National Safety Day | ദേശീയ സുരക്ഷാ ദിനം: ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങൾ നടക്കുന്ന രാജ്യങ്ങൾ ഏതൊക്കെ? പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം
- Published by:Rajesh V
- news18-malayalam
Last Updated:
റോഡപകടങ്ങളിലെ മരണങ്ങളുടെ എണ്ണം മറ്റേതൊരു രാജ്യത്തെക്കാളും ഇന്ത്യയിൽ കൂടുതലാണ്.
എല്ലാ വര്‍ഷവും മാര്‍ച്ച് 4 ഇന്ത്യയില്‍ ദേശീയ സുരക്ഷാ ദിനമായാണ് (National Safety Day) ആചരിക്കുന്നത്. റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധവും പ്രതിബദ്ധതയും വളര്‍ത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. റോഡ് സുരക്ഷ, ജോലിസ്ഥലത്തെ സുരക്ഷ, മനുഷ്യന്റെ ആരോഗ്യ സുരക്ഷ എന്നിവ ഉള്‍പ്പെടുന്ന വിവധ തരം സുരക്ഷകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ ഈ ദിനം ആചരിക്കുന്നത്. ട്രാഫിക് നിയമങ്ങളുടെ (Traffic Rules) പ്രാധാന്യം, സുരക്ഷാ നിയമങ്ങള്‍, അപകടങ്ങള്‍ (Accidents) ഒഴിവാക്കാന്‍ പൗരന്മാര്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയും ഈ ദിനത്തില്‍ എടുത്തു കാട്ടുന്നു.
ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് റോഡപകടങ്ങള്‍. യുഎസ്എ, ജര്‍മ്മനി, ഇറാന്‍ എന്നിവയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങള്‍. റോഡപകടങ്ങള്‍ മൂലമുള്ള മരണകാരണം കൂടുതലായി സംഭവിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും മുന്നിലുണ്ട്. ദേശീയ സുരക്ഷാ ദിനത്തില്‍, ഏറ്റവുമധികം റോഡപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
യുഎസ്എ
ലോകത്ത് ഏറ്റവുമധികം റോഡപകടങ്ങള്‍ നടക്കുന്ന രാജ്യമെന്ന റെക്കോര്‍ഡ് യുണൈറ്റഡ് സ്റ്റേറ്റ്‌സിനാണ്. 2018ല്‍ രാജ്യത്ത് 2.21 ദശലക്ഷം അപകടങ്ങളാണ് രേഖപ്പെടുത്തിയത്. ആ വര്‍ഷത്തെ കണക്കുപ്രകാരം യുഎസിലെ റോഡപകടങ്ങള്‍ കാരണം 37,461 പേര്‍ മരണമടയുകയും ഏകദേശം 3 ദശലക്ഷം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖലയും വാഹനങ്ങളുടെ രണ്ടാമത്തെ വലിയ ഉപഭോക്താവുമാണ് യുഎസ്എ.
advertisement
ജപ്പാന്‍
2018ല്‍ രേഖപ്പെടുത്തിയിരിക്കുന്ന കണക്കുകള്‍ പ്രകാരം, 499,232 റോഡ് അപകടങ്ങളുമായി ഈ വിഭാഗത്തില്‍ രണ്ടാമത്തെ രാജ്യമാണ് ജപ്പാന്‍. ആ വര്‍ഷം റോഡ് അപകടങ്ങള്‍ മൂലം ജപ്പാനില്‍ 4,698 പേർ മരിക്കുകയും 614,155 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജപ്പാന്‍ ലോകത്തിലെ വാഹനങ്ങളുടെ മൂന്നാമത്തെ വലിയ വിപണിയും ആറാമത്തെ വലിയ റോഡ് ശൃംഖലയുള്ള രാജ്യവുമാണ്.
ഇന്ത്യ
റോഡപകടങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയില്‍ സംഭവിച്ച 480,652 റോഡപകടങ്ങളില്‍ 150,785 പേരാണ് മരണപ്പെട്ടത്. ഇത് മറ്റേതൊരു രാജ്യത്തേക്കാളും കൂടുതലാണ്. ലോകത്തിലെ രണ്ടാം സ്ഥാനമാണ് രാജ്യത്തെ റോഡ് ശൃംഖലയ്ക്കുള്ളത്.
advertisement
ജര്‍മ്മനി
യൂറോപ്പിലെ വാഹനങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് ജര്‍മ്മനി. 2018-ല്‍ രാജ്യത്ത് 308,145 റോഡ് അപകടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 3,206 മരണങ്ങള്‍ക്കും 3 ലക്ഷത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായി. ജര്‍മ്മനിക്ക് വിശാലമായ റോഡ് ശൃംഖലകള്‍ ഇല്ലെങ്കിലും, അപകടങ്ങളുടെ എണ്ണം അതിശയിപ്പിക്കുന്നതാണ്.
തായ്വാന്‍
കിഴക്കന്‍ ഏഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമാണ് തായ്വാന്‍. ഏറ്റവും കൂടുതല്‍ റോഡപകടങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഈ രാജ്യം. 305,556 റോഡപകടങ്ങളിലായി 403,906 പേര്‍ക്കാണ് ഇവിടെ പരിക്കേറ്റത്. മരണസംഖ്യ 1604 ആണ്. ലോകത്തിലെ ഏറ്റവും കുറവ് റോഡ് ശൃംഖലയുള്ള രാജ്യമാണ് തായ്വാന്‍.
advertisement
റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന്റെയും ലോകബാങ്കിന്റെയും റിപ്പോര്‍ട്ടില്‍ നിന്നാണ് ഈ വിവരങ്ങള്‍ എടുത്തിരിക്കുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 04, 2022 6:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
National Safety Day | ദേശീയ സുരക്ഷാ ദിനം: ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങൾ നടക്കുന്ന രാജ്യങ്ങൾ ഏതൊക്കെ? പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം








