• HOME
 • »
 • NEWS
 • »
 • life
 • »
 • സിപിഎം ജനകീയ പ്രതിരോധ ജാഥയില്‍ ആചാരാനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിച്ചെന്ന് കാവ് സംരക്ഷണസമിതി

സിപിഎം ജനകീയ പ്രതിരോധ ജാഥയില്‍ ആചാരാനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിച്ചെന്ന് കാവ് സംരക്ഷണസമിതി

ഹിന്ദു മത വിശ്വാസികൾ ഏറെ വിശ്വാസത്തോടെ കാണുന്ന അനുഷ്ഠാനമായ വെളിച്ചപാട് അഥവാ കോമരം തുള്ളലിനെ തെരുവിൽ ആഭാസമായി കെട്ടിയാടാന്‍ അവസരം നല്‍കി എന്നാണ് ആരോപണം.

 • Share this:

  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ആചാരാ അനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിച്ചെന്ന് ആരോപിച്ച് കാവ് സംരക്ഷണസമിതി രംഗത്ത്. സമിതി ജനറല്‍ കണ്‍വീനറും മുന്‍ കുന്നമംഗലം എംഎല്‍എയുമായ യു.സി രാമനാണ് വിഡിയോ സഹിതം സംഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.  ഹിന്ദു മത വിശ്വാസികൾ ഏറെ വിശ്വാസത്തോടെ കാണുന്ന അനുഷ്ഠാനമായ വെളിച്ചപാട് അഥവാ കോമരം തുള്ളലിനെ തെരുവിൽ ആഭാസമായി കെട്ടിയാടാന്‍ അവസരം നല്‍കി എന്നാണ് ആരോപണം.

  ‘ദയവു ചെയ്ത് ഞങ്ങൾ വിശ്വാസികളെ, ഞങ്ങടെ വിശ്വാസരൂപങ്ങളെ വെറുതെ വിടുക.വീണ്ടും വീണ്ടും ഭക്തരെ പരിഹസിക്കുക, അതിലുടെ ആനന്ദംകണ്ടത്തുന്നു എന്നല്ലേ ഞങ്ങൾ ഭകതർ കരുതേണ്ടത്?.ഇവിടുത്തെ വിശ്വാസങ്ങളെ തച്ചുടക്കാൻ, കുറെയേറെ കാലമായി പലരും ശ്രമിക്കുന്നു. മതവിശ്വാസങ്ങളെ
  ,അവരുടെ ആരാധന സങ്കൽപങ്ങളെ തെരുവിൽ ഇത്തരത്തിൽ പോക്കോലങ്ങളാക്കി മാറ്റുന്നതിനെ പ്രതിരോധിക്കണം. ഇതവസാനിപ്പിക്കാൻ പാർട്ടി അണികളാട് അവശ്യപ്പെടണം.
  അല്ലാത്തപക്ഷം ഏതോ ഒരു സ്ഥലത്തെ പ്രവർത്തകരുടെ ശ്രദ്ധ കുറവ് എന്ന പതിവ് പല്ലവി മതിയാവാതെ വരുമെന്ന്’- യുസി രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
  യു.സി രാമന്‍റെ ഫേസ്ബുക്ക് പോസ്റ്റ് 
  കേരളം ഭരിക്കുന്ന പാർട്ടി നടത്തുന്ന പ്രചരണ ജാഥ വളരെ സജിവമായി നടന്നു വരികയാണല്ലോ? രാഷ്ട്രിയ പാർട്ടികൾ ജാഥ നടത്തുന്നത് നമുക്ക് പതിവ് കാഴ്ചയാണ് .പാർട്ടി അണികളുടെ ആവേശം ഉയർത്താൻ ഇത്തരം ജാഥകൾ വിവിധ സമയങ്ങളിൽ, വിവിധ രാഷ്ട്രിയ പാർട്ടികൾ നടത്താറുമുണ്ട്. ജാഥകളിലെ സ്വീകരണ കേന്ദ്രങ്ങൾ കൊഴുപ്പിക്കുന്നതിന് വേണ്ടി വെടിക്കെട്ട് ,ബാൻ്റ് മേളം, മറ്റനേകം കലാരുപങ്ങൾ എന്നിവ എല്ലാം ഉപയോഗിക്കാറുമുണ്ട്. അതൊക്കെ അവരവരുടെ കാര്യമാണ്.
  ഇവിടെയും ജാഥ കളറാക്കാൻ പതിവുപോലെ വിവിധ കലാരൂപങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് പക്ഷേ, ഇതിൻറെ പേരിൽ നിങ്ങളെന്തിനാണ് പാവം വിശ്വാസികളെ ഇങ്ങനെ പരിഹസിക്കുന്നത്. ഒരോരുത്തരുടെയും വിശ്വാസങ്ങളെ തല്ലി കെടുത്തുന്നത്.
  ഏത് മതത്തിൻ്റയും ആചാരാനുഷ്ഠാനങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കാനുള്ളതല്ല എന്ന് മനസിലാക്കാൻ ഇനി എന്നാണ് ഇത്തരം ജാഥ നടത്തുന്നവർ പഠിക്കുക ….നോക്കു,….ഹിന്ദു മത വിശ്വാസികൾ ഏറെ വിശ്വാസത്തോടെ കാണുന്ന ഒന്നാണ് വെളിച്ചപാട് അഥവാ കോമരം തുള്ളൽ. ഇത് എന്നാണ് നിങ്ങൾക്ക് കലാരുപമായത്. ഒരുതരത്തിലും അംഗികരിക്കാനാവാത്ത കാര്യമാണ് ജാഥയിൽ ഇങ്ങനെ ചിലയിടങ്ങളിൽ കാണുന്നത്.

   കാവുകളിലും, ക്ഷേത്രങ്ങളിലും, ക്യത്യമായ ,ചിട്ടയായ വ്രതം അനുഷ്ഠിച്ചാണ് വെളിച്ചപ്പാട് ഭക്തർക്ക് അനുഗ്രഹം ചെരിയുന്നത്. ദേവിയുടെ പ്രതിരൂപമായിട്ടാണ് ഭക്തർ ഇതിനെ കാണുന്നത്. അത്തരം ഒരു ദേവി സങ്കല്പത്തെ തെരുവിൽ ആഭാസമായി കെട്ടിയാടാൻ അവസരം നൽകുന്നതിലുടെ നിങ്ങൾ എന്താണ് ഉദ്ധേശിക്കുന്നത്. ദയവു ചെയ്ത് ഞങ്ങൾ വിശ്വാസികളെ, ഞങ്ങടെ വിശ്വാസരൂപങ്ങളെ വെറുതെ വിടുക. വിണ്ടും വിണ്ടും ഭക്തരെ പരിഹസിക്കുക, അതിലുടെ ആനന്ദംകണ്ടത്തുന്നു എന്നല്ലേ ഞങ്ങൾ ഭകതർ കരുതേണ്ടത്?
  ഇവിടുത്തെ വിശ്വാസങ്ങളെ തച്ചുടക്കാൻ, കുറെയേറെ കാലമായി പലരും ശ്രമിക്കുന്നു. മതവിശ്വാസങ്ങളെ അവരുടെ ആരാധന സങ്കൽപങ്ങളെ തെരുവിൽ ഇത്തരത്തിൽ പോക്കോലങ്ങളാക്കി മാറ്റുന്നതിനെ പ്രതിരോധിക്കണം. ഇതവസാനിപ്പിക്കാൻ പാർട്ടി അണികളാട് അവശ്യപ്പെടണം. അല്ലാത്തപക്ഷം ഏതോ ഒരു സ്ഥലത്തെ പ്രവർത്തകരുടെ ശ്രദ്ധ കുറവ് എന്ന പതിവ് പല്ലവി – മതിയാവാതെ വരും ഇത്തരം പ്രവർത്തികൾ തിരുത്തണം. ഏത് രാഷ്ട്രിയ പാർട്ടി ആയാലും, വിശ്വാസ സങ്കല്പങ്ങളെ ഇത്തരം പരിപാടികളിലേക്ക്, ജാഥകളിലേക്ക് വലിച്ചിഴക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
  വെളിച്ചപ്പാടിനെ കലാരൂപമാക്കിയ പ്രവർത്തി തിരുത്തണം
  ആ പ്രവർത്തിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു.
  ജാഥയുടെ സംഘാടകരും, CPM നേത്രത്വവും എത്രയും പെട്ടന്ന് ഇത്തരം കാര്യങ്ങളിൽ ഇടുപെടുമെന്നും, പരിഹരിക്കുമെന്നും പ്രതിക്ഷിക്കുന്നു.
  എന്ന്.
  യുസി രാമൻ Ex MLA
  (ജനറൽ കൺവിനർ,
  കാവ് സംരക്ഷണസമിതി. സംസ്ഥാന കമ്മറ്റി )

  Published by:Arun krishna
  First published: