Rare Butterfly | നീല​ഗിരിയിൽ അപൂർവയിനം ചിത്രശലഭത്തെ കണ്ടെത്തി; ശലഭത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത് ഒരു നൂറ്റാണ്ടിന് ശേഷം

Last Updated:

ഒരു നൂറ്റാണ്ടിലേറെ കാലത്തിന് ശേഷമാണ് നീലഗിരിയിൽ പൊട്ടുവെള്ളാംബരി അഥവാ സ്പോട്ടഡ് റോയൽ (തജൂറിയ മക്കുലറ്റ) എന്ന ചിത്രശലഭത്തിന്റെ സാന്നിധ്യം വീണ്ടും കണ്ടെത്തിയിരിക്കുന്നത്.

2015ൽ ഇടുക്കി കട്ടപ്പനയിൽ നിന്ന് പകർത്തിയ ചിത്രം (കടപ്പാട്- മുഹമ്മദ് അസ്ലം കെ കെ / www.ifoundbutterflies.org)
2015ൽ ഇടുക്കി കട്ടപ്പനയിൽ നിന്ന് പകർത്തിയ ചിത്രം (കടപ്പാട്- മുഹമ്മദ് അസ്ലം കെ കെ / www.ifoundbutterflies.org)
നീല​ഗിരിയിൽ (Nilgiris) അപൂർവയിനം ചിത്രശലഭത്തെ (Rare Butterfly Species) കണ്ടെത്തി. ഒരു നൂറ്റാണ്ടിലേറെ കാലത്തിന് ശേഷമാണ് നീലഗിരിയിൽ പൊട്ടുവെള്ളാംബരി അഥവാ സ്പോട്ടഡ് റോയൽ (തജൂറിയ മക്കുലറ്റ) എന്ന ചിത്രശലഭത്തിന്റെ സാന്നിധ്യം വീണ്ടും കണ്ടെത്തിയിരിക്കുന്നത്. വൈന്റർ-ബ്ലിത്ത് അസോസിയേഷൻ (WBA) അംഗങ്ങളാണ് ഈ അപൂർവയിനം ചിത്രശലഭത്തെ ജില്ലയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
നീലഗിരിയിൽ സ്പോട്ടഡ് റോയൽ (Spotted Royal) ഇനത്തിൽപ്പെട്ട ചിത്രശലഭങ്ങളെ കുറിച്ച് 1800 കളുടെ അവസാനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അതിനുശേഷം ഇത്തരത്തിലുള്ള രേഖകളൊന്നും ലഭിച്ചിട്ടില്ലെന്ന് വൈന്റർ-ബ്ലിത്ത് അസോസിയേഷനിൽ നിന്നുള്ള ട്രസ്റ്റി മനോജ് സേതുമാധവൻ പറഞ്ഞു. "ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തായി ഇവയെ കണ്ടെത്തിയതായി പറയപ്പെടുന്നുണ്ട്, എന്നാൽ അവിടെയും ഈ ഇനം ചിത്രശലഭങ്ങളെ കുറിച്ചുള്ള വിരലിലെണ്ണാവുന്ന രേഖകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ", സേതുമാധവൻ പറഞ്ഞു. കേരളത്തിന് പുറമെ കർണാടകയിലും ഈ ഇനം ചിത്രശലഭത്തെ കണ്ടെത്തിയതായി രേഖകൾ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അടിഭാ​ഗത്ത് വെളുത്ത നിറവും അതിന് മുകളിലായി നിരവധി കറുത്ത പൊട്ടുകളുമാണ് ഈ ചിത്രശലഭത്തിന്റെ സവിശേഷത.
advertisement
സ്പോട്ടഡ് റോയൽ ചിത്രശലഭങ്ങൾ ജീവിക്കുന്നത് അതിന്റെ ആതിഥേയ സസ്യത്തിന് (Host Plant) ചുറ്റുമുള്ള പരിസ്ഥിതിയിലാണ്, അവ തദ്ദേശീയമായ ലോറന്തസ് (Loranthus) ഇനങ്ങളാണെന്ന് ഡബ്ല്യുബിഎയുടെ മറ്റൊരു ട്രസ്റ്റി ആയ വിനോദ് ശ്രീരാമലു പറഞ്ഞു. ഈ ഇനം ചിത്രശലഭത്തിന്റെ മുഴുവൻ ജീവിത ചക്രവും രേഖപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീരാമലു പറഞ്ഞു. “ഇതുവരെ, ആർക്കും ഈ അപൂർവയിനം ചിത്ര ശലഭത്തിന്റെ മുഴുവൻ ജീവിതചക്രവും പഠിക്കാൻ കഴിഞ്ഞിട്ടില്ല. വൈന്റർ-ബ്ലിത്ത് അസോസിയേഷനിലെ അം​ഗങ്ങൾ ഇത് ആദ്യമായി രേഖപ്പെടുത്തുന്നവരായി മാറുമെന്നാണ് പ്രതീക്ഷ”, അദ്ദേഹം പറഞ്ഞു.
advertisement
നിലവിൽ സ്പോട്ടഡ് റോയൽ ചിത്രശലഭത്തെ കണ്ടെത്തിയ ആവാസവ്യവസ്ഥ സുരക്ഷിതമാണ്. വലിയ ഭീഷണികളൊന്നും ഇവിടെ ഇപ്പോഴില്ല എന്ന് ശ്രീരാമലു പറഞ്ഞു. ഈ ഇനത്തിൽപ്പെട്ട ചിത്രശലഭങ്ങളുടെ അതിജീവന ശേഷിയുള്ള സമൂഹം കോത്തഗിരി ചരിവുകളിൽ ഉണ്ടെന്നും ജില്ലയിലെ ചിത്രശലഭങ്ങളെക്കുറിച്ചുള്ള പഠനത്തിന് അധികം ശ്രദ്ധ നല്കാതിരുന്നതാകാം ഒരു നൂറ്റാണ്ടിലേറെയായി ഇവയെ കണ്ടെത്താനൽകാത്തതിന്റെ കാരണമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
advertisement
“നീലഗിരിയിൽ ചിത്രശലഭങ്ങളെ കുറിച്ച് സുദീർഘമായ ഒരു സർവേ ആരും ഇതുവരെ നടത്തിയിട്ടില്ല. വൈന്റർ-ബ്ലിത്ത് അസോസിയേഷൻ 2015 മുതൽ ചിത്രശലഭങ്ങളെ രേഖപ്പെടുത്തി വരികയാണ്”, അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ജൈവവൈവിധ്യം മനസ്സിലാക്കുന്നതിനും രാജ്യമെമ്പാടുമുള്ള ചിത്രശലഭങ്ങളുടെ കണക്ക് തിരിച്ചുള്ള ഭൂപടം നിര്മിക്കുന്നതിനുമായി അമ്പതോളം പരിസ്ഥിതി സംഘടനകൾ ഒരുമിച്ച് കഴിഞ്ഞ വർഷം അഖിലേന്ത്യാ തലത്തിൽ ചിത്രശലഭങ്ങളുടെ ഒരു സെൻസസ് നടത്തിയിരുന്നു. ഇതിലെ കണ്ടെത്തലുകൾ അനുസരിച്ച് ഇന്ത്യയിലുടനീളം 550ൽ അധികം ഇനത്തിൽപ്പെട്ട ചിത്രശലഭങ്ങളാണ് ഉള്ളത്. സെൻസസ് പ്രകാരം കേരളത്തിൽ 208 ചിത്രശലഭ ഇനങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം അസമിലാണ് ഏറ്റവും കൂടുതൽ ചിത്രശലഭങ്ങൾ ഉള്ളത്. ചിത്രശലഭങ്ങളുടെ 315 ഓളം ഇനങ്ങൾ അസമിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അസം കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ ചിത്രശലഭ ഇനങ്ങൾ ഉള്ള സംസ്ഥാനം പശ്ചിമ ബംഗാളിലാണ്. 238 ഇനം ചിത്രശലഭങ്ങളുമായി ബംഗാൾ രണ്ടാം സ്ഥാനത്താണ്. ചിത്രശലഭങ്ങൾ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഹരിയാനയിലാണ്. ഹരിയാനയിലെ ആറ് സ്ഥലങ്ങളിലായി 60 ഇനങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Life/
Rare Butterfly | നീല​ഗിരിയിൽ അപൂർവയിനം ചിത്രശലഭത്തെ കണ്ടെത്തി; ശലഭത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത് ഒരു നൂറ്റാണ്ടിന് ശേഷം
Next Article
advertisement
QR കോഡ് സ്കാൻ ചെയ്ത് പ്രകടനപത്രികയിലേക്ക് അഭിപ്രായങ്ങൾ‌ അറിയിക്കാൻ BJP
QR കോഡ് സ്കാൻ ചെയ്ത് പ്രകടനപത്രികയിലേക്ക് അഭിപ്രായങ്ങൾ‌ അറിയിക്കാൻ BJP
  • കേരളത്തിലെ എന്‍ഡിഎ പ്രകടനപത്രികയിലേക്ക് അഭിപ്രായങ്ങൾ‌ അറിയിക്കാൻ BJP ക്യൂആര്‍കോഡ് സംവിധാനം

  • രാജീവ് ചന്ദ്രശേഖര്‍ കേരളത്തിന്റെ പുരോഗതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അഭിപ്രായം തേടി

  • ഫേസ്ബുക്ക് പോസ്റ്റിൽ ക്യൂആര്‍കോഡ് സ്‌കാന്‍ ചെയ്ത് അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള സംവിധാനം BJP ഒരുക്കി

View All
advertisement