HOME » NEWS » Life » LESSER KNOWN FACTS ABOUT CHARLES DARWIN GH

Charles Darwin Death Anniversary | പരിണാമ സിദ്ധാന്തത്തിന്റെ പിതാവിനെക്കുറിച്ച് ചില അപൂർവ വസ്തുതകൾ

തന്റെ ആദ്യ കസിനായ എമ്മയെ വിവാഹം കഴിച്ച ഡാർവിന് പത്ത് മക്കളുണ്ടായിരുന്നു. ഇവരിൽ മൂന്നുപേർ അസുഖം ബാധിച്ച് മരണപ്പെട്ടിരുന്നു. മറ്റു മക്കൾക്കും അസുഖങ്ങളുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു.

News18 Malayalam | news18
Updated: April 19, 2021, 3:37 PM IST
Charles Darwin Death Anniversary | പരിണാമ സിദ്ധാന്തത്തിന്റെ പിതാവിനെക്കുറിച്ച് ചില അപൂർവ വസ്തുതകൾ
charles darwin
  • News18
  • Last Updated: April 19, 2021, 3:37 PM IST
  • Share this:
ശാസ്ത്രത്തിനും പരിണാമ സിദ്ധാന്തങ്ങൾക്കും വിലമതിക്കാനാവാത്ത സംഭാവന നൽകിയ ചാൾസ് ഡാർവിൻ ഏവരെയും വളരെയധികം സ്വാധീനിക്കുന്ന ഒരു വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ റാഡിക്കൽ തിയറി ഓഫ് എവല്യൂഷൻ 1859ൽ പുറത്തിറങ്ങിയ ഒറിജിൻ ഓഫ് സ്പീഷിസ് എന്ന പ്രസിദ്ധ പുസ്തകത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അതേ പോലെ അദ്ദേഹത്തിന്റെ പല തിയറികളും ആധുനിക ലൈഫ് സയൻസിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പരിണാമ സിദ്ധാന്തത്തിന്റെ പിതാവിനെക്കുറിച്ച് അദ്ദേഹത്തിന്റെ ചരമവാർഷിക വേളയിൽ ചില അപൂർവ വസ്തുതകൾ അറിയാം.

അമേരിക്കയുടെ പതിനാറാം പ്രസിഡന്റ്‌ എബ്രഹാം ലിങ്കൺ ജനിച്ച അതേ ദിവസമാണ് ഡാർവിനും ജനിച്ചത്. ഇരുവരുടെയും ജനന തീയതി ഫെബ്രുവരി 12, 1809 ആണ്.

ഇംഗ്ലണ്ടിലെ ഷ്രൂസ്ബറിയിൽ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ഡാർവിൻ ജനിച്ചത്. പിതാവിന്റെ നിർബന്ധത്തിന് വഴങ്ങി മെഡിസിൻ പഠിക്കാൻ എഡിൻബർഗ് യൂണിവേഴ്സിറ്റിയിൽ അഡിമിഷൻ എടുത്തു. എന്നാൽ, താമസിയാതെ മെഡിസിൻ തനിക്ക് വഴങ്ങില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

Narabali Song | നായാട്ടിലെ 'നരബലി' ഗാനം പുറത്തിറക്കി; രചനയും ആലാപനവും വേടൻ

കേംബ്രിഡ്ജ് സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ ചാൾസ് ഡാർവിൻ ആർട്സിലാണ് ബിരുദം നേടിയത്.

വളരെയധികം കലാഭിരുചിയുണ്ടായിരുന്ന അദ്ദേഹത്തിന് പ്രാണികളെ ശേഖരിക്കുന്നത് ഒരു ഇഷ്ട വിനോദം ആയിരുന്നു. ഇങ്ങനെയാണ് ജൈവ വൈവിധ്യത്തിൽ അദ്ദേഹത്തിന് താല്പര്യം ജനിക്കുന്നത്.

Winwin W-612, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

കേംബ്രിഡ്ജിലെ തന്റെ ട്യൂട്ടറുടെ ശുപാർശപ്രകാരം ബയോളജി റിസർച്ച് ആവശ്യാർത്ഥം ലോകമെമ്പാടും ഡാർവിൻ സഞ്ചരിച്ചിട്ടുണ്ട്.

1831 മുതൽ 1836 വരെയുള്ള ഈ അഞ്ചു വർഷ കാലയളവിലാണ് ഒരു നാച്ചുറലിസ്റ്റ് എന്ന നിലയിൽ അദ്ദേഹം നാല് ഭൂഖണ്ഡങ്ങൾ സഞ്ചരിച്ചത്. ഫോസിലുകൾ, ചെടികൾ, ജന്തുക്കൾ എന്നിവയിൽ ചെയ്ത റിസർച്ച് പഠനങ്ങൾ പിൽകാലത്ത് അദ്ദേഹത്തെ തിയറി ഓഫ് എവല്യൂഷൻ ആൻഡ് നാച്ചുറൽ സെലക്ഷൻ എന്ന ആശയത്തിൽ കൊണ്ടെത്തിച്ചു.

തന്റെ ആദ്യ കസിനായ എമ്മയെ വിവാഹം കഴിച്ച ഡാർവിന് പത്ത് മക്കളുണ്ടായിരുന്നു. ഇവരിൽ മൂന്നുപേർ അസുഖം ബാധിച്ച് മരണപ്പെട്ടിരുന്നു. മറ്റു മക്കൾക്കും അസുഖങ്ങളുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു.

മൃഗങ്ങളുടെ തോലുകൾ തയ്യാറാക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന കഴിവ് ഡാർവിൻ പഠിച്ചത് സ്വതന്ത്രനായ അടിമയായ ജോൺ എട്മോണ്സ്റ്റോണിൽ നിന്നാണ്. നാൽപതോളം ദീർഘമായ സെഷനുകൾ അദ്ദേഹം പങ്കെടുത്തിരുന്നു.

മനുഷ്യൻ കുരങ്ങിൽ നിന്ന് ഉൾത്തിരിഞ്ഞ് വന്നതാണ് എന്ന് പറഞ്ഞാൽ ഉണ്ടാകാൻ പോകുന്ന പരിണിതഫലങ്ങളെ മുൻകൂട്ടി കണ്ട് തന്റെ പുസ്തകമായി ദി ഒറിജിൻ ഓഫ് സ്പീഷിസ് പ്രസിദ്ധീകരിക്കാ൯ ഡാർവിൻ വളരെ മടി കാണിച്ചിരുന്നു. ഇരുപത് വർഷമെടുത്താണ് അദ്ദേഹം ഈ പുസ്തകത്തിന്റെ പ്രസാധനം പൂർത്തിയാക്കിയത്.

1882 ഏപ്രിൽ 19നാണ് ഡാർവിൻ മരണപ്പെട്ടത്. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ ആബ്ബേയിലെ ഐസക് ന്യൂട്ടന്റെ ശവകുടീരത്തിനടുത്താണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമം.
Published by: Joys Joy
First published: April 19, 2021, 3:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories