ഉപ്പിലിട്ടാൽ അലിഞ്ഞില്ലാതാകുന്ന പുതിയ പ്ലാസ്റ്റിക്കുമായി ജപ്പാനിലെ ഗവേഷകര്‍

Last Updated:

ടോക്യോയ്ക്ക് അടുത്തുള്ള വാക്കോ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ലാബിലാണ് പുതിയ തരം പ്ലാസ്റ്റിക് ഗവേഷകര്‍ വികസിപ്പിച്ചത്

ലാബ് പരീക്ഷണത്തിന്റെ ചിത്രം
ലാബ് പരീക്ഷണത്തിന്റെ ചിത്രം
പ്ലാസ്റ്റിക് ഇന്ന് ലോകത്തിന് തീരാതലവേദനയാണ്. മണ്ണിനെയും ജലത്തെയും തുടങ്ങി ഭൂമിയിലുള്ള സകല ഇടത്തും പ്ലാസ്റ്റിക് വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. മുലപ്പാലില്‍ വരെ പ്ലാസ്റ്റിക് കണങ്ങള്‍ കണ്ടെത്തിയതായി അടുത്തിടെ ചില പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമുദ്രങ്ങള്‍ പ്ലാസ്റ്റിക്കിന്റെ വലിയ തോതിലുള്ള ഭീഷണി നേരിടുന്നുണ്ട്. ഇത് സമുദ്രജല ജീവികളുടെ ആവാസവ്യവസ്ഥയെയും ബാധിക്കുന്നു.
മണ്ണില്‍ അലിഞ്ഞു ചേരുന്ന ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്ക് കണ്ടുപിടിക്കുന്നതിന് ഗവേഷകര്‍ ഏറെക്കാലമായി ഗവേഷണം തുടരുന്നുണ്ടെങ്കിലും ഫലപ്രദമായൊരു കണ്ടുപിടുത്തത്തിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍, ഇപ്പോഴിതാ RIKEN സെന്റര്‍ ഫോര്‍ എമര്‍ജെന്റ് മാറ്റര്‍ സയന്‍സിലെയും ടോക്യോ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ ഒത്തുചേര്‍ന്ന് പുതിയൊരു തരം പ്ലാസ്റ്റിക് കണ്ടെത്തിയിരിക്കുകയാണ്. ഇത് ഉപ്പുവെള്ളത്തിൽ വേഗത്തില്‍ അലിഞ്ഞു ചേരുമെന്നും യാതൊരുവിധത്തിലുമുള്ള അവിശിഷ്ടം ഉണ്ടാക്കുകയില്ലെന്നും അവര്‍ അവകാശപ്പെടുന്നു.
ടോക്യോയ്ക്ക് അടുത്തുള്ള വാക്കോ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ലാബിലാണ് പുതിയ തരം പ്ലാസ്റ്റിക് ഗവേഷകര്‍ വികസിപ്പിച്ചത്. ഈ പ്ലാസ്റ്റിക് ഉപ്പുവെള്ളത്തിലും സമുദ്രജലത്തിലും അലിഞ്ഞ് ചേരുമെന്ന് അവര്‍ അവകാശപ്പെട്ടു.
advertisement
ഈ പ്ലാസ്റ്റിക് വാണിജ്യപരമായി നിര്‍മിക്കുന്നതിനെക്കുറിച്ച് ഈ ഗവേഷകര്‍ വിശദീകരിച്ചിട്ടില്ലെങ്കിലും വലിയ പ്രതീക്ഷയാണ് മുന്നിലുള്ളത്. പാക്കേജിംഗ് മേഖലയില്‍ നിന്നും മറ്റും നിരവധിപേര്‍ ഈ പ്ലാസ്റ്റിക്കിനോട് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പ്രൊജക്ടിന് നേതൃത്വം നല്‍കുന്ന ഗവേഷകനായ തകുസോ ഐഡ പറഞ്ഞു.
2040 ആകുമ്പോഴേക്കും പ്ലാസ്റ്റിക് മലിനീകരണം മൂന്നിരട്ടിയാകുമെന്ന് യുഎന്നിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്തിലെ സമുദ്രങ്ങളിലേക്ക് ഓരോ വര്‍ഷവും 23 മുതല്‍ 27 മില്ല്യണ്‍ മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് എത്തിച്ചേരുന്നത്.
''നമ്മുടെ കുട്ടികള്‍ക്ക് ജീവിക്കാന്‍ അനുകൂലമല്ലാതെ ഗ്രഹമായി ഭൂമി മാറിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് മികച്ച അന്തരീക്ഷം സൃഷ്ടിച്ചുകൊടുക്കേണ്ടത് ശാസ്ത്രജ്ഞര്‍ എന്ന നിലയില്‍ ഞങ്ങളുടെ കടമയാണ്,'' ഐഡ പറഞ്ഞു.
advertisement
പുതിയ പ്ലാസ്റ്റിക് പെട്രോളിയം അധിഷ്ഠിത പ്ലാസ്റ്റിക്കുകള്‍ പോലെ ശക്തമാണെന്നും എന്നാല്‍ ഉപ്പുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ അത് അതിന്റെ യഥാര്‍ത്ഥ ഘടകങ്ങളായി വിഘടിക്കുമെന്നും ഐഡ പറഞ്ഞു. ഈ ഘടകങ്ങള്‍ പിന്നീട് ബാക്ടീരിയകള്‍ക്ക് വിഘടിപ്പിക്കാന്‍ കഴിയും. അതുവഴി ജലജീവികളെ ദോഷകരമായി ബാധിക്കുകയും ഭക്ഷ്യശൃംഖലയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന മൈക്രോ പ്ലാസ്റ്റിക് ഉണ്ടാകുന്നത് ഒഴിവാക്കുകയും ചെയ്യാം.
"മണ്ണിലും ഉപ്പിന്റെ അംശം ഉള്ളതിനാല്‍ അഞ്ച് സെന്റീമീറ്റര്‍ വലുപ്പമുള്ള ഒരു കഷ്ണം പ്ലാസ്റ്റിക് 200 മണിക്കൂര്‍ കൊണ്ട് മണ്ണില്‍ അലിഞ്ഞു ചേരുന്നു," ഐഡ വിശദീകരിച്ചു. "വസ്തുക്കള്‍ പൊതിയുന്നതിന് സാധാരണ പ്ലാസ്റ്റിക് പോലെ തന്നെ ഇത് ഉപയോഗിക്കാം. ഈ പ്ലാസ്റ്റിക് വിഷരഹിതവും തീപിടിക്കാത്തതുമാണ്. കൂടാതെ, ഇത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നുമില്ല," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
Summary: Japanese researchers develop a new plastic that dissolves in saline water. The new discovery was developed in a laboratory near Tokyo
മലയാളം വാർത്തകൾ/ വാർത്ത/Life/
ഉപ്പിലിട്ടാൽ അലിഞ്ഞില്ലാതാകുന്ന പുതിയ പ്ലാസ്റ്റിക്കുമായി ജപ്പാനിലെ ഗവേഷകര്‍
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement