കർക്കടക വാവുബലി എന്ന്? എവിടെ, ഏതുസമയത്ത് ബലിയിടാം?
- Published by:Rajesh V
- news18-malayalam
Last Updated:
ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമമാണ് ബലിയിടല്‍
കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിനത്തിലാണ് കർക്കടക വാവ് ബലി ആചരിക്കുന്നത്. ഈ വർഷം ജൂലൈ 24നാണ് കർക്കടക വാവ് വരുന്നത്. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമമാണ് ബലിയിടല്‍. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. പിതൃക്കള്‍ക്ക് ബലിയിടുന്നതിലൂടെ ദീര്‍ഘായുസ്, സന്താനഗുണം, ധനം, വിദ്യാധനം, സ്വര്‍ഗം, മോക്ഷം എന്നിവ ഗുണഫലമാണെന്നും വിശ്വാസമുണ്ട്.
കര്‍ക്കടക വാവുബലി ഇടേണ്ടത് എങ്ങനെ?
ബലി കര്‍മം അര്‍പ്പിക്കുന്നതിന് വ്രതശുദ്ധി പാലിക്കണം. ബലിയിടുന്നതിന് തലേദിവസം ഒരിക്കല്‍ വ്രതം അനുഷ്ഠിക്കുക. അതിരാവിലെ ബ്രാഹ്‌മമുഹൂര്‍ത്തം മുതല്‍ കര്‍ക്കടക വാവുബലി സമര്‍പ്പിച്ച് തുടങ്ങാം.
വേണ്ടത് എന്തെല്ലാം?
ബലി കർമത്തിന് എള്ള്, അരി അല്ലെങ്കിൽ നെല്ല്, തുളസിപ്പൂവ്, ചെറൂള, പവിത്ര മോതിരം, കുറുമ്പുല്ല്, ഹവിസ്സ് അഥവ ചുവന്ന പച്ചിരി കുറുക്കിയത്, ചന്ദനം, കിണ്ടിയില്‍ വെള്ളം, വാഴയില എന്നിവ ആവശ്യമാണ്.
ഇതും വായിക്കുക: Ramayana Masam 2025| രാമായണമാസത്തിൽ നാലമ്പലദർശനത്തിനായി ഒരു ദിനം; കേരളത്തിൽ നാലമ്പലം അഞ്ചിടത്ത്
advertisement
ബലിതർപ്പണം
പൗരാണികമായി പ്രാധാന്യം അര്‍ഹിക്കുന്ന സ്ഥലത്തായിരിക്കണം ബലികര്‍മം ചെയ്യേണ്ടതെന്ന് പറയപ്പെടുന്നു. വീടും പരിസരവും ശുദ്ധമാണെങ്കിൽ അവിടെയും ബലികര്‍മം നടത്തുന്നത് ഉത്തമാണ്. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവയാണ് കേരളത്തിൽ ബലിതർപ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങൾ. ഇതു കൂടാതെ കേരളത്തിലെ ചെറുക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളിലും ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാറുണ്ട്.
advertisement
സദ്യ
ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് സദ്യ തയ്യാറാക്കി വിളമ്പും. വിളക്ക് കത്തിച്ച് വെച്ചശേഷം സദ്യ ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ.
ഏകീകൃത ഫീസ് നിശ്ചയിച്ചു
തിരുവനന്തപുരം തിരുവിതാം കൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലും കടവുകളിലും കർക്കടക വാവുബലി ബലി തർപ്പണത്തിന് എല്ലാ ചെലവുകളും ഉൾപ്പെടെ 100 രൂപ ഫീസ് നിശ്ചയിച്ചു. തിലഹോമത്തിന് 65 രൂപ. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം, വർക്കല ജനാർദന സ്വാ മി ക്ഷേത്രം, കൊല്ലം തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം, ആലുവ ശിവക്ഷേത്രം എന്നിവ ഉൾപ്പെടെ എല്ലാ ക്ഷേത്രങ്ങളിലും ഒരേ നിരക്കാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
July 18, 2025 10:42 AM IST