ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് ദേവസ്വം സമ്മാനിക്കുന്നത് തേക്കിൽ തീർത്ത ഗുരുവായൂരപ്പന്‍റെ ശിൽപം
- Published by:Anuraj GR
- news18-malayalam
Last Updated:
19 ഇഞ്ച് ഉയരമുള്ള തേക്കിൻതടിയിൽ തീര്‍ത്ത ഗുരുവായൂരപ്പന്‍റെ ദാരുശില്‍പം പ്രശസ്ത ശില്‍പി എളവള്ളി നന്ദൻ ആണ് രൂപകൽപന ചെയ്തത്
തൃശൂര്‍: ഗുരുവായൂരിൽ ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദേവസ്വം സമ്മാനിക്കുന്നത് തേക്കിൽ തീർത്ത ഗുരുവായൂരപ്പന്‍റെ ശില്‍പവും ചുമര്‍ചിത്രവും. ചെയര്‍മാനും ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ചേര്‍ന്നാണ് ഗുരുവായൂരപ്പന്‍റെ ദാരുശില്‍പവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമര്‍ചിത്രവും ഉപഹാരമായി പ്രധാനമന്ത്രിക്ക് നല്‍കുക.
19 ഇഞ്ച് ഉയരമുള്ള തേക്കിൻതടിയിൽ തീര്‍ത്ത ഗുരുവായൂരപ്പന്‍റെ ദാരുശില്‍പം പ്രശസ്ത ശില്‍പി എളവള്ളി നന്ദൻ ആണ് രൂപകൽപന ചെയ്തത്. നാലര ദിവസം കൊണ്ടാണ് ശില്പം പൂര്‍ത്തിയായത്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ ദേവസ്വം സമ്മാനിച്ച ശില്‍പം നിര്‍മ്മിച്ചതും നന്ദനായിരുന്നു.
ദേവസ്വം ചുമര്‍ചിത്ര പഠന കേന്ദ്രത്തിന്‍റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്ക് നല്‍കുന്ന ചുമര്‍ചിത്രം ഒരുക്കിയത്. 70 സെന്റിമീറ്റര്‍ നീളവും 55 സെന്റിമീറ്റര്‍ വീതിയുമുള്ള കാൻവാസിലാണ് പരമ്പരാഗത കേരളീയ ശൈലിയിലുള്ള ചുമര്‍ചിത്രം ഒരുക്കിയിരിക്കുന്നത്. പഞ്ചവര്‍ണ്ണമാണ് ഉപയോഗിച്ചത്. പ്രകൃതിദത്ത നിറങ്ങള്‍ ചുമര്‍ചിത്രത്തിന് ശോഭ പകരുന്നു.
advertisement
ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രിയെ ദേവസ്വം ബോർഡ് ചെയർമാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ചേർന്ന് സ്വീകരിക്കും. തുടർന്ന് ക്ഷേത്രദർശനം പൂർത്തിയാക്കി സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Guruvayoor,Thrissur,Kerala
First Published :
January 17, 2024 7:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് ദേവസ്വം സമ്മാനിക്കുന്നത് തേക്കിൽ തീർത്ത ഗുരുവായൂരപ്പന്‍റെ ശിൽപം