ഇന്ത്യക്കാർക്ക് വിവാഹേതരബന്ധത്തോടുള്ള കാഴ്ചപ്പാട് മാറുന്നുവോ? ഡേറ്റിംഗ് ആപ്പിന്റെ സർവേ ഫലം ഇങ്ങനെ

Last Updated:

ദമ്പതികൾ തങ്ങളുടെ പങ്കാളിയല്ലാത്ത വ്യക്തികളുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കുന്ന രീതിയെക്കുറിച്ച് തുറന്ന് സംസാരിക്കാൻ തുടങ്ങി

സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന് പുറമേ ആഴത്തിൽ വേരൂന്നിയ മൂല്യങ്ങളിലും പാരമ്പര്യങ്ങളും കാത്ത് സൂക്ഷിക്കുന്നവരാണ് ഇന്ത്യക്കാർ. ഏകഭാര്യത്വം, ഏകഭര്‍ത്ത്യത്വം, വിശ്വസ്തത, വിവാഹേതര അല്ലെങ്കിൽ വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധത്തിൽ നിന്നുള്ള വിട്ടുനിൽക്കൽ എന്നിവയിൽ ഊന്നിയുള്ളതാണ് ഇന്ത്യൻ സംസ്‌ക്കാരം. എന്നാൽ മുമ്പുള്ളത് പോലെ വിവാഹേതര ബന്ധങ്ങൾ രാജ്യത്ത് ഇന്ന് നിഷിദ്ധമായ ഒന്നായി കാണുന്നില്ലെന്ന് ചില സർവേഫലങ്ങൾ സൂചിപ്പിക്കുന്നു. കാലം മാറും തോറും സമൂഹത്തിന്റെ ചിന്തിഗതികളിലും മാറ്റം വരാൻ തുടങ്ങി.
പരമ്പരാഗതമായി ഒരാളുമായുള്ള ബന്ധത്തോടുള്ള വിശ്വസ്തതയ്ക്ക് വലിയ മൂല്യം നൽകിയിരുന്ന ഇന്ത്യൻ സമൂഹം ഇന്ന് കൂടുതൽ പുരോഗമനപരമായ രീതിയിലേക്ക് മാറി ചിന്തിക്കാൻ തുടങ്ങി. ദമ്പതികൾ തങ്ങളുടെ പങ്കാളിയല്ലാത്ത വ്യക്തികളുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കുന്ന രീതിയെക്കുറിച്ച് തുറന്ന് സംസാരിക്കാൻ തുടങ്ങി. കൂടുതൽ വിദ്യാസമ്പന്നരും വ്യത്യസ്ത സംസ്‌കാരങ്ങളുമായി സമ്പർക്കം പുലർത്തുന്നവരുമായ യുവതലമുറയാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്.
advertisement
ഇന്ത്യയിലെ വിവാഹങ്ങൾ, വിശ്വാസം, മറ്റ് പരമ്പരാഗത സാമൂഹിക-സാംസ്‌കാരിക മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് മാറിക്കൊണ്ടിരിക്കുന്ന ധാരണ മനസ്സിലാക്കാൻ Gleeden എന്ന ഡേറ്റിംഗ് ആപ്പ് IPSOSന്റെ പങ്കാളിത്തത്തോടെ സമഗ്രമായ ഒരു പഠനം നടത്തിയിരുന്നു. സർവേ പ്രകാരം, ഒരു വ്യക്തിയോട് ജീവിതകാലം മുഴുവൻ സത്യസന്ധമായിരിക്കാൻ സാധിക്കുമെന്ന് 82% പേർ പറഞ്ഞു. അതേസമയം 44% പേർ ഒരേസമയം രണ്ട് ആളുകളുമായി പ്രണയത്തിലാകുന്നത് പ്രായോഗികമാണെന്ന് പറഞ്ഞു.
55% പേരും തങ്ങളുടെ പങ്കാളിക്ക് പുറമെ മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി. എന്നാൽ 37% വ്യക്തികളും വിശ്വസിക്കുന്നത് ഒരാളെ സ്നേഹിച്ചു കൊണ്ട്തന്നെ വഞ്ചിക്കാനും കഴിയുമെന്നാണ്. ‘ബന്ധങ്ങളുടെയും വിവാഹത്തിന്റെയും കാര്യത്തിൽ ഇന്ത്യൻ സമൂഹം മാറി ചിന്തിക്കുന്നത് അവിശ്വസനീയമാംവിധം കൗതുകകരമാണെന്ന്ഗ്ലീഡൻഇന്ത്യയിലെ കൺട്രി മാനേജർ സിബിൽ ഷിഡൽ അഭിപ്രായ വോട്ടെടുപ്പിനെക്കുറിച്ച് സംസാരിക്കവെ പറഞ്ഞു.
advertisement
ആളുകൾക്ക് അവരുടെ ഇഷ്ടത്തിന് യോജിച്ച ആളെ കണ്ടെത്താൻ സുരക്ഷിതമായ അന്തരീക്ഷം ഇത് പ്രദാനം ചെയ്യുന്നു എന്നതിന്റെ തെളിവാണ് ഞങ്ങളുടെ പ്ലാറ്റ്ഫോം ഇന്ത്യയിൽ കൂടുതൽ വികസിക്കുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. അനേകം ആളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ, പരമ്പരാഗത മാനദണ്ഡങ്ങളെ മാറ്റി നിർത്തി അവരുടെ ബന്ധങ്ങളിൽ സന്തുഷ്ടരായിരിക്കാൻ പങ്കാളികളോട് അവർക്ക് ആവശ്യമായ ലൈംഗികവും വൈകാരികവുമായ സംതൃപ്തി നൽകണമെന്ന് ആവശ്യപ്പെടാനും തുടങ്ങിയിരിക്കുന്നു.
advertisement
ഇത് ‘പോളിമറസ് ബന്ധം’ എന്നറിയപ്പെടുന്ന ഒരു പുതിയ തരത്തിലുള്ള പങ്കാളിത്തത്തിന്റെ ജനപ്രീതി വർധിക്കുന്നതിന് കാരണമായി. യുവജനങ്ങളും മെട്രോപൊളിറ്റൻ ജനതയും ഈ ആശയം അവരുടെ വ്യക്തിജീവിതത്തിലേക്ക് സ്വീകരിച്ചിട്ടുണ്ടെങ്കിലും, വിവാഹേതര ബന്ധങ്ങൾ ഇപ്പോഴും പാപമായി കാണുന്നവരാണ് ഗ്രാമപ്രദേശങ്ങളിലും സമൂഹത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ളവർ.
വലിയ നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലും (58% vs. 56%) പങ്കാളിയെ വഞ്ചിക്കുന്നതിന്റെ നിരക്ക് ഏതാണ്ട് ഒരുപോലെയാണെന്നതാണ് പഠനത്തിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന മറ്റൊരു കണ്ടെത്തൽ. ടിയർ 2 നഗരങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ഭോപ്പാൽ, ഗുരുഗ്രാം, വഡോദര, നവി മുംബൈ, കൊച്ചി, താനെ, ഡെറാഡൂൺ, പട്‌ന, നാസിക്, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളാണ് കൂടുതലായി ഗ്ലീഡൻ ആപ്പിൽ സൈൻ അപ്പ് ചെയ്യുന്നത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Relationship/
ഇന്ത്യക്കാർക്ക് വിവാഹേതരബന്ധത്തോടുള്ള കാഴ്ചപ്പാട് മാറുന്നുവോ? ഡേറ്റിംഗ് ആപ്പിന്റെ സർവേ ഫലം ഇങ്ങനെ
Next Article
advertisement
റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ പിടിയിൽ
റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ പിടിയിൽ
  • തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥയെ വിജിലൻസ് പിടികൂടി

  • തിരുവനന്തപുരത്തെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ മഞ്ജിമ പി രാജുവാണ് പിടിയിലായത്

  • കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചതിനാലാണ് അറസ്റ്റ്

View All
advertisement