ആയുസ്സ് ഇരട്ടിയാകുമോ? മരുന്ന് മൃഗങ്ങളില്‍ വിജയം; മനുഷ്യരിലും ഫലം കാണുമെന്ന് ഗവേഷകര്‍

Last Updated:

മരുന്ന് പരീക്ഷിച്ച എലികളിൽ 25 ശതമാനം വരെ ആയുസ്സ് വർധിച്ചതായാണ് റിപ്പോർട്ടുകൾ

ആയുസ്സ് വർധിപ്പിക്കുന്നതിനുള്ള മരുന്നിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയിച്ചതായി ഗവേഷകർ. മരുന്ന് പരീക്ഷിച്ച എലികളിൽ 25 ശതമാനം വരെ ആയുസ്സ് വർധിച്ചതായാണ് റിപ്പോർട്ടുകൾ. മനുഷ്യരിലും ഇത് പരീക്ഷിച്ച് വിജയിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം. ലണ്ടൻ ഇംപീരിയൽ കോളേജിലെ എംആർസി ലബോറട്ടറി ഓഫ് മെഡിക്കൽ സയൻസ് വിഭാഗം ഗവേഷകരും സിങ്കപ്പൂരിലെ ഡ്യൂക്ക് എൻയുഎസ് മെഡിക്കൽ സ്കൂൾ വിഭാഗം ഗവേഷകരും സംയുക്തമായി നടത്തിയ പരീക്ഷണങ്ങളിലാണ് പുതിയ കണ്ടെത്തൽ.
പ്രായം കൂടുന്നതനുസരിച്ച് ശരീരത്തിൽ കൂടുന്ന ഇന്റർലൂക്കിൻ - 11 (Interleukin - 11) എന്ന പ്രോട്ടീനെ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷണങ്ങൾ. പ്രായം കൂടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രോട്ടീനാണ് ഇന്റർലൂക്കിൻ - 11. പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് ഗവേഷകർ പരീക്ഷണങ്ങൾ നടത്തിയത്. ആദ്യ ഘട്ടത്തിൽ എലികളിലെ ഇന്റർലൂക്കിൻ - 11 ന്റെ ഉദ്പാദനം കുറച്ചു. രണ്ടാമത്തെ ഘട്ടത്തിൽ എലികളിടെ ശരീരത്തിൽ നിന്നും പ്രോട്ടീനെ ഒഴിവാക്കുന്ന മരുന്നുകൾ നൽകി.
ALSO READ: സ്താനാര്‍ബുദത്തിനുള്ള ഹോര്‍മോണ്‍ തെറാപ്പി ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കുമെന്ന് പഠനം
ഏതാണ്ട് 55 വയസ്സുള്ള മനുഷ്യന് സമാനമായ എലികളിലാണ് പരീക്ഷണം നടത്തിയത്. ഇതിലൂടെ 20 മുതൽ 25 ശതമാനം വരെ എലികളുടെ ആയുസ്സ് വർധിച്ചതായി ഗവേഷകർ വ്യക്തമാക്കി. ലബോറട്ടറികളിൽ പരീക്ഷണങ്ങൾക്ക് വിധേയരാകുന്ന എലികൾ സാധാരണ പ്രായം കൂടുമ്പോൾ ക്യാൻസർ ബാധിതരാകാറുണ്ട്, എന്നാൽ ഇന്റർലൂക്കിൻ - 11 ന്റെ സാന്നിധ്യം കുറഞ്ഞതോടെ ക്യാൻസറിനുള്ള സാധ്യതയും കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി.
advertisement
കൂടാതെ പേശികളുടെ പ്രവർത്തനത്തിൽ ഉൾപ്പെടെ മെച്ചപ്പെട്ട മാറ്റം ഉണ്ടായതായും ഗവേഷകർ പറഞ്ഞു. പരീക്ഷണ ഫലങ്ങളിൽ തനിക്കേറെ വിശ്വാസം ഉണ്ടെന്നും എങ്കിലും ചില പ്രശ്നങ്ങൾ ഉണ്ടെന്നും ഗവേഷകരിലൊരാളായ പ്രൊഫസർ സ്റ്റുവർട്ട് കുക്ക് പറഞ്ഞു. എന്നാൽ ആഹാരത്തിന്റെ അളവ് കുറച്ച് ആയുസ്സ് വർധിപ്പിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മരുന്നുകൾ കൂടുതൽ ഫലം നൽകാൻ സാധിക്കുമെന്നും സ്റ്റുവർട്ട് പറഞ്ഞു.
മനുഷ്യരിൽ ഇത് എന്തെങ്കിലും തരത്തിലുള്ള പാർശ്വ ഫലങ്ങൾ സൃഷ്ടിക്കുമോ എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കേണ്ടതുണ്ട്. മനുഷ്യ വികാസത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഇന്റർലൂക്കിൻ - 11 ന്റെ അഭാവം തലയോട്ടിയിലെ അസ്ഥികകളെയോ, സന്ധികളെയോ വിപരീതമായി ബാധിച്ചേക്കാം കൂടാതെ ദന്തരോഗങ്ങൾക്കും ഇത് കാരണമായേക്കാം. എന്നാൽ ഇവ വർദ്ധക്യത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
advertisement
നിലവിൽ ഇന്റർലൂക്കിൻ - 11 നെ ലങ്‌ ഫൈബ്രോസിസ് (Lung Fibrosis) ഉള്ള രോഗികളിൽ പരീക്ഷിക്കുന്നുണ്ട്. മരുന്നുകളുടെ പരീക്ഷണം സുരക്ഷിതമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആയുസ്സ് വർധിപ്പിക്കാനുള്ള പരീക്ഷണങ്ങളിൽ ഏറ്റവും പുതിയതാണ് ഈ ഗവേഷണം. ഇതിന് പുറമെ ടൈപ്പ് 2 പ്രമേഹ മരുന്നായ മെറ്റ്‌ഫോ‌ർഫിൻ, അവയവ മാറ്റ സമയത്ത് ഉപയോഗിക്കുന്ന റാപാമൈസിൻ എന്നിവ ഉപയോഗിച്ചുള്ള ഗവേഷണങ്ങളും നടക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Life/
ആയുസ്സ് ഇരട്ടിയാകുമോ? മരുന്ന് മൃഗങ്ങളില്‍ വിജയം; മനുഷ്യരിലും ഫലം കാണുമെന്ന് ഗവേഷകര്‍
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement