advertisement

സ്ഥലംമാറ്റമായപ്പോൾ ജോലി രാജിവെച്ചു; പിരിഞ്ഞപ്പോള്‍ കിട്ടിയ പണം കൊണ്ട് തുടങ്ങിയ ബിസിനസ് വൻവിജയം

Last Updated:

ഇലക്ട്രോണിക് സംഗീത ഉപകരണങ്ങള്‍ നിര്‍മിക്കുന്ന മോഡ്ബാപ് മോഡുലാര്‍ എന്ന സ്ഥാപനമാണ് ഇദ്ദേഹം തുടങ്ങിയത്. മൂന്ന് മാസത്തിനുള്ളില്‍...

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കോര്‍പ്പറേറ്റ് രംഗത്തെ ജോലി ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ് തുടങ്ങി വിജയം കൊയ്യുന്നവരുടെ കഥകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. അത്തരത്തിലൊരു കഥയാണ് കോറി ബാങ്ക്‌സ് എന്ന യുവാവിനും പറയാനുള്ളത്. ഐടി ജീവനക്കാരനായിരുന്നു ഇദ്ദേഹം ജോലിയില്‍ സ്ഥലംമാറ്റം കിട്ടിയതോടെ കമ്പനിയില്‍ നിന്ന് രാജിവെയ്ക്കുകയായിരുന്നു. കമ്പനിയില്‍ നിന്ന് പിരിഞ്ഞപ്പോള്‍ കിട്ടിയ പണം ഉപയോഗിച്ച് ഇദ്ദേഹം മൂന്ന് മാസത്തിനുള്ളില്‍ സ്വന്തമായി ബിസിനസ് ആരംഭിക്കുകയും ചെയ്തു.
ഇലക്ട്രോണിക് സംഗീത ഉപകരണങ്ങള്‍ നിര്‍മിക്കുന്ന മോഡ്ബാപ് മോഡുലാര്‍ എന്ന സ്ഥാപനമാണ് ഇദ്ദേഹം തുടങ്ങിയത്. മൂന്ന് മാസത്തിനുള്ളില്‍ കമ്പനിയുടെ ആദ്യ ഉത്പന്നവും വിപണിയിലെത്തിക്കാന്‍ കോറി ബാങ്ക്‌സിന് കഴിഞ്ഞു. ഇന്ന് ഏഷ്യയിലേയും യൂറോപ്പിലേയും വടക്കേ അമേരിക്കയിലേയും 40ലധികം സ്റ്റോറുകളില്‍ കോറി ബാങ്ക്‌സിന്റെ ഉത്പ്പന്നങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ട്.
ജോലിയില്‍ നിന്ന് വേര്‍പിരിഞ്ഞപ്പോള്‍ ലഭിച്ച പണം നിക്ഷേപിച്ചാണ് താന്‍ ഈ സംരംഭം തുടങ്ങിയതെന്ന് കോറി ബാങ്ക്‌സ് പറഞ്ഞു. പിന്നീടുള്ള മൂന്ന് മാസം മോഡ്ബാപ്പ് മോഡുലാര്‍ എന്ന
സംരംഭം രൂപപ്പെടുത്തിയെടുക്കാനായി താന്‍ ചെലവഴിച്ചുവെന്നും കോറി ബാങ്ക്‌സ് പറഞ്ഞു. 2020 ഒക്ടോബറിലാണ് കോറി ബാങ്ക്‌സ് മോഡ്ബാപ് മോഡുലാര്‍ ആരംഭിച്ചത്.
advertisement
ഒരു ലൈവ് സെറ്റിന് തയ്യാറെടുക്കുന്നതിനിടെയാണ് തന്റെ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ആശയം ലഭിച്ചതെന്നും കോറി ബാങ്ക്‌സ് പറഞ്ഞു. ഒരു പോഡ്കാസ്റ്റിലൂടെയാണ് തന്റെ ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് അദ്ദേഹം പ്രഖ്യാപിച്ചത്. പിന്നാലെ കോറി ബാങ്ക്‌സിന്റെ പ്രോഡക്ടുകള്‍ക്ക് ആവശ്യക്കാരേറി. ഇന്ന് കമ്പനിയുടെ ഡിസൈനറായും ഉടമയായും പ്രവര്‍ത്തിച്ച് തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുകയാണ് കോറി ബാങ്ക്‌സ്. ലോകമെമ്പാടുമുള്ള 40ലധികം സ്റ്റോറുകളിലാണ് കോറി ബാങ്ക്‌സിന്റെ പ്രോഡക്ടുകള്‍ ലഭ്യമാകുന്നത്.
Summary: Man uses severance money to start new job, makes profit
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
സ്ഥലംമാറ്റമായപ്പോൾ ജോലി രാജിവെച്ചു; പിരിഞ്ഞപ്പോള്‍ കിട്ടിയ പണം കൊണ്ട് തുടങ്ങിയ ബിസിനസ് വൻവിജയം
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement