രക്തസമ്മർദം കൂടുതലാണോ? ഈ 5 കാര്യങ്ങൾ ചെയ്തുനോക്കൂ

Last Updated:

ഉയർന്ന രക്തസമ്മർദ്ദം ഹൃദയം, തലച്ചോറ്, വൃക്ക, എന്നിവയെ ബാധിക്കുന്ന രോഗങ്ങളുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടും ഏകദേശം 128 കോടി ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ട്. എന്നാൽ ഇതിൽ 46 ശതമാനം പേർക്കും ഇത്തരമൊരു ആരോഗ്യപ്രശ്നമുണ്ടെന്ന് അറിയുക കൂടിയില്ല. ഏകദേശം 70 കോടി ആളുകൾ ഉയർന്ന രക്തസമ്മർദ്ദത്തിന് ചികിത്സ സ്വീകരിക്കുന്നില്ല. തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണശീലവുമാണ് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണം. ഉയർന്ന രക്തസമ്മർദ്ദം ഹൃദയം, തലച്ചോറ്, വൃക്ക, എന്നിവയെ ബാധിക്കുന്ന രോഗങ്ങളുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എന്നാൽ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഉയർന്ന ബിപി എന്ന പ്രശ്നം നിയന്ത്രിക്കാം. അത്തരത്തിൽ ശീലമാക്കേണ്ട 5 കാര്യങ്ങൾ ചുവടെ നൽകുന്നു
1. നടത്തം-
വിർജീനിയ സർവകലാശാലയുടെ ഗവേഷണം അനുസരിച്ച്, ആഴ്ചയിൽ 3 ദിവസം വേഗത്തിൽ നടക്കുന്നത് രക്തത്തിലെ പഞ്ചസാരയും ചീത്ത കൊളസ്‌ട്രോളും കുറയ്ക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ദിവസവും 10,000 ചുവടുകൾ നടക്കുന്നത് പല രോഗങ്ങളിൽ നിന്നും മുക്തി നേടാനുള്ള എളുപ്പവഴിയാണെന്ന് നിരവധി പഠനങ്ങൾ പറയുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും നടത്തം സഹായിക്കും.
2. അരക്കെട്ടിന്‍റെ വലുപ്പം കുറയ്ക്കുക-
മയോ ക്ലിനിക്കിലെ ഡോക്ടർമാരുടെ അഭിപ്രായത്തിൽ, അരക്കെട്ടിന്‍റെ വലുപ്പം അല്ലെങ്കിൽ അളവ് വർദ്ധിക്കുന്നത് പലതരം രോഗങ്ങളുടെ ലക്ഷണമാണ്. തത്ഫലമായി, അരക്കെട്ടിൽ കൊഴുപ്പ് അടിയുന്നതാണ് ഈ പ്രശ്നത്തിന് കാരണം. അതുകൊണ്ടുതന്നെ ഒരു പുരുഷന്‍റെ അരക്കെട്ടിന്‍റെ അളവ് 40 ഇഞ്ചിൽ കൂടുതലാണെങ്കിൽ, അത് പലതരം രോഗങ്ങളുടെ സൂചനയാണ്. അതേ സമയം, സ്ത്രീകളുടെ അരക്കെട്ട് 35 ഇഞ്ചിൽ കൂടുതലാകരുത്.
advertisement
3. ആരോഗ്യകരമായ ഭക്ഷണം-
വിദഗ്ദ റിപ്പോർട്ടുകൾ പ്രകാരം ഉയർന്ന രക്തസമ്മർദ്ദം ഭക്ഷണത്തിലൂടെ നിയന്ത്രിക്കാൻ കഴിയും. ധാന്യങ്ങൾ, പച്ച ഇലക്കറികൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കുന്നു. ദിവസവും 3500 മുതൽ 5000 മില്ലിഗ്രാം വരെ പൊട്ടാസ്യം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം ഭേദമാക്കും. ചീര, കോളിഫ്ലവർ, അവോക്കാഡോ, വാഴപ്പഴം, ഉരുളക്കിഴങ്ങ്, വെണ്ണ, ബീൻസ്, പയർ മുതലായവയിൽ ആവശ്യത്തിന് പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
4. പതിവ് വ്യായാമം-
ചിട്ടയായ വ്യായാമം രക്തസമ്മർദ്ദം കുറയ്ക്കുക മാത്രമല്ല രക്തത്തിലെ പഞ്ചസാരയും ചീത്ത കൊളസ്‌ട്രോളും ഉയരുന്നത് തടയുകയും ചെയ്യുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്നവർ പലതരത്തിലുള്ള രോഗങ്ങളെ ഒഴിവാക്കാനുള്ള കഴിവ് വികസിപ്പിക്കുന്നു.
advertisement
5. ഉപ്പ് നിയന്ത്രണം -
ദിവസവും കഴിക്കുന്ന ഉപ്പിന്‍റെ അളവ് അൽപ്പം കുറഞ്ഞാൽ ഹൃദയത്തിന്‍റെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടും. ഉയർന്ന രക്തസമ്മർദ്ദത്തിന് സോഡിയം കാരണമാകുന്നു. പ്രതിദിനം 2300 മില്ലിഗ്രാമിൽ താഴെ സോഡിയം ആവശ്യമാണ്. ഇത് 1500 മില്ലിഗ്രാമിൽ പരിമിതപ്പെടുത്തിയാൽ ഉയർന്ന രക്തസമ്മർദ്ദം കുറയാൻ സഹായിക്കും.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
രക്തസമ്മർദം കൂടുതലാണോ? ഈ 5 കാര്യങ്ങൾ ചെയ്തുനോക്കൂ
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement