വേദനസംഹാരിക്കൊപ്പം ആൻ്റി ബയോട്ടിക് കഴിക്കുന്നവരാണോ? ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും
- Published by:meera_57
- news18-malayalam
Last Updated:
പ്രധാന വേദനസംഹാരികളായ എബ്രുപ്രോഫെനും അസറ്റാമിനോഫെനും തുടങ്ങിയവയ്‌ക്കൊപ്പം ആന്റിബയോട്ടിക്കും ഉപയോഗിക്കുന്നത്...
വേദനസംഹാരികള്‍ക്കൊപ്പം ആന്റിബയോട്ടിക്കുകള്‍ (Antibiotics) ഉപയോഗിക്കുന്നത് ആന്റിമൈക്രോബിയല്‍ പ്രതിരോധം (ബാക്ടീരിയ ഉള്‍പ്പെടെയുള്ള അണുക്കള്‍ക്ക് മരുന്നിനെ പ്രതിരോധിക്കാനുള്ള കഴിവ്) വര്‍ധിപ്പിക്കുമെന്ന് പഠനം. ഇത് ബാക്ടീരിയയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം ഉയര്‍ന്ന പ്രതിരോധശേഷിയുള്ള ജീവികളായി വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതില്‍ ആന്റിബയോട്ടിക്കുകള്‍ അല്ലാത്ത മരുന്നുകള്‍ക്കും ഗണ്യമായ പങ്കുണ്ടെന്ന സൂചനയാണ് ഈ പഠനം മൂന്നോട്ട് വയ്ക്കുന്നത്.
പ്രധാന വേദനസംഹാരികളായ എബ്രുപ്രോഫെനും അസറ്റാമിനോഫെനും തുടങ്ങിയവയ്‌ക്കൊപ്പം ആന്റിബയോട്ടിക്കും ഉപയോഗിക്കുന്നത് ബാക്ടീരിയകൾ പതിയെ ആന്റിബയോട്ടിക്കിനെതിരായ പ്രതിരോധം കൈവരിക്കുന്നതിന് സഹായിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കി.
ഐബുപ്രോഫെനും അസറ്റാമിനോഫെനും ഒറ്റയ്ക്ക് ഉപയോഗിക്കുമ്പോള്‍ ആന്റിബയോട്ടിക് പ്രതിരോധം വര്‍ധിക്കുമെന്നും ആന്റിബയോട്ടിക്കിനൊപ്പം ഒന്നിച്ച് ഉപയോഗിക്കുമ്പോള്‍ അത് വീണ്ടും വര്‍ധിപ്പിക്കുമെന്നും സൗത്ത് ഓസ്‌ട്രേലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി.
ആന്റിബയോട്ടിക് അല്ലാത്ത മരുന്നുകള്‍, ആന്റിബയോട്ടിക്കായ സിപ്രോഫ്‌ളോക്‌സാസിന്‍, കുടല്‍, മൂത്രനാളി എന്നിവടങ്ങളിലെ അണുബാധയ്ക്ക് കാരണമാകുന്ന ഇ. കോളി ബാക്ടീരിയ എന്നിവയാണ് സംഘം വിലയിരുത്തിയത്.
എന്‍പിജെ ആന്റിമൈക്രോബയല്‍സ് ആന്‍ഡ് റെസിസ്റ്റന്‍സ് (npj antimicrobials and resistance) എന്ന ജേണലിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീച്ചത്. എബുപ്രൊഫെനും അസറ്റാമിനോഫനും ബാക്ടീരിയ മ്യൂട്ടേഷനുകള്‍(ബാക്ടീരിയയുടെ ഉള്ളില്‍ നടക്കുന്ന മാറ്റങ്ങള്‍) ഗണ്യമായി വര്‍ധിപ്പിച്ചതായും ഇത് ഇ.കോളിയ്‌ക്കെതിരായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കിനെതിരേ ഉയര്‍ന്ന അളവില്‍ പ്രതിരോധം തീര്‍ത്തതായും അവര്‍ കണ്ടെത്തി.
advertisement
ആന്റിബയോട്ടിക് പ്രതിരോധമെന്നത് മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ഏറെ സങ്കീര്‍ണമാണെന്നും അതില്‍ ആന്റിബയോട്ടിക് മാത്രമല്ല ഉള്‍പ്പെടുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകനും യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയയിലെ അസോസിയേറ്റ് പ്രൊഫസറുമായ റെയ്റ്റി വിന്റര്‍ പറഞ്ഞു.
"പ്രായമായവരെ പരിപാലിക്കുന്ന കേന്ദ്രങ്ങളിലാണ് ഇത് കൂടുതലായി കാണുക. അവിടെ പ്രായമായവര്‍ക്ക് ഒന്നിലധികം മരുന്നുകള്‍ നിര്‍ദേശിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ആന്റിബയോട്ടിക്കുകള്‍ മാത്രമല്ല, വേദന, ഉറക്കം, അല്ലെങ്കില്‍ രക്തസമ്മര്‍ദം എന്നിവയ്ക്കുള്ള മരുന്നുകളും ഇ കോളി ബാക്ടീരിയകളെ ആന്റിബയോട്ടിക്ക് പ്രതിരോധിക്കാന്‍ അനുയോജ്യമായ ഒരു പ്രജനന കേന്ദ്രമാക്കി മാറ്റുന്നു," വെന്റര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
ആന്റിബയോട്ടിക് അല്ലാത്ത മരുന്നുകളുടെയും സിപ്രോഫ്‌ളോക്‌സാസിന്റെയും ഫലങ്ങള്‍ സംഘം പരിശോധിച്ചു. ത്വക്ക്, കുടല്‍, അല്ലെങ്കില്‍ മൂത്രനാളി എന്നിവയിലെ അണുബാധയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് സിപ്രോഫ്‌ളോക്‌സാസ്.
എബുപ്രോഫെനിനും പാരസെറ്റാമോള്‍ക്കുമൊപ്പം സിപ്രോഫ്‌ളോക്‌സാസ് നല്‍കിയപ്പോള്‍ ബാക്ടീരിയയ്ക്ക് ആന്റിബയോട്ടിക് മാത്രമായി നല്‍കിയപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ വകഭേദം(Genetic Mutation-വകഭേദം സംഭവിക്കു) സംഭവിച്ചതായി കണ്ടെത്തി. ഇത് ബാക്ടീരിയ വേഗത്തില്‍ വളരുന്നതിനും ഉയര്‍ന്ന പ്രതിരോധശേഷി നേടുന്നതിന് കാരണമായതായും ഗവേഷകര്‍ കണ്ടെത്തി. എബുപ്രൊഫെനും അസറ്റാമിനോഫെനും വകഭേദമുണ്ടാകുന്ന ആവൃത്തി ഗണ്യമായി വര്‍ധിപ്പിച്ചതായും ഉയര്‍ന്ന തലത്തില്‍ സിപ്രോഫ്‌ളോക്‌സാസിനെതിരേ പ്രതിരോധം(ഇ.കോളി ബാക്ടീരിയയില്‍)കൈവരിച്ചതായും ഗവേഷകര്‍ പറഞ്ഞു.
advertisement
ആന്റിബയോട്ടിക്കായ സിപ്രോഫ്‌ളോക്‌സാസിനെതിരേ ബാക്ടീരിയ പ്രതിരോധശേഷി നേടിയെന്നത് മാത്രമല്ല, മറിച്ച് വ്യത്യസ്ത വിഭാഗങ്ങളിലുള്ള മറ്റ് നിരവധി ആന്റിബയോട്ടിക്കുകള്‍ക്കെതിരേ കൂടിയ അളവില്‍ പ്രതിരോധം തീർത്തതായും കണ്ടെത്തിയെന്നും ഇത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും ഗവേഷകര്‍ പറഞ്ഞു.
എബുപ്രോഫെന്‍, പാരസെറ്റാമോള്‍ എന്നിവയ്‌ക്കൊപ്പം നല്‍കുന്ന ഒൻപത് മരുന്നുകളില്‍ മെറ്റഫോര്‍മിന്‍ (പ്രമേഹം നിയന്ത്രിക്കുന്ന മരുന്ന്), അറ്റോര്‍വാസ്റ്റാറ്റിന്‍ (ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന് നല്‍കുന്നത്) തുടങ്ങിയവയും ഉള്‍പ്പെടുന്നു. ഒരേസമയം, പലതരത്തിലുള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നതിന്റെ വ്യക്തമായ ഉദാഹരണമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മരുന്നുകള്‍ ഉപയോഗിക്കുന്നത് പാടേ ഉപേക്ഷിക്കണമെന്നല്ല ഇത് അര്‍ത്ഥമാക്കുന്നതെന്നും എന്നാല്‍, ആന്റിബയോട്ടിക്കുകളുമായി ചേര്‍ന്ന് അവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
ബാക്ടീരിയകള്‍ ഇത്തരത്തില്‍ പ്രതിരോധ ശേഷി നേടുന്നത് 2050 ആകുമ്പോഴേക്കും ലോകത്തുള്ള 3.9 കോടി ആളുകളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് 2024ല്‍ ദ ലാന്‍സെറ്റ് ജേണലില്‍ പങ്കുവെച്ച ഒരു പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 28, 2025 12:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
വേദനസംഹാരിക്കൊപ്പം ആൻ്റി ബയോട്ടിക് കഴിക്കുന്നവരാണോ? ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും