Indoor Skydiving | രാജ്യത്തെ ആദ്യ ഇൻഡോർ സ്കൈ ഡൈവിംഗ് കേന്ദ്രം ഹൈദരാബാദിൽ; ടിക്കറ്റ് നിരക്ക് 2800 രൂപ മുതൽ

Last Updated:

ഫ്രീ ഫോൾ (Free Fall) അനുഭവം ആസ്വദിക്കാൻ കഴിയുന്നത് കാറ്റ് നിറഞ്ഞ തുരങ്കത്തിലേയ്ക്ക് വീഴുമ്പോഴാണ്.

സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഇന്ത്യയിലെ (India) ആദ്യത്തെ ഇൻഡോർ സ്കൈ ഡൈവിംഗ് (Indoor Skydiving) കേന്ദ്രം ഹൈദരാബാദിൽ (Hyderabad). ഗ്രാവിറ്റിസിപ്പ് (GravityZip) എന്ന കമ്പനിയാണ് ഈ ഇൻഡോർ സ്കൈഡൈവിംഗ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ഇൻഡോർ സ്കൈ ഡൈവിംഗ് കേന്ദ്രമാണ് ഇത്. പാരച്യൂട്ട് (Parachute) ഉപയോഗിച്ച് വിമാനത്തിൽ നിന്ന് ചാടുന്ന ഔട്ട്ഡോർ സ്കൈ ഡൈവിംഗിന് (Outdoor Skydiving) സമാനമാണ് ഈ ഇൻഡോർ സ്കൈ ഡൈവിംഗും. എന്നാൽ ഇവിടെ നിങ്ങൾ പാരച്യൂട്ട് ധരിക്കേണ്ടതില്ല. മാത്രമല്ല ഇത് സ്കൈ ഡൈവിംഗിന്റെ ഔട്ട്ഡോർ പതിപ്പിനേക്കാൾ വളരെ സുരക്ഷിതവുമാണ്.
ഇൻഡോർ സ്കൈഡൈവിംഗിൽ, ആളുകൾക്ക് ഫ്രീ ഫോൾ (Free Fall) അനുഭവം ആസ്വദിക്കാൻ കഴിയുന്നത് കാറ്റ് നിറഞ്ഞ തുരങ്കത്തിലേയ്ക്ക് വീഴുമ്പോഴാണ്. ശക്തമായി പ്രവർത്തിക്കുന്ന ഫാനുകളാണ് തുരങ്കത്തിനുള്ളിൽ കാറ്റ് സൃഷ്ടിക്കുന്നത്. ആകാശത്ത് നിന്ന് താഴേയ്ക്ക് ചാടുന്ന അതേ ഫ്രീ ഫോളിംഗ് അനുഭവമാണ് ഇതുവഴി അനുകരിക്കാൻ ശ്രമിച്ചിരിക്കുന്നത്.
മൂന്ന് മീറ്റർ ഉയരമുള്ള ഒരു തുരങ്കമാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ മുതൽ 400 കിലോമീറ്റർ വരെ വേഗതയിലാണ് ഈ തുരങ്കത്തിൽ കാറ്റ് വീശുന്നത്. ഈ സാഹസികാനുഭവം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് സുരക്ഷയുടെ ഭാഗമായി കോട്ടൺ, നൈലോൺ, സ്പാൻഡെക്സ് എന്നിവകൊണ്ട് നിർമ്മിച്ച ജംപ്‌സ്യൂട്ടും ഷൂസും ഹെൽമെറ്റും നൽകും.
advertisement
സന്ദർശകർക്ക് സ്കൈ ഡൈവിംഗ് സംബന്ധിച്ച നിർദ്ദേശം നൽകാൻ യൂറോപ്പിൽ നിന്നുള്ള ഇൻസ്ട്രക്ടർമാരുടെ ഒരു ടീമും ഉണ്ടാകും. സ്കൈഡൈവിംഗ് രംഗത്ത് 15 വർഷത്തെ പരിചയമുള്ള സ്കൈഡൈവർ ബ്രെൻഡ ഒ റാഫെർട്ടിയും ഈ സ്ഥാപനത്തിലെ മുഖ്യ പരിശീലകനായി ചുമതലയേറ്റിട്ടുണ്ട്.
2,800 രൂപ, 3,300 രൂപ എന്നീ നിരക്കുകളിൽ രണ്ട് പാക്കേജുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇൻഡോർ സ്കൈ ഡൈവിംഗ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഗ്രാവിറ്റിസിപ്പിന്റെ വെബ്‌സൈറ്റ് വഴി ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാം.
advertisement
ഇൻഡോർ സ്കൈ ഡൈവിംഗ് ഒരു മികച്ച സാഹസികാനുഭവം വാഗ്ദാനം ചെയ്യുന്ന വിനോദവുമാണ്. ഇത് പൂർണ്ണമായും സുരക്ഷിതമാണെന്നും സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലാണ് സ്കൈ ഡൈവിംഗ് നടത്തുന്നതെന്നും ഗ്രാവിറ്റിസിപ്പിന്റെ സ്ഥാപകരിലൊരാളായ സുശീൽ റെഡ്ഡി പറഞ്ഞു. കൂടാതെ, 17 എയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഈ ഇൻഡോർ സ്കൈഡൈവിംഗ് ടണലിൽ പരിശീലനം നേടിയതായി ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഭൂമിയിൽ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിൽ സ്കൈ ഡൈവിംഗ് നടത്തുന്നതിനിടെ തന്റെ കാമുകിയോട് കാമുകൻ വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോ ഏതാനും നാളുകൾക്ക് മുമ്പ് ഇന്റർനെറ്റിൽ വൈറലായിരുന്നു. ആകാശത്തിനും ഭൂമിയ്ക്കും ഇടയിലുള്ള കാമുകന്റെ വിവാഹാഭ്യർത്ഥന സോഷ്യൽ മീഡിയയിൽ നിരവധി പേരുടെ ഹൃദയം കീഴടക്കിയിരുന്നു. ഗോ പ്രോയിൽ ചിത്രീകരിച്ച വീഡിയോയിൽ ദമ്പതികൾ താഴേക്ക് ചാടുന്നതിനിടെ കാമുകൻ വായിൽ മോതിരം കടിച്ചു പിടിച്ചിരിക്കുന്നതും കാണാം.
മലയാളം വാർത്തകൾ/ വാർത്ത/Life/
Indoor Skydiving | രാജ്യത്തെ ആദ്യ ഇൻഡോർ സ്കൈ ഡൈവിംഗ് കേന്ദ്രം ഹൈദരാബാദിൽ; ടിക്കറ്റ് നിരക്ക് 2800 രൂപ മുതൽ
Next Article
advertisement
'എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റിയയക്കാൻ നാസയോട് അഭ്യർത്ഥിക്കുന്നു'; അതിദാരിദ്ര്യ മുക്തിയിൽ  ബെന്യാമിൻ
'എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റിയയക്കാൻ നാസയോട് അഭ്യർത്ഥിക്കുന്നു'; അതിദാരിദ്ര്യ മുക്തിയിൽ ബെന്യാമിൻ
  • ബെന്യാമിൻ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിനെ വിമർശിച്ചവരെ എലിവാണങ്ങൾ എന്ന് വിളിച്ചു.

  • അതിനാൽ വിമർശകരെ ബഹിരാകാശത്തേക്ക് കയറ്റി അയക്കാൻ നാസയോട് അഭ്യർത്ഥിക്കുകയല്ലാതെ മാർഗമില്ലെന്ന് പറഞ്ഞു.

  • സാക്ഷരത, ജനകീയാസൂത്രണം, സ്ത്രീശാക്തീകരണം, ആരോഗ്യ സൂചിക എന്നിവയിൽ കേരളം ലോകത്തിന് മാതൃകയാണെന്ന് ബെന്യാമിൻ.

View All
advertisement