HOME /NEWS /life / ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ലഭിക്കുന്ന പണം മാതാപിതാക്കൾക്ക് ഉംറ നിർവഹിക്കാൻ നൽകും: ബോക്സർ നിഖാത്ത് സരീൻ

ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ലഭിക്കുന്ന പണം മാതാപിതാക്കൾക്ക് ഉംറ നിർവഹിക്കാൻ നൽകും: ബോക്സർ നിഖാത്ത് സരീൻ

5-0 ന് വിജയിച്ചാണ് നിഖാത്ത് തന്റെ രണ്ടാം ലോക ചാമ്പ്യൻഷിപ്പ് നേടിയത്.

5-0 ന് വിജയിച്ചാണ് നിഖാത്ത് തന്റെ രണ്ടാം ലോക ചാമ്പ്യൻഷിപ്പ് നേടിയത്.

5-0 ന് വിജയിച്ചാണ് നിഖാത്ത് തന്റെ രണ്ടാം ലോക ചാമ്പ്യൻഷിപ്പ് നേടിയത്.

 • Share this:

  ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ വീണ്ടും സ്വർണം നേടി ഇന്ത്യയുടെ നിഖാത്ത് സരീൻ. ചാമ്പ്യൻഷിപ്പിൽ നിന്നും ലഭിക്കുന്ന പണം കൊണ്ട് മെഴ്‌സിഡസ് കാർ വാങ്ങും എന്നായിരുന്നു നിഖാത്ത് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഈ ഇപ്പോൾ സമ്മാനത്തുക തന്റെ മാതാപിതാക്കൾക്ക് ഉംറ നിർവഹിക്കാൻ നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് താരം.

  5-0 ന് വിജയിച്ചാണ് നിഖാത്ത് തന്റെ രണ്ടാം ലോക ചാമ്പ്യൻഷിപ്പ് നേടിയത്. വിയറ്റ്‌നാമിന്റെ എൻഗ്യെൻ തി ടാമിനെയാണ് നിഖാത്ത് തോൽപിച്ചത്. വിജയിക്കുള്ള 100,000 യുഎസ് ഡോളറിന്റെ ചെക്കും സ്‌പോൺസർമാരായ മഹീന്ദ്ര സമ്മാനിച്ച താറും മൽസരശേഷം നിഖാത്തിന് ലഭിച്ചു.

  ”സമ്മാനത്തുക ഉപയോ​ഗിച്ച് മെഴ്സിഡസ് കാർ വാങ്ങുമെന്നാണ് ഞാൻ ആദ്യം പറഞ്ഞിരുന്നത്. പക്ഷേ, സമ്മാനമായി ഒരു താർ കിട്ടിയതിനാൽ ഇപ്പോൾ മെഴ്‌സിഡസ് വേണമെന്നില്ല. റമദാൻ മാസമായതിനാൽ മാതാപിതാക്കളെ ഉംറയ്ക്ക് അയക്കണം എന്നാണ് ഇപ്പോളത്തെ ആ​ഗ്രഹം”, നിഖാത്ത് പറഞ്ഞു. നിസാമാബാദ് ആസ്ഥാനമായുള്ള ഒരു മുസ്ലീം കുടുംബത്തിലാണ് നിഖാത്ത് സരീൻ ജനിച്ചത്.

  Also Read-മുംബൈ ഇന്ത്യൻസിന് പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം

  “എല്ലാവർക്കും ഒരു വിജയ മന്ത്രമുണ്ട്. ഞാൻ കാര്യങ്ങൾ മുൻകൂട്ടി വിഷ്വലൈസ് ചെയ്യുന്നു. പോസിറ്റീവായി ചിന്തിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഒരു പേപ്പറിൽ ഞാൻ തന്നെ ‘ചാമ്പ്യൻ’ എന്ന് എഴുതി സ്വർണ മെഡൽ വരച്ചു വെച്ചിരുന്നു. അത് എന്റെ കട്ടിലിൽ ഒട്ടിച്ചു. എല്ലാ ദിവസവും ഉണരുമ്പോൾ അതാണ് കണ്ടുകൊണ്ടിരുന്നത്. ഉറങ്ങാൻ പോകുമ്പോൾ കണ്ടിരുന്നതും അതു തന്നെ. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പുകളുടെ സമയത്തും ഇത്തവണയും ഞാൻ അതു തന്നെയാണ് ചെയ്തത്. എന്റെ അടുത്ത ലക്ഷ്യം ഏഷ്യൻ ഗെയിംസാണ്. പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു”, നിഖാത്ത് കൂട്ടിച്ചേർത്തു.

  നിഖാത്ത് സരീൻ ഇതിനകം തന്നെ ഏഷ്യൻ ഗെയിംസിന് യോഗ്യത നേടിയിട്ടുണ്ട്. ഈ മാസം അവസാനം നടക്കുന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിലും ഈ ഇന്ത്യൻ താരം പങ്കെടുക്കുന്നുണ്ട്.

  Also Read-ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ സഞ്ജു സാംസണ്‍; ഇടം നേടിയത് ഗ്രൂപ്പ് സിയിൽ

  സ്വന്തം രാജ്യത്തെയാണ് താൻ പ്രതിനിധീകരിക്കുന്നതെന്നും താൻ ഉൾപ്പെടുന്ന സമുദായത്തെയല്ലെന്നും കഴിഞ്ഞ വർഷം ലോക ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ശേഷം നിഖാത്ത് സരീൻ പ്രതികരിച്ചിരുന്നു. തന്റെ കഠിനാധ്വാനത്തേക്കാളും നേട്ടങ്ങളേക്കാളും ഉപരി ആളുകൾ തന്റെ മതപശ്ചാത്തലത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ലോക ചാമ്പ്യൻ മനസു തുറന്നത്. ”ഒരു കായികതാരമെന്ന നിലയിൽ ഞാൻ ഇന്ത്യയെ ആണ് പ്രതിനിധീകരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഹിന്ദു-മുസ്ലിം വേർതിരിവുകളില്ല. ഞാൻ ഒരു സമുദായത്തെയല്ല, എന്റെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്റെ രാജ്യത്തിനായി മെഡൽ നേടിയതിൽ സന്തോഷമുണ്ട്”, നിഖത് സരീൻ പറഞ്ഞു. ഒരു യാഥാസ്ഥിതിക സമൂഹത്തിൽ നിന്നുള്ള നിഖത് സാമൂഹിക മുൻവിധികളെ മറികടന്ന് ഇടിക്കൂട്ടിൽ നേട്ടം ഉണ്ടാക്കുന്നതിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നിരുന്നു.

  First published:

  Tags: Boxing, Boxing championship, Umrah