• HOME
 • »
 • NEWS
 • »
 • life
 • »
 • Women's Day | ഇത് അതുല്യാ ദിനേശ്, വയസ്സ് 19; റോപ്പ് ആക്സസ് മേഖലയിലെ കരുത്തുറ്റ സ്ത്രീസാന്നിധ്യം

Women's Day | ഇത് അതുല്യാ ദിനേശ്, വയസ്സ് 19; റോപ്പ് ആക്സസ് മേഖലയിലെ കരുത്തുറ്റ സ്ത്രീസാന്നിധ്യം

കോട്ടയം തലയോലപ്പറമ്പ് സ്വദേശിനിയാണ് അതുല്യ

അതുല്യാ ദിനേശ്

അതുല്യാ ദിനേശ്

 • Share this:
  കൊച്ചി: ഈ വർഷത്തെ വനിതാദിനത്തിന് (Women's Day) ഒരു കൃത്യമായ സന്ദേശമുണ്ട്. ഐക്യരാഷ്ട്രസഭ (United Nations) മുന്നോട്ടുവച്ച 'സുസ്ഥിരമായ ഭാവിക്കായി പക്ഷപാതമില്ലാതെ ലിംഗ സമത്വം ഉറപ്പാക്കാം' എന്ന തീം ആണത്. എന്നാൽ ശാരീരികാധ്വാനം ഏറ്റവും കൂടുതൽ ആവശ്യമായ ജോലികളിൽ നിന്ന് വനിതകളെ ഒഴിവാക്കുക എന്നത് ഇപ്പോഴും ഒരു അലിഖിത നിയമമായി പല മേഖലകളും പിന്തുടരുന്നു. ഈ സ്ഥിതിവിശേഷത്തിന് ഒരു മാറ്റമായി എത്തുകയാണ് അതുല്യാ ദിനേശ് (Athulya Dinesh).

  ആഗോളതലത്തിൽത്തന്നെ പൂർണ്ണമായും പുരുഷകേന്ദ്രീകൃതമായിരുന്ന 'റോപ്പ് ആക്സസ് സർവ്വീസ് ' മേഖലയിൽ ജോലി ചെയ്യുവാനുള്ള അന്താരാഷ്ട്ര അംഗീകാരമാണ് 19 വയസ്സ് മാത്രം പ്രായമുള്ള ഈ യുവതി കരസ്ഥമാക്കിയിരിക്കുന്നത്. കോട്ടയം തലയോലപ്പറമ്പ് സ്വദേശിനിയാണ് അതുല്യ.

  ഏറ്റവും ഉയരത്തിലുള്ള സ്ഥലങ്ങളിൽ ചെന്നെത്തി ശാരീരികാധ്വാനം ഉപയോഗിക്കേണ്ടിവരുന്ന പ്രത്യേക സാഹചര്യങ്ങളിൽ പ്രസ്തുത ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുക എന്നതാണ് റോപ്പ് ആക്സിസ് ടീം ചെയ്യുന്നത്. ഏത് ഉയരത്തിലും റോപ്പ്, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടെ ഏറ്റവും സുരക്ഷിതമായും സമയബന്ധിതമായും പൂർത്തിയാക്കേണ്ടത് റോപ്പ് അക്സസ് ടീമിന്റെ ബാധ്യതയാണ്.

  ഓയിൽ ആൻഡ് ഗ്യാസ്, സിവിൽ കൺസ്ട്രക്ഷൻ, മാനുഫാക്ചറിംഗ്, പെട്രോകെമിക്കൽ തുടങ്ങിയ മേഖലകളിലെ പ്രത്യേക ജോലികൾക്കാണ് റോപ്പ് ആക്സിസ് ടീമിന്റെ പിന്തുണ വേണ്ടിവരിക. സുരക്ഷയുടെ കാര്യത്തിൽ ഒരു ചെറിയ പിഴവു പോലും ഉണ്ടാകാത്ത വിധം ജോലികൾ പൂർത്തിയാക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ വളരെയധികം ശാരീരികക്ഷമത ആവശ്യമുള്ള ജോലി എന്ന നിലയിൽ പുരുഷന്മാരെ മാത്രമാണ് ഇതിലേയ്ക്ക് ഇതുവരെ പരിഗണിച്ചിരുന്നത്.

  'ഏരിസ് റോപ്പ് ആക്സസ് ടീമിന്റെ' ഭാഗമായി ഇനിമുതൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യാനാകും. ആ മേഖലയിലേക്ക് ഒരു സ്ത്രീക്ക് അവസരം നൽകുക എന്നത് വിപ്ലവകരമായ ഒരു തീരുമാനമാണെന്ന് ഏരിസ് റോപ്പ് ആക്സസ് ട്രെയിനിങ് വിഭാഗം മേധാവിയും ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ഡയറക്ടറുമായ ഷിജു ബാബു പറഞ്ഞു.

  "അതുല്യ ദിനേശ് പൂർത്തീകരിച്ചത് 'ഐ.ആർഎ.ടി.എ ലെവൽ വൺ സർട്ടിഫിക്കേഷൻ ' ആണ്. ഒരു ട്വിൻ റോപ്പിലൂടെ കയറാനും ഇറങ്ങാനും ഉള്ള പരിശീലനം, റിഗ്ഗിങ്ങിലുള്ള സാങ്കേതിക പരിശീലനം, അപകട സാഹചര്യങ്ങളിൽ കയർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടങ്ങിയവയെല്ലാം ഈ പരിശീലനത്തിന്റെ ഭാഗമാണ്. സാധ്യമായ മേഖലകളിലെല്ലാം ലിംഗസമത്വം സാധ്യമാക്കുക എന്നത് ഏരിസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനായ ഡോ സോഹൻ റോയിയുടെ പ്രത്യേക താൽപര്യവും നിലപാടുമാണ്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന അതുല്യ ഈ ജോലിക്ക് സ്വയം തയ്യാറായി മുന്നോട്ടു വന്നപ്പോൾ പരിശീലനം നൽകാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു."

  Summary: Meet Athulya Dinesh, a 19-year-old Malayali woman employed in the most precarious rope access service on International Women's Day
  Published by:user_57
  First published: