Dharmendra | ധർമേന്ദ്രയുടെ അഞ്ച് കോടിയുടെ കുടുംബവീട് മക്കൾക്കില്ല; ഉടമസ്ഥാവകാശം ആർക്കെന്ന വിവരം പുറത്ത്
- Published by:meera_57
- news18-malayalam
Last Updated:
അഞ്ച് കോടി വിലമതിക്കുന്ന ഈ ഭൂമിയുടെ ഉടമ ധർമേന്ദ്രയുടെ ഭാര്യമാരോ മക്കളോ അല്ല
നടൻ ധർമേന്ദ്രയ്ക്ക് (Dharmendra) അന്തരാവകാശികൾ ആരെല്ലാമെന്ന ചോദ്യത്തിന് ആരും കണ്ണുംപൂട്ടി ഉത്തരം നൽകും. രണ്ടു ഭാര്യമാരിൽ നിന്നായി അദ്ദേഹം ആറ് മക്കളുടെ പിതാവാണ്. നടന്മാരായ സണ്ണി ഡിയോൾ (Sunny Deol), ബോബി ഡിയോൾ (Bobby Deol), നടി ഇഷ ഡിയോൾ (Esha Deol) എന്നിവർ ഉൾപ്പെടെ നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും. സ്വത്തുക്കളാണെങ്കിൽ കണ്ണെത്താ ദൂരത്തോളം. ധർമേന്ദ്രയുടെ സ്വത്തുക്കൾ 450 കോടിയോളം വരും എന്ന കണക്ക് പുറത്തുവന്നു കഴിഞ്ഞു. അപ്പോഴും ധരം ജി എന്ന് ബോളിവുഡ് വിളിക്കുന്ന ധർമേന്ദ്രയുടെ കുടുംബവീടിന്റെ കാര്യം ഇപ്പോൾ ചർച്ചയാവുകയാണ്. അഞ്ച് കോടി വിലമതിക്കുന്ന ഈ ഭൂമിയുടെ ഉടമ ധർമേന്ദ്രയുടെ ഭാര്യമാരോ മക്കളോ അല്ല
advertisement
സിനിമയിൽ അദ്ദേഹത്തോളം വലുതായി അധികമാരും ഇല്ലെങ്കിലും, ജീവിതത്തിൽ ധർമേന്ദ്ര പഞ്ചാബിലെ ഗ്രാമത്തിന്റെ പുത്രനാണ്. നാട്ടിൻപുറത്തിന്റെ താളവും സമാധാനവും ആഗ്രഹിച്ച അദ്ദേഹം എന്നും തന്റെ ജീവിതത്തിൽ അതിന്റെ ഒരേട് സൂക്ഷിച്ചിരുന്നു. ബോളിവുഡിലെ തിരക്കിട്ട ജീവിതം അദ്ദേഹത്തെ പഞ്ചാബിൽ നിന്നും മുംബൈ നഗരത്തിൽ കൊണ്ടെത്തിച്ചുവെങ്കിലും, സമയം കിട്ടുമ്പോഴെല്ലാം ധർമേന്ദ്ര ലുധിയാനയിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ഡങ്കനിലെ കുടുംബവീട്ടിൽ പോകാൻ ശ്രദ്ധിച്ചിരുന്നു (തുടർന്ന് വായിക്കുക)
advertisement
ധർമേന്ദ്രയുടെ പിതാവ് ഒരു സർക്കാർ സ്കൂൾ അധ്യാപകനായിരുന്നു. അടിക്കടിയുള്ള ട്രാൻസ്ഫർ അദ്ദേഹത്തിന് ജോലിയുടെ ഭാഗം തന്നെയായിരുന്നു. ഒടുവിൽ അവരുടെ കുടുംബം സാഹ്‌നിവാൾ എന്ന സ്ഥലത്ത് താമസമാരംഭിച്ചു. ധർമേന്ദ്രയുടെ ചെറുപ്പകാലത്തിലേറെയും അദ്ദേഹം ഇവിടെയാണ് ചിലവഴിച്ചത്. പഞ്ചാബിലേക്ക് മടങ്ങാൻ സാധിക്കാതെ പോയെങ്കിലും, അതിന്റെ ഒരു കഷ്ണം മുംബൈയിലെ ഖണ്ടലയിൽ തീർത്തെടുക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അവിടെയാണ് ധർമേന്ദ്രയുടെ വിശാലമായ ഫാം സ്ഥിതിചെയ്യുന്നത്
advertisement
ജീവിതത്തിന്റെ അവസാന വർഷങ്ങൾ അദ്ദേഹം ഈ ഫാമിൽ ചിലവിട്ടു. പഴങ്ങളും പച്ചക്കറികളും നട്ടുവളർത്തുകയും, കന്നുകാലികളെ വളർത്തുകയും അങ്ങനെ ഫാമിന്റെ ശാന്തതയിൽ മുഴുകുന്ന ശീലം അദ്ദേഹം വളർത്തിയെടുത്തു. കോവിഡ് ലോക്ക്ഡൌൺ നാളുകളിൽ ഈ ഫാമിൽ നിന്നുള്ള നിരവധി വീഡിയോകൾ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരുന്നു. ഇളയമകൾ അഹാന ഡിയോളിനും ഒരിക്കൽ അച്ഛൻ അപ്രതീക്ഷിതമായി തന്നെ ഇവിടേയ്ക്ക് കൊണ്ടുവന്നതിന്റെ ഓർമയുണ്ട്. അതേക്കുറിച്ച് അഹാന ഒരു അഭിമുഖത്തിൽ പറയുകയും ചെയ്തിരുന്നു. ഇവിടുത്തെ ലളിതമായ ജീവിതം ഒരു പച്ചമനുഷ്യനായി ജീവിക്കാൻ ധർമേന്ദ്രയ്ക്ക് അവസരം നൽകി
advertisement
തുടക്കത്തിൽ പിതാവിന്റെ ട്രാൻസ്ഫർ കാരണവും പിന്നീട് സിനിമാ തിരക്കുകൾ മൂലവും ധർമേന്ദ്രക്ക് വിട്ടുപോകേണ്ടി വന്ന നാട്ടിലേക്ക് പോകാൻ അവസരം കിട്ടുമ്പോഴെല്ലാം അദ്ദേഹം പോകാറുണ്ടായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ കുടുംബം അവിടെയുണ്ട്. അത്തരമൊരു സന്ദർശനത്തിനിടെ, കുടുംബവീടിന്റെ ഉടമസ്ഥാവകാശം ധർമേന്ദ്ര അദ്ദേഹത്തിന്റെ കസിൻ ആയ വ്യക്തിക്ക് കൈമാറി. സ്വന്തം സഹോദരന്മാരെപ്പോലെ ബന്ധം സൂക്ഷിക്കുന്നവരാണ് ഇവർ. അത്രയും നന്നായി അവർ ഈ ഭൂമിയെ പരിപാലിച്ചു പോരുന്നു
advertisement
ധർമേന്ദ്രയുടെ അനന്തരവൻ ബുട്ട സിംഗ് ഡിയോൾ അതേപ്പറ്റി പറയുന്നു. "2015–16 കാലത്ത് അവിടെവന്നപ്പോൾ അദ്ദേഹം ഒരേക്കറും എട്ട് കനാലും വരുന്ന ഭൂമി എന്റെ പിതാവ് മഞ്ജിത്ത് സിങ്ങിനും അമ്മാവൻ ഷിങ്കാര സിങ്ങിനും കൈമാറി. പതിറ്റാണ്ടുകൾക്ക് മുൻപ് അദ്ദേഹം മുംബൈയിലേക്ക് പോയപ്പോൾ ഞങ്ങൾ ആ ഭൂമിയെ പരിപാലിക്കുകയും കൃഷി നടത്തുകയും ചെയ്തു പോന്നു. അദ്ദേഹം ഒരിക്കലും തന്റെ വേരുകൾ മറന്നില്ല. എത്ര പ്രശസ്തിയുണ്ടെങ്കിലും, ഒരിക്കലും പഞ്ചാബിലെ തന്റെ കുടുംബത്തെയും കുട്ടിക്കാലത്തെ സുഹൃത്തുക്കളെയും അദ്ദേഹം മറന്നിരുന്നില്ല" എന്ന് ബുട്ട സിംഗ് ഡിയോൾ പറയുന്നു


