World Obesity Day | ഇന്ന് ലോക പൊണ്ണത്തടി ദിനം; വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

Last Updated:

1975 മുതല്‍ പൊണ്ണത്തടിയുള്ളവരുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചെന്നും പറയുന്നു

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ
പൊണ്ണത്തടി (obesity) ഇന്ന് ലോകമെമ്പാടുമുള്ള ഒരു പ്രശ്‌നമാണ്. അമിതവണ്ണത്തിന്റെ തോതും അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുടെ (Health Problems) എണ്ണവും ഭയാനകമാംവിധം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ (World Health Organisation) കണക്കനുസരിച്ച്, ലോകത്തിലെ ഏകദേശം 800 മില്യണ്‍ ആളുകള്‍ പൊണ്ണത്തടി ഉള്ളവരാണ്. 1975 മുതല്‍ പൊണ്ണത്തടിയുള്ളവരുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചെന്നും പറയുന്നു.
ഇതിനെ തുടർന്നാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 4ന് (march 4) ലോക പൊണ്ണത്തടി ദിനമായി (world obesity day) ആചരിക്കുന്നത്. പൊണ്ണത്തടിയുമായി ബന്ധപ്പെട്ട അപകട ഘടകങ്ങളെ (Risk) കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിന് നൂറുകണക്കിന് സംഘടനകളും സന്നദ്ധപ്രവർത്തകരും ഈ ദിവസം ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
ദൈനംദിന ജീവിത തിരക്കുകൾക്കും ജോലി തിരക്കുകൾക്കുമിടയിൽ പലപ്പോഴും ആളുകൾക്ക് അവരുടെ ആരോഗ്യത്തില്‍ (Health) ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാറില്ല. അതിനാല്‍ കൊഴുപ്പുകളും (Fat) മറ്റും നമ്മുടെ ശരീരത്തില്‍ നാം അറിയാതെ തന്നെ അടിഞ്ഞുകൂടുന്നു. അല്‍പ്പം വ്യായാമവും ശ്രദ്ധാപൂര്‍വമായ ഭക്ഷണക്രമവും പിന്തുടരുന്നത് ആരോഗ്യകരമായ ജീവിതശൈലിയുടെ താക്കോലാണ്. എന്നാല്‍, ശരീരഭാരം കുറയ്ക്കാന്‍ അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കുന്നത് നമ്മളില്‍ മിക്കവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളുടെ (foods) ലിസ്റ്റ് ഇതാ..
advertisement
മുട്ട
മുട്ടയിൽ ഉയര്‍ന്ന അളവിൽ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുട്ട പ്രഭാതഭക്ഷണത്തിന് അനുയോജ്യമായ ഒരു ഭക്ഷണമാണ്. മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും മുട്ട സഹായിക്കുന്നു.
ധാന്യങ്ങള്‍
ഓട്സ്, ബ്രൗണ്‍ റൈസ് എന്നിവ നിങ്ങളുടെ മെറ്റാബോളിസം സന്തുലിതമാക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ ഏറ്റവും അത്യാവശ്യമായ നാരുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
ബീന്‍സ്
ബീന്‍സ് വില കുറഞ്ഞതും പ്രോട്ടീന്റെ മികച്ച ഉറവിടമായും കണക്കാക്കപ്പെടുന്നു, കൂടാതെ ഇതില്‍ ഉയര്‍ന്ന അളവിൽ നാരുകളും അടങ്ങിയിട്ടുണ്ട്.
നട്‌സ്
ഒരു പിടി ബദാം, നിലക്കടല, വാല്‍നട്ട് എന്നിവ ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഗുണകരമാണെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
advertisement
ഇലക്കറികള്‍
ഇലക്കറികള്‍ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ബ്രോക്കോളി, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളില്‍ നാരുകള്‍ കൂടുതലായി കാണപ്പെടുന്നു
തൈര്
ഈ പാലുല്‍പ്പന്നം പലപ്പോഴും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിൽ ഉയർന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
ഗ്രീന്‍ ടീ
ശരീരഭാരം കുറയ്ക്കാന്‍ വളരെ പ്രചാരമുള്ള ഒരു ഘടകമാണ് ഗ്രീന്‍ ടീ. വളരെ പെട്ടെന്ന് തന്നെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
ഈ വര്‍ഷം ലോക പൊണ്ണത്തടി ദിനത്തില്‍, സ്മാര്‍ടായി പ്രവര്‍ത്തിക്കുക. ശരീരഭാരം കുറയ്ക്കാന്‍ ഉപയോഗപ്രദമായ ഈ 7 ഭക്ഷണങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ഭക്ഷണക്രമം ക്രമീകരിച്ച് മികച്ച ഫലം അനുഭവിച്ചറിയൂ.
advertisement
Summary: These foods may help for the fight against obesity
മലയാളം വാർത്തകൾ/ വാർത്ത/Life/
World Obesity Day | ഇന്ന് ലോക പൊണ്ണത്തടി ദിനം; വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
Next Article
advertisement
Weekly Love Horoscope Oct 27 to Nov 2 | പ്രണയബന്ധത്തിൽ തെറ്റിദ്ധാരണകളുണ്ടാകും ; പങ്കാളിക്ക് നിങ്ങളിൽ തൃപ്തി തോന്നും: പ്രണയവാരഫലം
പ്രണയബന്ധത്തിൽ തെറ്റിദ്ധാരണകളുണ്ടാകും; പങ്കാളിക്ക് നിങ്ങളിൽ തൃപ്തി തോന്നും: പ്രണയവാരഫലം
  • ഈ ആഴ്ച നിങ്ങളുടെ പ്രണയ ബന്ധത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയ ജീവിതം ശക്തമാകും

  • കർക്കിടകം രാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങൾ

View All
advertisement