ഇന്ത്യയിൽ 18 കോടി പേർക്ക് ഹൈപ്പർടെൻഷൻ; ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട്

Last Updated:

2019 മുതലുള്ള ഡാറ്റ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ഇന്ത്യയിൽ 18 കോടി ആളുകൾക്ക് ഹൈപ്പർടെൻഷനുണ്ടെന്ന് ലോകാരോ​ഗ്യ സംഘടനയുടെ പഠനം. ഇതിൽ മുപ്പതു ശതമാനം പേർക്കു മാത്രമേ തങ്ങളുടെ രോ​ഗാവസ്ഥയെക്കുറിച്ച് അറിയൂ എന്നും പഠനം പറയുന്നു. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രോഗനിർണയം നടത്തിയവരിൽ 30 ശതമാനം പേർ മാത്രമാണ് ചികിത്സ തേടിയതെന്നും അതിൽ 15 ശതമാനം പേർക്ക് മാത്രമേ രോഗം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞുള്ളൂവെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 2019 മുതലുള്ള ഡാറ്റ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
”ലോകമെമ്പാടുമുള്ള കാര്യം പരിശോധിച്ചാൽ, മൂന്നിൽ ഒരാളെ ഹൈപ്പർടെൻഷൻ ബാധിക്കുന്നുണ്ട്. അഞ്ചിൽ നാല് പേരിലും ഈ രോ​ഗം നിയന്ത്രണ വിധേയമല്ല”, സെപ്തംബർ 19 ന് പുറത്തുവിട്ട ഹൈപ്പർടെൻഷനെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന പറഞ്ഞു.
advertisement
ഹൈപ്പർടെൻഷൻ കൂടിയാൽ എന്തു സംഭവിക്കും? ഈ കണക്കുകൾ നൽകുന്ന സൂചനയെന്ത്?
ഹൈപ്പർടെൻഷൻ ബാധിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്നത് ഹൃദയാഘാത സാധ്യതകളും വർദ്ധിക്കുന്നു എന്നതിന് സൂചനയാണ്. 2022 ഫെബ്രുവരിയിൽ നടത്തിയ ഒരു പഠനമനുസരിച്ച്, ഇന്ത്യയിൽ 100,000 പേരിൽ 172 ഓളം പേരെ ഹൃദയാഘാതം ബാധിക്കുന്നുണ്ട്. 18 മുതൽ 42 ശതമാനം വരെയാണ് ഒരു മാസത്തെ മരണനിരക്ക്. ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, 2019-ൽ ഇന്ത്യയിൽ ഭൂരിഭാ​ഗം മരണത്തിനും വിവിധ വൈകല്യങ്ങൾക്കും കാരണം ഹൃദയാഘാതമായിരുന്നു. രക്താതിമർദ്ദം അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദം രോഗിയുടെ ജീവിതത്തെ സാരമായി തന്നെ ബാധിക്കുന്നു. അനിയന്ത്രിതമായ രക്താതിമർദ്ദം ദീർഘനാൾ നീണ്ടുനിന്നാൽ അത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാക്കും. ഇത് വൃക്കകളുടെയും കണ്ണുകളെയും ആരോ​ഗ്യത്തെയും ബാധിക്കും.
advertisement
ഹൈപ്പർടെൻഷനെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങൾ?
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഉയർന്ന രക്തസമ്മർദമുള്ള 70 ദശലക്ഷത്തിലധികം രോഗികൾക്ക് ആവശ്യമായ പരിചരണം നൽകുന്നതിന് ഇന്ത്യ ഹൈപ്പർടെൻഷൻ കൺട്രോൾ ഇനിഷ്യേറ്റീവ് (ഐഎച്ച്സിഐ) എന്ന പേരിൽ ഒരു വലിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഹൈപ്പർടെൻഷൻ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം വർധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെങ്കിലും, ഹൈപ്പർടെൻഷൻ ചികിത്സാ രം​ഗത്ത് ഇന്ത്യ മുന്നിൽ തന്നെയാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയിൽ ഐഎച്ച്‌സിഐക്ക് പ്രൈമറി ഹെൽത്ത് കെയർ രം​ഗത്തെ അവാർഡും ലഭിച്ചിരുന്നു. ഹൈപ്പർ ടെൻഷനെ പ്രതിരോധിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്കുള്ള അം​ഗീകാരം കൂടിയായിരുന്നു ഈ അവാർഡ്.
advertisement
കാൻസർ, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പദ്ധതിയും ഇന്ത്യ ആവിഷ്കരിച്ചിട്ടുണ്ട്. ഇതനുസരിച്ച്, 30 വയസിന് മുകളിലുള്ള ആളുകൾ കൃത്യമായ ഇടവേളകളിൽ അവരുടെ രക്തസമ്മർദ്ദം പരിശോധിക്കണം. ഇന്ത്യയിലുടനീളമുള്ള ഭൂരിഭാ​ഗം ആശുപത്രികളിലും പൊതുജനാരോഗ്യ സ്ഥാപനങ്ങളിലും ഈ പ്രോട്ടോക്കോൾ പിന്തുടരുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Health/
ഇന്ത്യയിൽ 18 കോടി പേർക്ക് ഹൈപ്പർടെൻഷൻ; ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement