ഇന്ന് ലോകമെമ്പാടും അന്താരാഷ്ട്ര വയോജന ദിനമായി (International Day of Older Persons) ആചരിക്കുകയാണ്. പ്രായമായവരെ ആദരിക്കുന്നതിനും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയാണ് ഒക്ടോബര്‍ ഒന്ന് വയോജന ദിനമായി പ്രഖ്യാപിച്ചത്. സേവനങ്ങളും അനുഭവങ്ങളും അറിവും കൈമാറുന്നതിലൂടെയും വ്യത്യസ്ത ഉത്തരവാദിത്തങ്ങളിലൂടെയും അവരവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിലൂടെയും പ്രായമായവര്‍ സമൂഹത്തില്‍ വലിയ സംഭാവനകള്‍ നല്‍കുന്നവരാണെന്ന് നമ്മള് ഓര്‍ക്കണം. ഈ അവസരത്തില്‍ അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ചരിത്രത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കൂടുതല്‍ അറിയാം.
അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും
1990 ഡിസംബര്‍ 14-നാണ് ഐക്യരാഷ്ട്ര പൊതുസഭ ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കാന്‍ ഒരു പ്രമേയം പാസാക്കിയത്. തുടര്‍ന്ന് വേള്‍ഡ് അസംബ്ലി ഓണ്‍ ഏജിംഗ് സംരംഭം അംഗീകരിച്ച വിയന്ന ഇന്റര്‍നാഷണല്‍ പ്ലാന്‍ ഓഫ് ആക്ഷന്‍ ഓണ്‍ ഏജിംഗ് സംരംഭത്തിന് ശേഷമാണ് ഈ ദിനം നിലവില്‍ വന്നത്.
ശേഷം 1991-ല്‍ യുഎന്‍ ജനറല്‍ അസംബ്ലി പ്രായമായവര്‍ക്കുള്ള ഐക്യരാഷ്ട്രസഭയുടെ തത്വങ്ങള്‍ അംഗീകരിച്ചു. പിന്നീട് 2002-ല്‍, വാര്‍ദ്ധക്യം സംബന്ധിച്ചുള്ള സെക്കന്റ് വേള്‍ഡ് അസംബ്ലി, വാര്‍ദ്ധക്യം സംബന്ധിച്ച മാഡ്രിഡ് ഇന്റര്‍നാഷണല്‍ പ്ലാന്‍ ഓഫ് ആക്ഷന്‍ അംഗീകരിക്കുകയും ചെയ്തു. 21-ാം നൂറ്റാണ്ടില്‍ പഴയ തലമുറ നേരിടുന്ന അവസരങ്ങളും വെല്ലുവിളികളും അഭിസംബോധന ചെയ്യുന്നതിനും മനസ്സിലാക്കുന്നതിനും സമൂഹത്തിന്റെ വികസനം എല്ലാ പ്രായക്കാര്‍ക്കും ലഭ്യമാക്കുന്നത് പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര വയോജന ദിനത്തിന്റെ തീം
'മാറുന്ന ലോകത്ത് വയോജനങ്ങളുടെ പ്രതിരോധം' എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ പ്രമേയം.
അന്താരാഷ്ട്ര വയോജനദിനം സംബന്ധിച്ച ചില ഉദ്ധരണികള്‍
2015ല്‍ 60 വയസും അതിനു മുകളില്‍ പ്രായമുള്ളതുമായ വയോജനങ്ങളുടെ എണ്ണം 900 മില്യണായിരുന്നു. 2050 ആകുമ്പോള്‍ ഇത് 2 ബില്യണിലെത്തും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് ഒരു രാജ്യത്തെ ഭൂരിഭാഗം ജനസംഖ്യ വയോജനങ്ങളായിരിക്കും എന്നര്‍ത്ഥം. ഇന്ന് 125 ദശലക്ഷം ആളുകള്‍ 80 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്.
വാര്‍ദ്ധക്യത്തിലേക്ക് കടക്കുമ്പോള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കാന്‍ കൂടി വേണ്ടിയാണ് അന്താരാഷ്ട്ര വയോജന ദിനം ആചരിക്കുന്നത്. പ്രായമായവര്‍ അറിവിന്റെയും അനുഭവത്തിന്റെയും കാര്യത്തില്‍ ഒരു വിജ്ഞാനകോശമാണ്. വീഴ്ചകളില്‍ നിന്നും പാഠം പറഞ്ഞു തരാനും നമ്മെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനും അവര്‍ക്ക് സാധിക്കാറുള്ളതിനാല് പ്രായമായവര്‍ നമുക്ക് ചുറ്റും ഉണ്ടാകുന്നത് ഒരു അനുഗ്രഹമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.