'ഒരേയൊരു ജീവിതപങ്കാളിയും ജീവിതവിജയവും തമ്മിൽ ബന്ധമുണ്ടോ?' നെറ്റ്ഫ്ലിക്സ് സഹസ്ഥാപകന്റെ വാക്കുകൾ
- Published by:meera_57
- news18-malayalam
Last Updated:
1987 ലാണ് മാർക്കും ലൊറയിൻ കീർനാൻ റാൻഡോൾഫും തമ്മിലുള്ള വിവാഹം നടന്നത്. ഇവർക്ക് മൂന്ന് മക്കളുമുണ്ട്
ബിസിനസ്സ് രംഗത്ത് നേടിയ വളർച്ചയെക്കാളും ജീവിതവും ബിസിനസ്സും തുല്യ പ്രാധാന്യത്തോടെ കൊണ്ടുപോകാൻ കഴിഞ്ഞതാണ് തന്റെ വിജയമെന്ന പരാമർശവുമായി നെറ്റ്ഫ്ലിക്സ് സഹ സ്ഥാപകനും മുൻ സിഇഒയുമായ മാർക്ക് റാൻഡോൾഫ്. താൻ ഒന്നിലധികം വിവാഹ ബന്ധങ്ങളിൽ വിശ്വസിക്കുന്ന ഒരാളല്ലെന്നും അന്നും ഇന്നും ഒരു ജീവിത പങ്കാളിയാണ് തനിയ്ക്കുള്ളതെന്നും മാർക്ക് പറഞ്ഞു. തന്റെ എക്സ് അക്കൗണ്ടിൽ പങ്ക് വച്ച പോസ്റ്റിലാണ് മാർക്ക് ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിലും ജീവിതവും തുല്യ പ്രാധാന്യത്തോടെ കൊണ്ടു പോകാൻ കഴിഞ്ഞ 30 വർഷമായി തനിയ്ക്ക് കഴിഞ്ഞുവെന്നും അന്നും ഇന്നും തനിക്കേറ്റവും അഭിമാനം തന്റെ ഭാര്യയിലാണെന്നും മാർക്ക് പറഞ്ഞു. വിവാഹ ജീവിതത്തിനിടയിൽ എല്ലാ ചൊവ്വാഴ്ചകളിലും 5 മണിക്ക് ശേഷം താൻ ഒരു മീറ്റിംഗും നടത്താറില്ലെന്നും ആ സമയം തന്റെ ഭാര്യയ്‌ക്കൊപ്പം ചെലവഴിക്കുകയാണ് ചെയ്യാറുള്ളതെന്നും മാർക്ക് പറഞ്ഞു. അന്നേ ദിവസം തങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിക്കാനായി പോകുകയോ, സിനിമയ്ക്കോ ഷോപ്പിംഗിനോ പോകുകയോ ചെയ്യുമെന്നും മാർക്ക് പറയുന്നു. ചൊവ്വാഴ്ച ദിവസങ്ങളിൽ അവസാന നിമിഷം പോലും ഒരു ജോലി തിരക്കുകളിലേക്കും താൻ പോകാറില്ലെന്നും മാർക്ക് കൂട്ടിച്ചേർത്തു. ജീവിത വിജയമെന്നത് ദൃഢമായ വിവാഹ ബന്ധം കൂടി ഉൾപ്പെടുന്നതാണെന്നും മാർക്ക് ചൂണ്ടിക്കാട്ടുന്നു.
advertisement
ഏഴോളം പ്രമുഖ കമ്പനികളുടെ വിജയത്തിന് അടിത്തറ പാകിയപ്പോഴും ഒരേ ജീവിത പങ്കാളിയിൽ തന്നെ തനിയ്ക്ക് തുടരാനായെന്നും മറ്റ് പലരെയും പോലെ ഒന്നിലധികം വിവാഹ ബന്ധങ്ങളിൽ തനിക്ക് താൽപ്പര്യമില്ലെന്നും മാർക്ക് പറഞ്ഞു. തൊഴിലും ജീവിതവും ഒരുപോലെ കൊണ്ട് പോകുന്നതിലൂടെ തന്റെ മക്കളുടെ വളർച്ച അടുത്ത് നിന്ന് കാണാനായെന്നും അതുകൊണ്ട് തന്നെ അവർക്ക് തന്നെയേറെ ഇഷ്ടമാണെന്നും മാർക് പറഞ്ഞു. 1987 ലാണ് മാർക്കും ലൊറയിൻ കീർനാൻ റാൻഡോൾഫും തമ്മിലുള്ള വിവാഹം നടന്നത്. ഇവർക്ക് മൂന്ന് മക്കളുമുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 31, 2024 9:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
'ഒരേയൊരു ജീവിതപങ്കാളിയും ജീവിതവിജയവും തമ്മിൽ ബന്ധമുണ്ടോ?' നെറ്റ്ഫ്ലിക്സ് സഹസ്ഥാപകന്റെ വാക്കുകൾ