അന്താരാഷ്ട്ര യോഗ ദിനം; 'ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ' ഈ വര്‍ഷത്തെ പ്രമേയം

Last Updated:

ജൂണ്‍ 21 ശനിയാഴ്ച രാവിലെ 6.30 മുതല്‍ 7.45 വരെ രാജ്യത്തെ ഒരു ലക്ഷം സ്ഥലങ്ങളില്‍ യോഗ സംഘടിപ്പിക്കും

ഷേർ-ഇ-കാശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകി
ഷേർ-ഇ-കാശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകി
ജൂണ്‍ 21 ശനിയാഴ്ച, ലോകം അന്താരാഷ്ട്ര യോഗ ദിനമായി (International Yoga Day) ആചരിക്കുന്നു. 'ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ' എന്ന ആശയവുമായി ഇന്ത്യ ഈ വര്‍ഷത്തെ യോഗ ദിനം ആചരിക്കാന്‍ ഒരുങ്ങുകയാണ്. 11-ാമത് അന്താരാഷ്ട്ര യോഗ ദിനമാണ് ഈ വര്‍ഷം ആചരിക്കുന്നത്. യോഗ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് രാജ്യവ്യാപകമായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്.
'യോഗ സംഘം' ആണ് ഇതില്‍ പ്രധാന പരിപാടി. പൊതു യോഗ പ്രോട്ടോകോള്‍ (സിവൈപി) അടിസ്ഥാനമാക്കിയുള്ള വൻ ജനപങ്കാളിത്തം ഉറപ്പാക്കിയുള്ള യോഗ പരിശീലന പരിപാടിയാണിത്. ജൂണ്‍ 21 ശനിയാഴ്ച രാവിലെ 6.30 മുതല്‍ 7.45 വരെ രാജ്യത്തെ ഒരു ലക്ഷം സ്ഥലങ്ങളില്‍ യോഗ സംഘടിപ്പിക്കും. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിക്ക് നേതൃത്വം നല്‍കും. കാലഭേദമന്യേ യോഗ പരിശീലനത്തിനുള്ള പ്രതിബദ്ധത ഉറപ്പാക്കാനും ലോകത്ത് യോഗയുടെ പ്രാധാന്യം ഉറപ്പിക്കാനുമാണ് ഈ കൂട്ടായ പരിശ്രമത്തിലൂടെ ലക്ഷ്യമിടുന്നത്.
advertisement
പുരാതന ഇന്ത്യൻ പാരമ്പര്യത്തില്‍ നിന്നും ലഭിച്ച അമൂല്യ നിധിയായാണ് യോഗയെ കണക്കാക്കുന്നത്. മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള വിശ്വസനീയമായ ഉപാധിയായിട്ടാണ് യോഗയെ കാണുന്നത്. സംസ്‌കൃത പദമായ 'യുജ് 'എന്ന വാക്കില്‍ നിന്നാണ് 'യോഗ' എന്ന വാക്ക് ഉണ്ടായത്. ചേരുക, സംബന്ധിക്കുക, യോജിക്കുക എന്നൊക്കെയാണ് ഈ വാക്കിന്റെ അര്‍ത്ഥം. ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും ആത്മനിയന്ത്രണത്തിലൂടെയും നിര്‍വ്വഹണത്തിലൂടെയും മനുഷ്യനും പ്രകൃതിയുമായുള്ള ഒത്തൊരുമയിലൂടെയും ആരോഗ്യത്തിലും ക്ഷേമത്തിലും അധിഷ്ടിതമായ സമഗ്രമായ സമീപനത്തിലൂടെയും മനസ്സിനെയും ശരീരത്തെയും യോജിപ്പിച്ചുനിര്‍ത്തുന്നതിനെയാണ് ഈ വാക്കിലൂടെ പ്രതീകവത്കരിക്കുന്നത്.
advertisement
2014 ഡിസംബര്‍ 11-നാണ് ലോക രാഷ്ട്രങ്ങളുടെ അംഗീകാരത്തോടെ ഐക്യരാഷ്ട്രസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിര്‍ദ്ദേശം 175 അംഗരാഷ്ട്രങ്ങളും അംഗീകരിക്കുകയായിരുന്നു. 2014 സെപ്റ്റംബര്‍ 27-ന് നടന്ന യുഎന്നിന്റെ 69-ാമത് വാര്‍ഷിക പൊതുയേഗത്തില്‍ നരേന്ദ്ര മോദിയാണ് 'അന്താരാഷ്ട്ര യോഗ ദിനം' എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. വടക്കന്‍ അര്‍ദ്ധഗേളത്തിലെ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസമായതുകൊണ്ടാണ് ജൂണ്‍ 21 എന്ന തീയതി തിരഞ്ഞെടുത്തത്. മാത്രമല്ല, അന്ന് കര്‍ക്കിടക സംക്രാന്തി ( ഉത്തരായനാന്തം) കൂടിയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഒത്തൊരുമയെ പ്രതിനിധീകരിക്കുന്ന ദിവസം കൂടിയാണിത്. മാത്രമല്ല, ഹിന്ദു സംസ്‌കാരത്തിലും മറ്റ് മിക്ക സംസ്‌കാരങ്ങളിലും വളരെ വിശേഷപ്പെട്ട ദിവസമായാണ് ഈ ദിവസത്തെ കാണുന്നത്.
advertisement
ആരോഗ്യ രംഗത്ത് വിപ്ലവകരമായ ഒരു മാറ്റത്തിന് യോഗ ദിനം തുടക്കം കുറിച്ചു. രോഗം വരുന്നതിനേക്കാള്‍ നല്ലത് അത് തടയുന്നതാണെന്ന ചിന്തയിലേക്ക് ആളുകള്‍ യോഗയിലൂടെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങി. 2015-ലാണ് ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചത്. ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ലോക വ്യാപകമായി നടന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കി. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും വിദേശ ഇന്ത്യന്‍ ദൗത്യസംഘങ്ങളില്‍ നിന്നും യുഎന്‍ ഏജന്‍സികളില്‍ നിന്നും ഈ ഉദ്യമത്തിന് പിന്തുണ ലഭിച്ചതായി ആയുഷ് മന്ത്രാലയം അറിയിച്ചു.
advertisement
യോഗ ദിനത്തിന്റെ ചിഹ്നത്തിനും പ്രത്യേക അര്‍ത്ഥമുണ്ടെന്നാണ് ആയുഷ് മന്ത്രാലയം പറയുന്നത്. വ്യക്തിബോധത്തെ ബന്ധിപ്പിക്കുന്നതിനെയാണ് ഇരു കാലുകളും മടക്കിയിരിക്കുന്ന രൂപം അര്‍ത്ഥമാക്കുന്നത്. മനസ്സും ശരീരവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കൂടിച്ചേരലിനെ ഇത് പ്രതീകപ്പെടുത്തുന്നു. തവിട്ട് നിറത്തിലുള്ള ഇലകള്‍ ഭൂമിയെയും പച്ച നിറത്തിലുള്ള ഇലകള്‍ പ്രകൃതിയെയും സൂചിപ്പിക്കുന്നു. നീല സൂചിപ്പിക്കുന്നത് വെള്ളത്തെയാണ്. ചുറ്റിലും കാണുന്ന വെളിച്ചം തീയെ പ്രതിനിധീകരിക്കുന്നു. സൂര്യന്‍ ഊര്‍ജ്ജത്തെയും പ്രചോദനത്തെയും പ്രതിനിധീകരിക്കുന്നു. യോഗയുടെ പ്രധാന ഭാവമായ സമാധാനത്തെയും ഒത്തൊരുമയെയുമാണ് ചിഹ്നം അര്‍ത്ഥമാക്കുന്നത്.
advertisement
2028-ല്‍ 9.5 കോടി ആളുകളാണ് യോഗ ദിനാഘോഷങ്ങളില്‍ പങ്കെടുത്തത്. 2024-ല്‍ പങ്കാളിത്തം കുത്തനെ ഉയര്‍ന്നു. ലോകവ്യാപകമായി 24.53 കോടി ആളുകളാണ് യോഗ ദിനാഘോഷത്തില്‍ പങ്കുചേര്‍ന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്തും യോഗയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരത്തെ ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.
'ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ' എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ പ്രമേയം. ആരോഗ്യം, സുസ്ഥിരത, പരിസ്ഥിതി എന്നിവയുമായി ഈ ആശയം ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല ജി20യില്‍ ഇന്ത്യ മുന്നോട്ടുവെച്ച 'ഏക ഭൂമി ഏക കുടുംബം ഏക ഭാവി' എന്ന ആശയുവുമായും ഇത് ചേര്‍ന്ന് നില്‍ക്കുന്നു.
advertisement
അന്താരാഷ്ട്ര യോഗ ദിനം ഒരു ദിവസത്തേക്ക് മാത്രം ഒതുങ്ങുന്ന പ്രതിബദ്ധതയല്ല. മറിച്ച് ആരോഗ്യം, പരിസ്ഥിതിയുമായുള്ള ചങ്ങാത്തം, ആഗോള ക്ഷേമം എന്നിവയിലൂന്നിയുള്ള ഇന്ത്യയുടെ ദീർഘകാലത്തെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. യോഗ പ്രോത്സാഹിപ്പിക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും മികവ് പുലര്‍ത്തുന്നവരെ പിഎം യോഗ അവാര്‍ഡുകൾ നല്‍കി ആദരിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Life/
അന്താരാഷ്ട്ര യോഗ ദിനം; 'ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ' ഈ വര്‍ഷത്തെ പ്രമേയം
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement