• HOME
 • »
 • NEWS
 • »
 • life
 • »
 • 'കിടപ്പറയിൽ ഭർത്താവ് സംതൃപ്തനല്ല; ലൈംഗികത ആസ്വദിക്കാനാകുന്നില്ല'; യുവതിയുടെ പരാതി; സെക്സോളജിസ്റ്റിന്റെ മറുപടി

'കിടപ്പറയിൽ ഭർത്താവ് സംതൃപ്തനല്ല; ലൈംഗികത ആസ്വദിക്കാനാകുന്നില്ല'; യുവതിയുടെ പരാതി; സെക്സോളജിസ്റ്റിന്റെ മറുപടി

'മിക്ക സ്ത്രീകളും രതിമൂർച്ഛ നേടുന്നതിനോ സംഭോഗത്തിലൂടെ മാത്രം സംതൃപ്തി കൈവരിക്കുന്നതിലോ പുരുഷൻമാർ ശ്രദ്ധാലുക്കളാകാറില്ല'

sex

sex

 • Share this:
  ചോദ്യം: ഞാൻ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് മുമ്പ് മറ്റു ലൈംഗിക ബന്ധങ്ങളോ സ്വയംഭോഗം ചെയ്യുകയോ ഉണ്ടായിട്ടില്ല. എന്റെ ഭർത്താവ് ലൈംഗിക ജീവിതത്തിൽ സംതൃപ്തനല്ല, കാരണം അദ്ദേഹവുമായി ബന്ധപ്പെടുന്നതിൽ എനിക്ക് ഒരു പ്രശ്‌നമുണ്ട്. പെട്ടെന്ന് രതിമൂർച്ഛയുണ്ടാകുന്നു, അവൻ ഉണരുമ്പോഴേക്കും ഞാൻ ഉത്തേജിതയാകും. പെട്ടെന്നു തന്നെ എന്റെ വജൈന വേഗത്തിൽ വരണ്ടുപോകുന്നു. അവൻ വളരെ നേരം സംഭോഗത്തിൽ ഏർപ്പെടുമ്പോൾ ഞാൻ ക്ഷീണിതയാകുന്നു. പെട്ടെന്ന് അവനോട് നിർത്താൻ ആവശ്യപ്പെടുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങൾ എന്റെ ദാമ്പത്യത്തെ ബാധിക്കുന്നു, മാത്രമല്ല ഞങ്ങൾ കൂടുതൽ അകലുകയും ചെയ്തുകഴിഞ്ഞു. എനിക്ക് വലിയ അസ്വസ്ഥത ഉളവാക്കുന്ന ചില രതിവൈകൃതങ്ങളും ബന്ധപ്പെടുന്നതിനിടെയിൽ അവൻ കാണിക്കാറുണ്ട്. ദയവായി ഒരു പരിഹാരം നിർദേശിക്കാമോ?

  ഓരോരുത്തർക്കും അവരവരുടേതായ ലൈംഗിക താൽപര്യങ്ങളും കാഴ്ചപ്പാടുകളുമുണ്ട്, സുരക്ഷിതവും സുഖകരവുമായ രീതിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയെന്നത് ദാമ്പത്യജീവിതത്തിൽ പ്രധാനമാണ്. എന്റെ ആദ്യ ഉപദേശം നിങ്ങളുടെ ലൈംഗിക ബന്ധത്തിൽ ചെയ്യാൻ ആഗ്രഹിക്കാത്ത എന്തെങ്കിലും ചെയ്യുന്നതിനോ അതിനായി നിങ്ങളുടെ ഭർത്താവിൽനിന്ന് സമ്മർദ്ദം അനുഭവിക്കരുത് എന്നുമാണ്. കേവലം ലൈംഗികതയേക്കാൾ ദാമ്പത്യബന്ധത്തിന് പങ്കാളികൾ തമ്മിലുള്ള മനപ്പൊരുത്തം ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

  മിക്കപ്പോഴും ലൈംഗികതയെ അശ്ലീലമാക്കിക്കൊണ്ടുള്ള പുരുഷന്മാരുടെ വീക്ഷണത്തെ വളരെയധികം വളച്ചൊടിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. പ്രണയത്തിന്റെയും ആനന്ദത്തിന്റെയും പ്രകടനത്തേക്കാൾ രതിമൂർച്ഛയിലേക്കുള്ള ഒരു മാർഗമായി അവർ അതിനെ കണക്കാക്കുന്നു. വാസ്തവത്തിൽ, മിക്ക സ്ത്രീകളും രതിമൂർച്ഛ നേടുന്നതിനോ സംഭോഗത്തിലൂടെ മാത്രം സംതൃപ്തി കൈവരിക്കുന്നതിലോ പുരുഷൻമാർ ശ്രദ്ധാലുക്കളാകാറില്ല. അതുകൊണ്ടുതന്നെ സംഭോഗം അവസാന ഘട്ടത്തിൽ മതിയെന്ന് ഭർത്താവിനോട് ആവശ്യപ്പെടുക. ചുംബനം, സ്പർശനം, തഴുകൽ തുടങ്ങി ലൈംഗികത ഉണർത്തുന്ന ശരീരഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നതിനാണ് ആദ്യം സമയം ചെലവഴിക്കേണ്ടത്. അതായത് ലൈംഗിക ബന്ധത്തിൽ ഫോർപ്ലേയ്ക്കുള്ള പ്രാധാന്യം പങ്കാളിയെ ബോധ്യപ്പെടുത്തുക. പരസ്പരം ശരീരഭാഗങ്ങളെ തൊട്ടുണർത്തുക. പരമാവധി ഉത്തേജിക്കപ്പെടുന്ന അവസ്ഥയിൽ മാത്രം സംഭോഗത്തിലേക്ക് പോകുകക. ഇത് ലൈംഗികതയെ കൂടുതൽ‌ സന്തോഷകരമാക്കുകയും നിങ്ങൾ‌ രണ്ടുപേർക്കും സംതൃപ്തിയേകുകയും ചെയ്യും.

  Also Read- അവിവാഹിതനായി തുടരണോ? അതോ ജീവിതത്തിൽ ഒരു പങ്കാളി വേണോ? സെക്സോളജിസ്റ്റിന്‍റെ മറുപടി ഇങ്ങനെ

  രണ്ടാമതായി, നിങ്ങൾ രണ്ടുപേരും സ്വന്തം ലൈംഗികതയെക്കുറിച്ച് ആത്മപരിശോധന നടത്തണം. ലൈംഗികതയിലെ ന്യൂനതകളും പോരായ്മകളും പരിഹരിച്ചു ആത്മവിശ്വാസത്തോടെ വേണം പങ്കാളികൾ കിടപ്പറയിലേക്കു പോകേണ്ടത്. ലൈംഗികത നിങ്ങളുടെ ഭർത്താവിന് മാത്രമല്ല, അത് നിങ്ങളുടെ സന്തോഷത്തിനും വേണ്ടിയാണെന്ന് ഓർമ്മിക്കുക.

  Also Read- 'വിവാഹിതരും മുതിർന്നവരും തടിച്ചവരുമായ സ്ത്രീകളോട് തോന്നുന്ന ആകർഷണത്തിനു പിന്നിലെന്ത് ?' വിദഗ്ധർ പറയുന്നതെന്ത്?

  നിങ്ങളുടെ ലൈംഗിക ആത്മവിശ്വാസം മെച്ചപ്പെടുത്തുന്നത് വെറും ലൈംഗിക ജീവിതത്തിനുവേണ്ടിയാണെന്ന് കരുതരുത്. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതം കൂടുതൽ സന്തോഷപ്രദവും സംതൃപ്തകരവുമാക്കും. ലൈംഗിക ആത്മവിശ്വാസം കൈവരിക്കാൻ ചില കാര്യങ്ങൾ പറഞ്ഞുതരാം. നഗ്നമായി കണ്ണാടിയിൽ സ്വയം നോക്കുക, സ്വയം മസാജ് ചെയ്യുക, ആകർഷകമായ സുഗന്ധമുള്ള റൂം റിഫ്രഷ്നർ, മനോഹരമായ മെഴുകുതിരികൾ അല്ലെങ്കിൽ ചെറിയ പ്രകാശമുള്ള ലൈറ്റുകൾ എന്നിവ കൊണ്ട് നിങ്ങളുടെ മുറി നിറയ്ക്കുക. ലൈംഗിക ബന്ധത്തിനുമുമ്പ് കുളി കഴിഞ്ഞ് നിങ്ങളുടെ പ്രിയപ്പെട്ട സുഗന്ധദ്രവ്യങ്ങൾ ശരീരത്തിൽ ലേപനം ചെയ്യുക. ഇതിനായി സമയം കണ്ടെത്തിയിട്ടുവേണം കിടപ്പറയിലെത്താൻ.

  Also Read- 'സെക്സ് ചെയ്യാൻ താൽപര്യമുണ്ടോ എന്ന് സ്ത്രീകളോട് തുറന്നുചോദിക്കാൻ പേടി'; പോംവഴി തേടിയ 35കാരന് കൗൺസലറുടെ മറുപടി

  ഇനി ലൈംഗിക ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ അടുക്കളയിലും ചില കാര്യങ്ങൾ നമുക്ക് ശ്രദ്ദിക്കാനുണ്ട്. കുടുംബത്തിന്‍റെ വിശപ്പ് മാറ്റാനാകരുത് അടുക്കളയിലെ പാചകം, മറിച്ച് ഓരോ രുചിയും ആസ്വദിച്ചുവേണം ഭക്ഷണം തയ്യാറാക്കേണ്ടത്. നമ്മൾ ഇന്ത്യക്കാർക്ക് ലഭ്യമാകുന്ന വ്യത്യസ്ത സുഗന്ധവ്യഞ്ജനങ്ങൾ മണത്തുനോക്കുകയും, അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വേണം. ഇവയെല്ലാം നിങ്ങളുടെ ശാരീരിക ഇന്ദ്രിയങ്ങളെ കൂടുതലായി ഉദ്ദീപിപ്പിക്കാൻ സഹായിക്കുന്ന മാർഗങ്ങളാണ്. ഇത് നിങ്ങളുടെ ശരീരത്തിൽ കൂടുതൽ ആത്മവിശ്വാസമുണ്ടാക്കുകയും ചെയ്യും.

  ലൈംഗികതയെക്കുറിച്ച് കൂടുതൽ വായിക്കുകയും മനസിലാക്കാൻ ശ്രമിക്കുകയും വേണം. ഇതിനായി ഞാൻ കാമസൂത്ര ശുപാർശ ചെയ്യുന്നു. വ്യത്യസ്ത തരം ചുംബനങ്ങൾ, ഓറൽ സെക്‌സിനുള്ള വിദ്യകൾ, രതിമൂർച്ഛ വൈകിപ്പിക്കുന്നതിലൂടെ എങ്ങനെ ആനന്ദം വർദ്ധിപ്പിക്കാം, കിടപ്പറയിലെ നർമ്മ സംഭാഷണങ്ങളുടെ പ്രാധാന്യം, നിങ്ങളുടെ പങ്കാളി എന്നിവയെക്കുറിച്ച് വായിക്കുക. കിടപ്പറയിൽ നിങ്ങളോടൊപ്പം ചേരാൻ നിങ്ങളുടെ ഭർത്താവിനെ അനുവദിക്കുക. നിങ്ങളെ ഏറ്റവും ആവേശം കൊള്ളിക്കുന്നതെന്താണെന്ന് കണ്ടെത്താൻ ലൈംഗിക ബന്ധം എന്ന ഉദ്ദേശ്യമില്ലാതെ പരസ്പരം നഗ്നരായി ഇരിക്കുക.

  Also Read- സ്ത്രീകളുടെ പൊക്കിൾച്ചുഴിയോട് ചില പുരുഷൻമാർക്ക് ആകർഷണം തോന്നാൻ കാരണമെന്ത്? വിദഗ്ദ്ധർ പറയുന്നത് ഇതാണ്

  ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ, നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് നിങ്ങളുടെ ഭർത്താവിനോട് പറയുക, ബന്ധപ്പെടുമ്പോൾ രതിമൂർച്ഛയിലേക്ക് എത്തുന്നതിനുമുമ്പ് അവനെ തടയുക, വീണ്ടും ചുംബനവും കരലാളനങ്ങലും തുടരുക. അതിനുശേഷം വീണ്ടും സംഭോഗത്തിൽ ഏർപ്പെടുന്നത് തുടരാം. ഈ രീതികൾ പരീക്ഷിക്കുന്നത് ലൈംഗിക ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കും.

  മുകളിൽ പറഞ്ഞ രീതിയിൽ ലൈംഗിക ജീവിതത്തെ മാറ്റിമറിച്ചശേഷവും നിങ്ങളുടെ വജൈന വരണ്ടിരിക്കുന്നതായി തോന്നുന്നുവെങ്കിൽ, നിങ്ങളെ സഹായിക്കാൻ എണ്ണ ചേർത്തിട്ടുള്ള ലൂബ്രിക്കന്റുകൾ ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുന്നതിൽ ഒരു അസ്വാഭാവികതയുമില്ല. ഇത് തികച്ചും സാധാരണമാണ്, ഇതിൽ വിഷമിക്കേണ്ട കാര്യമില്ല. കോണ്ടം ഉപയോഗിച്ചാണ് സെക്സ് ചെയ്യുന്നതെങ്കിൽ അതിന് അനുസൃതമായ ലൂബ്രിക്കന്‍റുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
  First published: