ഇനി ദേവാങ്കണങ്ങൾ കയ്യൊഴിയില്ല; അഞ്ചു ദേവസ്വം ബോർഡുകളിൽ 'ദേവാങ്കണം ചാരുഹരിതം’ പദ്ധതിക്ക്‌ തുടക്കം

Last Updated:

സംസ്ഥാനത്തെ തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം എന്നീ ദേവസ്വം ബോർഡുകളിലെ 3080 ക്ഷേത്രങ്ങളിലാണ്‌ ഇവ നടപ്പാക്കുന്നത്

തലശ്ശേരിയിലെ ചിറക്കാവ് ഭഗവതി ക്ഷേത്രം/ Kerala Tourism
തലശ്ശേരിയിലെ ചിറക്കാവ് ഭഗവതി ക്ഷേത്രം/ Kerala Tourism
തിരുവനന്തപുരം: ക്ഷേത്രപരിസരവും കുളങ്ങളും കാവുകളും പരിപാലിച്ച് ഹരിതാഭമാക്കാൻ ദേവസ്വംവകുപ്പ്‌. ‘ദേവാങ്കണം ചാരുഹരിതം’ (Devankanam Charuharitham) എന്ന്‌ പേരിട്ട പദ്ധതിക്ക്‌ പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് തുടക്കമായി. ക്ഷേത്രോപദേശക സമിതിയുടെയും ഭക്തരുടെയും സഹകരണത്തോടെയാകും നക്ഷത്രവനം, കാവ് സംരക്ഷണം, ഔഷധവനം, പുതിയ കാവ് നിർമിക്കൽ തുടങ്ങിയവ നടപ്പാക്കുക. സംസ്ഥാനത്തെ തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം എന്നീ ദേവസ്വം ബോർഡുകളിലെ 3080 ക്ഷേത്രങ്ങളിലാണ്‌ ഇവ നടപ്പാക്കുന്നത്.
ക്ഷേത്രങ്ങളുടെ ഭാഗമായ തരിശുഭൂമിയടക്കം ഹരിതാഭമാക്കും. ക്ഷേത്രപരിസരത്ത്‌ പവിഴമല്ലി, ചെത്തി, ചെമ്പരത്തി, തുളസി, ചെമ്പകം, തെച്ചി, അരളി, നന്ത്യാർവട്ടം തുടങ്ങിയ പൂജാപുഷ്പ സസ്യങ്ങളും അരയാൽ, ദേവദാരു, ഇലഞ്ഞി, ആര്യവേപ്പ്, മാവ്, ചെന്തെങ്ങ് തുടങ്ങിയ വൃക്ഷങ്ങളും നടും.
നൂറ്റാണ്ടുകൾ പഴക്കമുള്ള ജൈവവൈവിധ്യസമ്പന്നമായ കാവുകൾ പരിപാലിച്ച് ക്ഷേത്രങ്ങളെ പ്രകൃതി സംരക്ഷണത്തിന്റെ കേന്ദ്രങ്ങളാക്കും. ഉപദേശക സമിതി, സ്ഥലത്തെ യുവജന സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണവും തേടും.
advertisement
തിരുവനന്തപുരം നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് തൈനട്ട് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാലിന്യസംസ്കരണ, ഹരിതചട്ടങ്ങൾ പാലിച്ചാകും പ്രവർത്തനങ്ങൾ. പദ്ധതിയിൽ പങ്കാളിയാകാൻ സ്വകാര്യ മാനേജ്മെന്റിന് കീഴിലെ ക്ഷേത്രങ്ങളോടും മന്ത്രി രാധാകൃഷ്‌ണൻ അഭ്യർഥിച്ചു.
Summary: The Kerala Devaswom Department launches a prestigious project named Devankanam Charuharitham in a bid to transform vacant plots of temples in the state into serene green spots. The project envisages initiatives such as conservation, setting up of of medicinal forests and the construction of new ‘kavus’ (sacred groves) which will be implemented across 3080 temples under Travancore, Kochi, Malabar, Guruvayur, and Kudalmanikyam Devaswom Boards. The state-level launch was performed by Minister for Devaswom K. Radhakrishnan on the premises of Devaswom Headquarters
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ഇനി ദേവാങ്കണങ്ങൾ കയ്യൊഴിയില്ല; അഞ്ചു ദേവസ്വം ബോർഡുകളിൽ 'ദേവാങ്കണം ചാരുഹരിതം’ പദ്ധതിക്ക്‌ തുടക്കം
Next Article
advertisement
Love Horoscope January 18 | വൈകാരികമായ പക്വത ബന്ധങ്ങളെ കൂടുതൽ ശക്തമാക്കും ; സമാധാനം വീണ്ടെടുക്കാൻ സാധിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
വൈകാരികമായ പക്വത ബന്ധങ്ങളെ കൂടുതൽ ശക്തമാക്കും ; സമാധാനം വീണ്ടെടുക്കാൻ സാധിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • പ്രണയത്തിൽ വൈകാരിക പക്വതയും ആശയവിനിമയവും പ്രധാനമാണ്

  • നിലവിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും മികച്ച അവസരമാണ്

  • വെല്ലുവിളികൾ നേരിടുകയും സമാധാനം വീണ്ടെടുക്കുകയും ചെയ്യാൻ കഴിയും

View All
advertisement