നടി അമല പോള്‍ വിവാഹിതയായി. മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗാണ് വരന്‍. ഭവ്‌നിന്ദര്‍ ആണ് വിവാഹം നടന്നെന്ന സൂചന നൽകി ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങൾ പങ്കുവച്ചത്. ''ത്രോബാക്ക്'' എന്ന ഹാഷ്ടാഗോടെയുള്ള ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.