Ramayana Masam 2025| രാമായണമാസത്തിൽ നാലമ്പലദർശനത്തിനായി ഒരു ദിനം; കേരളത്തിൽ നാലമ്പലം അഞ്ചിടത്ത്
- Published by:Chandrakanth viswanath
- news18-malayalam
Last Updated:
അധികദൂരത്തല്ലാതെ ശ്രീരാമന്റെയും സഹോദരന്മാരായ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെയും പ്രത്യേക പ്രതിഷ്ഠയുള്ള നാലുക്ഷേത്രങ്ങളാണ് നാലമ്പലം.ഈ നാലു ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തുന്ന ആചാരമാണ് നാലമ്പല ദര്‍ശനം.
കർക്കടകമാസത്തിൽ രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമായാണു നാലമ്പല ദര്‍ശനത്തെ കണക്കാക്കുന്നത്. നാലമ്പല ദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ഉത്തമമെന്നു കരുതുന്നു. അധികദൂരത്തല്ലാതെ ശ്രീരാമന്റെയും സഹോദരന്മാരായ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെയും നാമധേയത്തിലുള്ള നാലുക്ഷേത്രങ്ങളാണ് നാലമ്പലം എന്നറിയപ്പെടുന്നത്. ഈ നാലു ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തുന്ന ആചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരില്‍ പ്രശസ്തമായിട്ടുള്ളത്.
കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിലായി നാലമ്പല ദർശനത്തിനുള്ള ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു.
ഒന്ന്
കോട്ടയം ജില്ലയിൽ പാലയ്ക്കടുത്ത്.
രാമപുരം ശ്രീരാമക്ഷേത്രം
വടക്കന്‍ പറവൂരിന്റെ പ്രജകളായിരുന്ന ചില നമ്പൂതിരിമാര്‍ അവിടുത്തെ രാജാവുമായി അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ തങ്ങളുടെ ഉപാസനാമൂര്‍ത്തിയായ ശ്രീരാമവിഗ്രഹവുമായി ആ പ്രദേശത്തുനിന്നും പലായനം ചെയ്തു. അവര്‍ രാമനെ പ്രതിഷ്ഠിച്ച സ്ഥലമാണ് പിന്നീട് രാമപുരമായി അറിയപ്പെട്ടതെന്നാണ് സ്ഥലനാമ ചരിത്രം.കിഴക്കോട്ട് ദര്‍ശനമായാണ് ഇവിടുത്തെ ശ്രീരാമപ്രതിഷ്ഠ.
2. അമനകര ഭരതക്ഷേത്രം
രാമപുരം ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറ്, കൂത്താട്ടുകുളം റൂട്ടില്‍ അമനകരയിലാണ് ഭരതക്ഷേത്രം സ്ഥിതിചെയ്യുന്നത്. രാമക്ഷേത്രത്തിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ.
advertisement
3.കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം
രാമപുരത്ത്‌നിന്നും ഉഴവൂരിലേക്കുള്ള വഴിയിലാണ് കുടപ്പുലം സ്ഥിതിചെയ്യുന്നത്.ഭരതക്ഷേത്രത്തിൽ നിന്നും ആറ് കിലോമീറ്റർ അകലെ.
4.മേതിരി ശത്രുഘ്‌നക്ഷേത്രം
ശാന്തരൂപത്തില്‍ ശത്രുഘ്‌നസ്വാമിയുടെ പ്രതിഷ്ഠ.ചതുരാകൃതിയിലുള്ള ശത്രുഘ്‌ന ക്ഷേത്രത്തിന്റെ മേല്‍ക്കൂരവരെ കരിങ്കല്ലിലാണ് നിര്‍മിച്ചിരിക്കുന്നത്.ലക്ഷ്മണക്ഷേത്രത്തിൽ നിന്നും ഏഴ് കിലോമീറ്റർ അകലെ.
രണ്ട്
എറണാകുളം ജില്ലയിൽ പിറവത്തിനടുത്ത്
1.മാമലശ്ശേരി ശ്രീരാമക്ഷേത്രം
പിറവത്തിനും രാമമംഗലത്തിനും മധ്യേ മാമലശ്ശേരിയിൽ . ഇവിടുത്തെ വട്ടശ്രീകോവിലില്‍ ചതുര്‍ബാഹുവായ ശ്രീരാമചന്ദ്രന്‍ കിഴക്കുദര്‍ശനമായാണ് പ്രതിഷ്ഠിതമായിരിക്കുന്നത്.
2.മേമ്മുറി ഭരതപ്പിള്ളി ശ്രീഭരതസ്വാമി ക്ഷേത്രം
ശ്രീരാമസ്വാമി ക്ഷേത്രത്തില്‍നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ വടക്കുകിഴക്കായാണ് ഭരതസ്വാമി ക്ഷേത്രം.
advertisement
3.മുളക്കുളം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം
തിരുമൂഴിക്കുളത്തുനിന്നും ശീവേലി ബിംബത്തില്‍ എഴുന്നള്ളിയ തീര്‍ത്ഥസ്‌നാനമാണത്രെ മുളക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രം.ഭരതക്ഷേത്രത്തിൽ നിന്നും 15 കിലോമീറ്റർ അകലെ.
4.മാമലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്‌നസ്വാമി ക്ഷേത്രം
മാമലശ്ശേരി കാവുങ്കട കവലയ്ക്ക് മുന്നൂറ് മീറ്റര്‍ അകലെ.ലക്ഷ്മണക്ഷേത്രത്തിൽ നിന്നും 8 കിലോമീറ്റർ അകലെ. രാമക്ഷേത്രത്തിൽ നിന്നും 2 കിലോമീറ്റർ അകലെ.
മൂന്ന്
തൃശൂർ എറണാകുളം ജില്ലകളിലായി
1.തൃപ്രയാർ ശ്രീരാമ ക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ തൃപ്രയാർ ദേശത്ത് കനോലി കനാലിന്റെ പടിഞ്ഞാറേക്കരയിലാണ് തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തിയിരുന്നു.
advertisement
2.ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട നഗരത്തിലാണ് കൂടൽമാണിക്യം സംഗമേശ്വരസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്.ജ്യേഷ്ഠന്റെ പാദുകങ്ങൾ പൂജിച്ച് ബ്രഹ്മചര്യനിഷ്ഠയോടെ ജീവിയ്ക്കുന്ന ഭരതനാണ് സങ്കല്പം. രാമക്ഷേത്രത്തിൽ നിന്നും 16 കിലോമീറ്റർ അകലെ.
3.തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം
തമിഴ് വൈഷ്ണവഭക്തകവികളായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ 108 ദിവ്യക്ഷേത്രങ്ങളിലൊന്നായ ഈ മഹാക്ഷേത്രം ആലുവ താലൂക്കിൽ പാറക്കടവ് ഗ്രാമപഞ്ചായത്തിൽ ചാലക്കുടിപ്പുഴയുടെ കരയിലാണ്. ഭരതക്ഷേത്രത്തിൽ നിന്നും 31 കിലോമീറ്റർ അകലെ.
4.പായമ്മൽ ശത്രുഘ്ന ക്ഷേത്രം
ഇരിഞ്ഞാലക്കുടയ്ക്കടുത്ത് പൂമംഗലം ഗ്രാമപഞ്ചായത്തിൽ പായമ്മലിലാണ് ഈ ക്ഷേത്രം. നാലമ്പലങ്ങളിലെ ഏറ്റവും ചെറിയ ക്ഷേത്രമാണിത്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ചതുരശ്രീകോവിലാണുള്ളത്. ലക്ഷ്മണക്ഷേത്രത്തിൽ നിന്നും 6 കിലോമീറ്റർ അകലെ.
advertisement
നാല്
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ. മൂന്നു ക്ഷേത്രങ്ങൾ പുഴക്കോട്ടിരി പഞ്ചായത്തിലും ഒരെണ്ണം കുറവ പഞ്ചായത്തിലും
1.രാമപുരം ശ്രീരാമസ്വാമിക്ഷേത്രം
മലപ്പുറത്തുനിന്നും പെരിന്തൽമണ്ണക്കുപോകുന്ന നാഷണൽ ഹൈവേ 213ൽ 9 കിലോമീറ്റർ മാറിയാണ് രാമപുരം. ഭരത-ലക്ഷ്മണ-ശത്രുഘ്‌ന ക്ഷേത്രങ്ങള്‍ ശ്രീരാമസ്വാമിക്ഷേത്രത്തിലേക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്നുവെന്നതാണ് പ്രധാനപ്പെട്ട സവിശേഷത.
2.കരിഞ്ചാപ്പാടി ഭരത ക്ഷേത്രം
രാമപുരത്തുനിന്നും മലപ്പുറം ദിശയിൽ പോകുമ്പോൾ നാറാണത്ത് ഗ്രാമാതിര്‍ത്തിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി കരിഞ്ചാപ്പാടി എന്നപ്രദേശത്താണ് ചിറക്കാട്ട് ഭരതക്ഷേത്രം സ്ഥിതിചെയ്യുന്നത്. മറ്റ് മൂന്നു ക്ഷേത്രങ്ങളും പുഴക്കോട്ടിരി പഞ്ചായത്തിലാണെങ്കില്‍ ഈ ക്ഷേത്രം കുറവ പഞ്ചായത്തിലാണ്. രാമക്ഷേത്രത്തിൽ നിന്നും 3.2 കിലോമീറ്റർ അകലെ.
advertisement
3.അയോദ്ധ്യ ലക്ഷ്മണസ്വാമിക്ഷേത്രം
രാമപുരത്തുനിന്നും ഒരു കിലോമീറ്റർ വടക്കുമാറി റോഡരികിലാണ് അയോദ്ധ്യ ലക്ഷ്മണസ്വാമിക്ഷേത്രം. പെരിന്തല്‍മണ്ണയ്ക്കു പോകുന്ന വഴിയില്‍ പനങ്ങാങ്ങര മുപ്പത്തെട്ടു സ്റ്റോപ്പിനടുത്ത്, പടിഞ്ഞാറ് ദര്‍ശനമായി ലക്ഷ്മണക്ഷേത്രം സ്ഥിതിചെയ്യുന്നു. ഭരതക്ഷേത്രത്തിൽ നിന്നും 4.1 കിലോമീറ്റർ അകലെ.
4.നാറാണത്ത് ശത്രുഘ്നക്ഷേത്രം
രാമപുരം ക്ഷേത്രത്തില്‍ നിന്നും പടിഞ്ഞാറോട്ട് മാറി കോഴിക്കോട്ടേയ്ക്ക് പോകുന്ന ദേശീയപാതയില്‍, നാറാണത്ത് സ്റ്റോപ്പില്‍നിന്ന് ഏകദേശം നൂറ് മീറ്റര്‍ അകലെ നാറാണത്ത് എന്ന കവലയിൽ നാറാണത്ത് പുഴയുടെ വക്കിലായി ശത്രുഘ്ന ക്ഷേത്രം. ശ്രീരാമ ഭരത ലക്ഷ്മണ ക്ഷേത്രങ്ങള്‍ക്ക് വട്ടശ്രീകോവിലാണെങ്കില്‍ ശത്രുഘ്‌ന ക്ഷേത്രത്തിനു മാത്രം ചതുരശ്രീകോവിൽ. ലക്ഷ്മണക്ഷേത്രത്തിൽ നിന്നും 2.4 കിലോമീറ്റർ അകലെ.
advertisement
അഞ്ച്
കണ്ണൂർ ജില്ലയിൽ മട്ടന്നൂരിനടുത്ത്
1.നീർവേലി ശ്രീരാമക്ഷേത്രം
മട്ടന്നൂർ – കൂത്തുപറമ്പ് റോഡിൽ നിർമലഗിരിക്കടുത്ത അളകാപുരിയിൽ നിന്ന് ഇടത്തോട്ടുള്ള റോഡിൽ ഒന്നരകിലോമീറ്റർ പോയാൽ നീർവേലി ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്താം.
2.എളയാവൂർ ഭരതക്ഷേത്രം
മട്ടന്നൂർ – കണ്ണൂർ റോഡിൽ മുണ്ടയാട്ടെ ഇൻഡോർ സ്റ്റേഡിയം കഴിഞ്ഞാൽ ഇടത്തോട്ടേക്കുള്ള റോഡിൽ ഒന്നരകിലോമീറ്റർ ദൂരത്താണ് എളയാവൂർ ക്ഷേത്രം. വിഷ്ണുക്ഷേത്രമായാണ് നേരത്തേ അറിയപ്പെട്ടിരുന്നത്.രാമക്ഷേത്രത്തിൽ നിന്നും 26 കിലോമീറ്റർ അകലെ
3.പെരിഞ്ചേരി ലക്ഷ്മണ ക്ഷേത്രം
മട്ടന്നൂരിനടുത്തുള്ള ഉരുവച്ചാലിൽ നിന്ന് മണക്കായി റോഡിൽ രണ്ടുകിലോമീറ്റർ ദൂരത്തിലാണ് പെരിഞ്ചേരി വിഷ്ണുക്ഷേത്രം. ലക്ഷ്മണ സങ്കൽപത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെ. ആയിരത്തിലേറെ വർഷം പഴക്കമുള്ള ക്ഷേത്രമാണ് ഇതെന്നാണു കണക്കാക്കുന്നത്. ഭരതക്ഷേത്രത്തിൽ നിന്നും 21 കിലോമീറ്റർ അകലെ .
4.പായം ശത്രുഘ്നക്ഷേത്രം
ഇരിട്ടി–പേരാവൂർ റോഡിൽ നിന്നു ജബ്ബാർക്കടവ് പാലം കടന്നു കരിയാൽ വഴിയാണ് കാടമുണ്ടയിലെ പായം മഹാവിഷ്ണു, ശത്രുഘ്ന ക്ഷേത്രത്തിലേക്കുള്ള റോഡ്. വൃത്താകാരത്തിലുള്ള ശ്രീകോവിലാണ് ക്ഷേത്രത്തെ വേറിട്ടു നിർത്തുന്നത്. ലക്ഷ്മണക്ഷേത്രത്തിൽ നിന്നും 22 കിലോമീറ്റർ അകലെ.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
July 16, 2025 3:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Ramayana Masam 2025| രാമായണമാസത്തിൽ നാലമ്പലദർശനത്തിനായി ഒരു ദിനം; കേരളത്തിൽ നാലമ്പലം അഞ്ചിടത്ത്