ശബരിമലയിലെ തിരക്കിനു കാരണം പതിനെട്ടാംപടിയിലെ ഹൈഡ്രോളിക് മേൽക്കൂര: പൊലീസ്
- Published by:Naseeba TC
- news18-malayalam
Last Updated:
പടികയറാനെത്തുമ്പോൾ തൂണുകൾ തടസ്സമാകുന്നുവെന്ന് ഭക്തരും പറയുന്നു
ശബരിമലയിലെ തിരക്കിനു കാരണമായത് പതിനെട്ടാംപടിയിലെ നിർമാണത്തിലിരിക്കുന്ന ഹൈഡ്രോളിക് മേൽക്കൂരയെന്ന് പൊലീസ്. മുൻവർഷങ്ങളിൽ മണിക്കൂറിൽ 4200 ഭക്തരെവരെ കയറ്റിവിട്ടിരുന്നു. ഇപ്പോഴത് 3600-3900 വരെ മാത്രമാണ്. കൂടുതൽ ഭക്തരെ പതിനെട്ടാംപടിയിലൂടെ കയറ്റിവിടാനാകത്തതാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായ തിരക്കിനു കാരണമെന്നാണ് പറയുന്നത്. ഹൈഡ്രോളിക് മേൽക്കൂര പടികയറ്റിവിടുന്നതിന് തടസ്സമാകുന്നുവെന്ന് പൊലീസ് പറയുന്നു.
പടികയറാനെത്തുമ്പോൾ തൂണുകൾ തടസ്സമാകുന്നുവെന്ന് ഭക്തരും പറയുന്നു. ഏഴാമത്തെ പടിയുടെ ഇരുവശങ്ങളിലുമായാണ് തൂണുകളുള്ളത്. മുമ്പ് പൊലീസുകാർ ഇവിടെ കാലുറപ്പിച്ച് ചവിട്ടി നിന്നാണ് ഭക്തരെ പിടിച്ചുകയറ്റിയിരുന്നത്. ഇപ്പോൾ ഇതിന് സാധിക്കുന്നില്ല. പതിനെട്ടാംപടിയുടെയും ഇരുവശത്തിന്റെയും കാഴ്ച മറയ്ക്കുന്ന രീതിയിലാണ് തൂണുകളുടെ നിർമാണം. പടിപൂജയ്ക്ക് മഴ തടസ്സമാകാതിരിക്കാനാണ് ഹൈഡ്രോളിക് മേൽക്കൂര നിർമിക്കുന്നത്. വാസ്തുപ്രകാരമാണ് നിർമിച്ചിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
advertisement
മേൽക്കൂര നിർമാണത്തിനെതിരെ ലഭിച്ച പരാതിയിൽ ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കോടതിനിർദേശം പാലിക്കുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചത്. പതിനെട്ടാംപടിക്ക് 2011 ൽ സ്ഥാപിച്ച സ്ഥിരം മേൽക്കൂര ദേവപ്രശ്നവിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷമാണ് പൊളിച്ചുമാറ്റിയത്.
ഇതിനിടയിൽ, ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുകയാണ്. അവധി ദിവസങ്ങൾ ആയതോടെ വിർച്വൽ ക്യൂ ബുക്കിംഗ് തൊണ്ണൂറായിരത്തിന് അടുത്താണ്. ഇന്ന് ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകർ എത്തുമെന്ന കണക്കുകൂട്ടലിൽ മുന്നൊരുക്കത്തിലാണ് അധികൃതർ. ഇന്നലെ എൺപത്തി ആറായിരത്തി നാന്നൂറ്റിയെട്ട് തീർത്ഥാടകരാണ് പതിനെട്ടാംപടി കയറിയത് .
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
December 16, 2023 11:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
ശബരിമലയിലെ തിരക്കിനു കാരണം പതിനെട്ടാംപടിയിലെ ഹൈഡ്രോളിക് മേൽക്കൂര: പൊലീസ്