പ്രേമിച്ച രണ്ട് യുവതികളെയും ഒരേ മണ്ഡപത്തില്‍ വെച്ച് യുവാവ് വിവാഹം കഴിച്ചു
- Published by:meera_57
- news18-malayalam
Last Updated:
വിവാഹക്ഷണക്കത്തില്‍ വധുവിന്റെ പേരിന്റെ സ്ഥാനത്ത് തന്റെ രണ്ട് കാമുകിമാരുടെ പേരും അച്ചടിക്കാന്‍ സൂര്യദേവ് മറന്നില്ല
ഒരേസമയം രണ്ട് യുവതികളെ പ്രണയിച്ച യുവാവ് ഇരുവരെയും ഒരേ മണ്ഡപത്തില്‍ വെച്ച് വിവാഹം കഴിച്ചു. തെലങ്കാനയിലെ കൊമരം ഭീം ആസിഫബാദ് ജില്ലയിലെ ജനങ്ങളാണ് ഈ അപൂര്‍വ കാഴ്ചയ്ക്ക് സാക്ഷിയായത്. ലിംഗാപൂര്‍ മണ്ഡലത്തിലെ ഗുംനൂര്‍ സ്വദേശിയായ സൂര്യദേവ് ആണ് തന്റെ രണ്ട് കാമുകിമാരെയും വിവാഹം കഴിച്ചത്. ലാല്‍ ദേവി, ഝല്‍കാരി ദേവി എന്നിവരുമായി പ്രണയത്തിലായിരുന്നു സൂര്യദേവ്.
വിവാഹക്ഷണക്കത്തില്‍ വധുവിന്റെ പേരിന്റെ സ്ഥാനത്ത് തന്റെ രണ്ട് കാമുകിമാരുടെ പേരും അച്ചടിക്കാന്‍ സൂര്യദേവ് മറന്നില്ല. വലിയ ആഘോഷത്തോടെയാണ് സൂര്യദേവ് വിവാഹം നടത്തിയത്.
ഇവരുടെ വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ മൂവരും വിവാഹച്ചടങ്ങുകള്‍ നടത്തുന്നതും രണ്ട് യുവതികള്‍ സൂര്യദേവിന്റെ കൈപിടിച്ചുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
Man Marries 2 Women Together In Telangana pic.twitter.com/5vgvNkFdLw
— Indian News Network (@INNChannelNews) March 28, 2025
advertisement
ഈ വിവാഹത്തിന് വീട്ടുകാരും നാട്ടുകാരും ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഒടുവിലാണ് അവര്‍ വിവാഹത്തിന് സമ്മതം നല്‍കിയത്. ഇന്ത്യയില്‍ ഹിന്ദുക്കള്‍ ബഹുഭാര്യാത്വം അനുഷ്ടിക്കുന്നത് നിയമവിരുദ്ധമാണ്. 2021ലും സമാനമായ സംഭവം തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദിലബാദിലാണ് ഒരാള്‍ വിവാഹമണ്ഡപത്തില്‍ വെച്ച് രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചത്.
Summary: A man in Telangana married two women after he had fallen in love with both of them. He also made it a point to name each of them on the wedding invite where name of the bride was to be entered
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 29, 2025 1:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
പ്രേമിച്ച രണ്ട് യുവതികളെയും ഒരേ മണ്ഡപത്തില്‍ വെച്ച് യുവാവ് വിവാഹം കഴിച്ചു