഡിക്‌സിൽ (Appendix) തടസ്സമുണ്ടാകുന്നതാണ് അപ്പെന്‍ഡിസൈറ്റിസ് (Appendicitis) എന്ന രോഗാവസ്ഥയുടെ കാരണം. ഒരു വ്യക്തിയുടെ ദഹനനാളത്തിൽ വൈറസുകളോ ബാക്ടീരിയകളോ മറ്റോ ഉണ്ടാക്കുന്ന അണുബാധ മൂലമാണ് സാധാരണ ഇത് സംഭവിക്കുന്നത്. ചിലപ്പോഴൊക്കെ മുഴകള്‍ (Tumours) മൂലവും അപ്പെന്‍ഡിസൈറ്റിസ് ഉണ്ടാകാം.
അപ്പെന്‍ഡിസൈറ്റിസ് നിങ്ങളുടെ അപ്പെന്‍ഡിക്സ് ട്യൂബിനുള്ളില്‍ തടസ്സം സൃഷ്ടിക്കുകയും അവിടെ വീക്കത്തിന് ഇടയാക്കുകയും ചെയ്യുന്നു. വീക്കവും വേദനയും വഷളാകുമ്പോള്‍ നിങ്ങളുടെ അപ്പന്‍ഡിക്‌സില്‍ രക്തം എത്തുന്നത് തടസ്സപ്പെടും. അതോടെ മതിയായ രക്തപ്രവാഹം ലഭിക്കാതെ അപ്പെന്‍ഡിക്സ് ട്യൂബ് നശിക്കാന്‍ തുടങ്ങുന്നു. കൂടാതെ ട്യൂബ് വികസിക്കുകയോ അതിന്റെ ഭിത്തികളില്‍ പൊട്ടലുകളോ, ദ്വാരങ്ങളോ, പിളര്‍പ്പുകളോ ഉണ്ടാകുകയോ ചെയ്യാം. ഇത് മൂലം മലം, മ്യൂക്കസ്, രോഗാണുകള്‍ തുടങ്ങിയവ ആമാശയത്തിലേക്ക് പ്രവേശിക്കാനും കാരണമാകുന്നു. ഇത് ഗുരുതരമായ അണുബാധയായ പെരിടോണിറ്റിസിന് കാരണമാകുന്നു.
advertisement
മിക്ക അപ്പെന്‍ഡിസൈറ്റിസ് കേസുകളും 10 നും 30 നും ഇടയില്‍ പ്രായമുള്ളവരിലാണ് സംഭവിക്കുന്നത്. ജോണ്‍ ഹോപ്കിന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, അമേരിക്കയിൽ 1,000 ആളുകളില്‍ ഒരാൾക്ക് ഈ രോഗബാധ ഉണ്ടാകുന്നുണ്ട്. മാത്രമല്ല, അപ്പെന്‍ഡിസൈറ്റിസിന്റെ ഗണത്തിലുള്ള മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നവര്‍ക്ക് ഈ രോഗത്തിന്റെ അപകടസാധ്യത വര്‍ദ്ധിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സിസ്റ്റിക് ഫൈബ്രോസിസ് ഉള്ള ഒരു കുട്ടിക്ക് അപ്പെന്‍ഡിസൈറ്റിസ് വരാനുള്ള സാധ്യത കൂടുതലാണെന്നാണ് കരുതപ്പെടുന്നത്.
advertisement
അപ്പെന്‍ഡിസൈറ്റിസ് ഗുരുതരമാകാതിരിക്കാന്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോൾ തന്നെ വൈദ്യസഹായം തേടണം. എത്രയും നേരത്തെ ചികിത്സിച്ചാല്‍ നല്ല ഫലം ലഭിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അതിനാല്‍, നിങ്ങള്‍ അവഗണിക്കാന്‍ പാടില്ലാത്ത അപ്പെന്‍ഡിസൈറ്റിസിന്റെ ചില ലക്ഷണങ്ങള്‍ ഇതാ:
- പൊക്കിളിന് ചുറ്റും അല്ലെങ്കില്‍ വയറിന് മുകളിൽ വേദന
- വേദന തീവ്രമാവുകയും അടിവയറിന്റെ വലതുവശത്ത് വേദന അനുഭവപ്പെടുകയും ചെയ്യുക
advertisement
- ആഴത്തിൽ ശ്വാസം എടുക്കല്‍, ചുമ, അല്ലെങ്കില്‍ തുമ്മല്‍ എന്നിവ ഉണ്ടെങ്കിൽ രോഗം വഷളായേക്കാം.
- ഊര്‍ജമില്ലായ്മയും വിശപ്പില്ലായ്മയും അനുഭവപ്പെടുന്നു
- ഗ്യാസ്, മലബന്ധം, വയറിളക്കം എന്നിവ ഉണ്ടാകുന്നു
- രോഗം വഷളാകുന്ന അവസ്ഥയില്‍ ഓക്കാനം ഉണ്ടാകുന്നു
- വയറിലെ വീക്കം
- 99 - 102 ഡിഗ്രിയില്‍ ഉയര്‍ന്ന പനി
- അടിക്കടി മലവിസര്‍ജ്ജനം നടത്താനുള്ള തോന്നല്‍
എങ്ങനെയാണ് രോഗനിര്‍ണയം നടത്തുന്നത്?
- രക്ത പരിശോധന
- മൂത്രപരിശോധന
advertisement
- വയറിലെ അള്‍ട്രാസൗണ്ട്
- സി ടി സ്‌കാന്‍
- എം.ആര്‍.ഐ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 20, 2022 11:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Appendicitis | അപ്പെന്‍ഡിസൈറ്റിസ്: ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത രോഗലക്ഷണങ്ങൾ


