ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ വാച്ച്; സക്കര്‍ബെര്‍ഗിന്റെ കൈയ്യിലെ ബുള്‍ഗാരി വാച്ചിന്റെ വിലയറിയുമോ?

Last Updated:

ഒരു ലൈവ് പരിപാടിയില്‍ പങ്കെടുക്കവെയാണ് സക്കര്‍ബെര്‍ഗിന്റെ കൈയ്യിലെ വാച്ച് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്

News18
News18
മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗിന്റെ ആഡംബര വാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഈയിടെ സക്കര്‍ബെര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയിലാണ് ആരാധകര്‍ അദ്ദേഹത്തിന്റെ കൈയിലെ വാച്ച് ശ്രദ്ധിച്ചത്. Bulgari Octo Finissimo Ultra COSC- എന്ന ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ മെക്കാനിക്കല്‍ വാച്ചാണ് സക്കര്‍ബെര്‍ഗ് ധരിച്ചിരുന്നത്.
വാച്ചിന്റെ വില അന്വേഷിച്ചുപോയ ആരാധകരും ഞെട്ടിപ്പോയി. 590,000 ഡോളര്‍ (ഏകദേശം 5 കോടിരൂപ) ആണ് വാച്ചിന്റെ വില. ലിമിറ്റഡ് എഡിഷനിലുള്ള വാച്ചിന്റെ 20 എണ്ണം മാത്രമാണ് ഇതിനോടകം വിറ്റഴിച്ചത്. വളരെ വൈദഗ്ധ്യത്തോടെ നിര്‍മിച്ചിരിക്കുന്ന വാച്ചുകൂടിയാണിത്.
ടങ്സ്റ്റണ്‍ കാര്‍ബൈഡില്‍ നിര്‍മ്മിച്ച മെയിന്‍പ്ലേറ്റും ബ്രേസ്ലെറ്റ്, ലഗ്‌സ്, ബേസല്‍ എന്നിവയുടെ നിര്‍മാണത്തിനായി ഉപയോഗിച്ച ടൈറ്റാനിയം ഫിനിഷിംഗും വാച്ചിന് കൂടുതല്‍ മിഴിവേകുന്നു. വാച്ചിന് COSC (സ്വിസ് ഒഫീഷ്യല്‍ ക്രോണോമീറ്റര്‍ ടെസ്റ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്) സര്‍ട്ടിഫിക്കേഷനുമുണ്ട്.
ലിമിറ്റഡ് എഡിഷനിലുള്ള വാച്ചുകള്‍ ശേഖരിക്കുന്നവര്‍ക്കായി പ്രത്യേകം നിര്‍മിച്ചിട്ടുള്ളതാണ് Octo Finissimo Ultra COSC. കമ്പനി പുറത്തിറക്കിയ 20 വാച്ചുകളില്‍ ഒന്ന് സ്വന്തമാക്കിയെന്ന ഖ്യാതിയും ഇതോടെ സക്കര്‍ബെര്‍ഗിന് ലഭിച്ചിരിക്കുകയാണ്.
advertisement
കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് മറ്റൊരു അപൂര്‍വ വാച്ചുമായി സക്കര്‍ബെര്‍ഗ് രംഗത്തെത്തിയത്. De Bethune DB25 Starry Varius Aérolite - എന്ന ആഡംബര വാച്ചാണ് അദ്ദേഹം ധരിച്ചിരുന്നത്. ഒരു ലൈവ് പരിപാടിയില്‍ പങ്കെടുക്കവെയാണ് സക്കര്‍ബെര്‍ഗിന്റെ കൈയ്യിലെ വാച്ച് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഏകദേശം 2.20 കോടിരൂപ (260000 ഡോളര്‍) വിലയുള്ള വാച്ചാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതിവര്‍ഷം വെറും അഞ്ച് വാച്ച് മാത്രമാണ് ഈ കമ്പനി നിര്‍മിക്കുന്നത്.
Summary: Mark Zuckerberg owns the thinnest Bulgari watch in the world
മലയാളം വാർത്തകൾ/ വാർത്ത/Life/
ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ വാച്ച്; സക്കര്‍ബെര്‍ഗിന്റെ കൈയ്യിലെ ബുള്‍ഗാരി വാച്ചിന്റെ വിലയറിയുമോ?
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement