• HOME
  • »
  • NEWS
  • »
  • life
  • »
  • സ്നിഗ്ധയ്ക്കും സഹോദരനും അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടും; ശ്രീകാന്തിനും കുടുംബത്തിനും വീടുവെച്ച് നൽകാൻ പൊലീസ്

സ്നിഗ്ധയ്ക്കും സഹോദരനും അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടും; ശ്രീകാന്തിനും കുടുംബത്തിനും വീടുവെച്ച് നൽകാൻ പൊലീസ്

തര്‍ക്കത്തെത്തുടര്‍ന്ന് ശ്രീകാന്തിന്റെ മാതാവിന് കുടുംബസ്വത്തില്‍ നിന്ന് ലഭിക്കാനുള്ള നാല് സെന്റ് ഭൂമിയ്ക്ക് മധ്യസ്ഥരായി പൊലീസ് സുഹൃത്തുക്കളും രംഗത്തിറങ്ങി.

സ്നിഗ്ധ

സ്നിഗ്ധ

  • Last Updated :
  • Share this:
കോഴിക്കോട്: അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള വീട് എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. പതിനാറ് വര്‍ഷമായി തകര്‍ന്ന് വീഴാറായ വീട്ടിലായിരുന്നു കൊടിയത്തൂര്‍ പന്നിക്കോട് സ്വദേശി ശ്രീകാന്തും ഭാര്യ ഷബ്‌നയും മാതാവും രണ്ട് കുട്ടികളും കഴിഞ്ഞിരുന്നത്.

ഓണ്‍ലൈന്‍ പഠനകാലത്തും മണ്ണെണ്ണ വിളക്കിന്റെ ഇത്തിരിവെട്ടത്തില്‍ പകച്ചിരിക്കാനേ ശ്രീകാന്തിന്റെ രണ്ട് കുഞ്ഞുങ്ങള്‍ക്കും കഴിഞ്ഞുള്ളു. ശ്രീകാന്തിന്റെയും കുടുംബത്തിന്റെയും ദുരിതകഥ ഇന്നലെ ന്യൂസ് 18നിലൂടെ പുറത്തുവന്നു. മണിക്കൂറുകള്‍ക്കകം കാര്യങ്ങള്‍ മാറി മറിഞ്ഞു. ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും മാധ്യമപടയും പന്നിക്കോടെത്തി ദുരിതം നേരില്‍ക്കണ്ടു.

സ്വന്തമായി വീടോ വൈദ്യുതിയോ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാതെ ദുരിതത്തിലായ ശ്രീകാന്തിനും കുടുംബത്തിനും കൈത്താങ്ങാകാൻ നാടൊന്നിച്ചു.   കെഎസ്ഇബി ഉണര്‍ന്നുപ്രവര്‍ത്തിച്ചു. വൈദ്യുതിയെത്തിയത് മണിക്കൂറുകള്‍ക്കകം. വയറിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി നല്‍കിയതും ഇതിനാവശ്യമായ രേഖകള്‍ സംഘടിപ്പിച്ചതും വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍.
TRENDING:'തുണി അലക്കെടീ'; ആജ്ഞ കേട്ട് തുണി അലക്കുന്ന നവവധു; വിവാദമായി ഒരു ഫോട്ടോഷൂട്ട്
[NEWS]
Covid 19| ഇന്ത്യയിൽ പലയിടത്തും സാമൂഹ വ്യാപനം ഉണ്ടെന്ന് വിദഗ്ധർ
[NEWS]
ക്വാറൻ്റീൻ ചട്ടം ലംഘിച്ചു; രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെ കേസ്
[NEWS]


തൊട്ട് പിന്നാലെ മുക്കം അഗ്രികള്‍ച്ചറിസ്റ്റ് വര്‍ക്കേഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ്  കോപ്പറേറ്റീവ് സൊസൈറ്റിയുടെ  കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്മാര്‍ട്ട് ഫോണും ശ്രീകാന്തിന്റെ കയ്യിലെത്തി. യൂത്ത് കോണ്‍ഗ്രസ് കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വീട്ടില്‍ ടി.വി.സെറ്റും കേബിള്‍ കണക്ഷനും എത്തി. ഇതോടെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനുള്ള തടസം നീങ്ങി.

എന്നാല്‍ പൊലീസിന്റെ ഇടപെടലായിരുന്നു ഏറെ ശ്രദ്ധേയം. തര്‍ക്കത്തെത്തുടര്‍ന്ന് ശ്രീകാന്തിന്റെ മാതാവിന് കുടുംബസ്വത്തില്‍ നിന്ന് ലഭിക്കാനുള്ള നാല് സെന്റ് ഭൂമിയ്ക്ക് മധ്യസ്ഥരായി പൊലീസ് സുഹൃത്തുക്കളും  രംഗത്തിറങ്ങി. തിങ്കളാഴ്ച്ച ഭൂമിയുടെ രേഖകള്‍ കിട്ടും. ഇവര്‍ക്കുള്ള വീട് മുക്കം പൊലീസ് നിര്‍മ്മിച്ചു നല്‍കുമെന്ന് എസ് ഐ റസാഖ് ഉറപ്പും നല്‍കി.

കുടുംബ സ്വത്തായ ഭൂമി സ്വന്തം പേരിലാവാത്തതായിരുന്നു വീട് ലഭിക്കാനുള്ള പ്രധാന തടസ്സം. അത് മാറുന്നതോടെ കൂലിത്തൊഴിലെടുത്ത് ജീവിക്കുന്ന ശ്രീകാന്തിനും ഷബ്‌നയ്ക്കും അമ്മയ്ക്കും കുട്ടികള്‍ക്കും അടച്ചുറപ്പുള്ളൊരു ഭവനവും വീട്ടിലേക്ക് സൗകര്യമുള്ള വഴിയും ലഭിക്കും.

അതേസമയം സുമനസ്സുകളില്‍ നിന്ന് ലഭിച്ച രണ്ട് ടിവിയിലൊരെണ്ണം ടിവിയില്ലാത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് ശ്രീകാന്തിന്റെ മകള്‍ സ്‌നിഗ്ധ ന്യൂസ് 18 നോട് പറഞ്ഞു.  ജീവിതത്തില്‍ ഏറെ സന്തോഷം തോന്നിയ നിമിഷങ്ങളാണിതെന്ന് ശ്രീകാന്തും ഷബ്‌നയും സ്നിഗ്ധയും പറഞ്ഞു.
Published by:Gowthamy GG
First published: