യൂറോപ്പിലെ ഏറ്റവും വലിയ ശിവക്ഷേത്രം എസ്റ്റോണിയയില്‍; പ്രതിഷ്ഠാ ചടങ്ങുകള്‍ ജൂണ്‍ 13 ന് സമാപിക്കും

Last Updated:

ഇന്ത്യയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായി നൂറിലധികം അതിഥികൾ ചടങ്ങുകളിൽ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷ

 (Photo: Special arrangement/News18)
(Photo: Special arrangement/News18)
യൂറോപ്പിലെ ഏറ്റവും വലിയ ശിവക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകാനൊരുങ്ങി എസ്റ്റോണിയ. ജൂൺ 4ന് ആരംഭിച്ച പ്രതിഷ്ഠാ ചടങ്ങുകൾ ജൂൺ 13 വരെ നീണ്ടു നിൽക്കും. പ്രധാന ചടങ്ങുകൾ ജൂൺ 10 ന് നടക്കും. തമിഴ്നാട്ടിൽ നിന്നുള്ള എസ് ബൂപതി ശിവാചാര്യ സ്വാമികളും വെങ്കിടേഷ് ജയറാമും ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഇന്ത്യയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായി നൂറിലധികം അതിഥികൾ ചടങ്ങുകളിൽ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എസ്റ്റോണിയൻ തലസ്ഥാനമായ ടാലിനിനടുത്തുള്ള ലില്ലിയൂരിൽ 5,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആഗമ ശിൽപ ശാസ്ത്രത്തെ അടിസ്ഥാനമാക്കി പുരാതന ഇന്ത്യൻ വാസ്തുവിദ്യാ ശൈലിയിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ പ്രമുഖ ക്ഷേത്ര നിർമ്മാണ ഗ്രൂപ്പായ ശ്രീ തെങ്കണി ട്രെഡിഷണൽ ആർക്കിടെക്ചർ ഹിന്ദു ടെമ്പിൾ കൺസ്ട്രക്ഷൻ ആൻഡ് സ്കൾപ്ചർ ഗ്രൂപ്പിലെ ധനബാൽ മയിൽവേലും മണിവേൽ മയിൽവേലും ചേർന്നാണ് ക്ഷേത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കർപ്പഗ നാധർ, ബ്രഹന്ദ് നായഗി, ഗണപതി, ബാല മുരുകൻ, സപ്ത ഋഷികൾ, നവനാഥന്മാർ, 18 ഓളം സിദ്ധന്മാർ, നവഗ്രഹങ്ങൾ എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. മഹാ ഋഷികളുടെയും, സിദ്ധന്മാരുടെയും ജീവിതത്തെ പിന്തുടരലും സനാതന ധർമ്മത്തോടുള്ള സമർപ്പണത്തെയുമാണ് ശിവക്ഷേത്രം അടയാളപ്പെടുത്തുന്നതെന്ന് സ്ഥാപകനായ ഇംഗ്‌വാർ വില്ലിഡോ ആചാര്യ ഈശ്വരാനന്ദ പറഞ്ഞു.
advertisement
1.3 ദശലക്ഷത്തിലധികം മാത്രം ജനസംഖ്യയുള്ള വടക്കൻ യൂറോപ്യൻ രാജ്യമാണ് എസ്റ്റോണിയ. ജനസംഖ്യയുടെ പകുതിയിലധികവും നിരീശ്വരവാദികളും 25 ശതമാനം ആളുകൾ ക്രിസ്തു മതത്തിൽ വിശ്വസിക്കുന്നവരുമാണ്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി എസ്റ്റോണിയൻ ജനത പ്രകൃതിയെ ആരാധിച്ചിരുന്നതായി ചരിത്ര രേഖകൾ പറയുന്നു. ഏതാണ്ട് നൂറിന് മുകളിൽ മാത്രമാണ് നിലവിൽ എസ്റ്റോണിയയിലെ ഹിന്ദു വിശ്വാസികളുടെ എണ്ണം. ഹിന്ദുമതം സ്വീകരിച്ച എസ്റ്റോണിയക്കാർ, ഇന്ത്യൻ പ്രവാസികൾ, വിദ്യാർത്ഥികൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. യോഗ, ധ്യാനം എന്നിവയിലൂടെ ഹിന്ദു മതം എസ്റ്റോണിയൻ ജനതയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
advertisement
Summary: Europe to open doors to the largest Shiva Temple in Estonia. the idol installation ceremony commenced on June 3 shall go on till June 13. Priest from Tamilnadu would preside over the function
മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
യൂറോപ്പിലെ ഏറ്റവും വലിയ ശിവക്ഷേത്രം എസ്റ്റോണിയയില്‍; പ്രതിഷ്ഠാ ചടങ്ങുകള്‍ ജൂണ്‍ 13 ന് സമാപിക്കും
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement