പരിസ്ഥിതി ദിനത്തിൽ കൊച്ചിയിലെ കടൽത്തീരത്ത് 2250 തെങ്ങിൻ തൈ നട്ട് റിലയൻസ് ഫൗണ്ടേഷൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
നായരമ്പലം വെളിയത്താംപറമ്പ് ബീച്ചിൽ ഹൈബി ഈഡൻ എം പി തെങ്ങിൻ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു
കൊച്ചി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊച്ചിയിലെ കടൽത്തീരത്ത് 2250 തെങ്ങിൻ തൈ നട്ട് റിലയൻസ് ഫൗണ്ടേഷൻ. ദുരന്ത നിവാരണ സംരംഭങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. നായരമ്പലം വെളിയത്താംപറമ്പ് ബീച്ചിൽ ഹൈബി ഈഡൻ എം പി തെങ്ങിൻ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. റിലയൻസ് ഫൗണ്ടേഷൻ ദുരന്ത നിവാരണ ടീമാണ് പരിപാടി സംഘടിപ്പിച്ചത്.
എറണാകുളം ജില്ലയിലെ ദുരന്ത സാധ്യതയുള്ള തീരദേശ പഞ്ചായത്തുകളായ നായരമ്പലം, എടവനക്കാട്, എളംക്കുന്നപ്പുഴ, ഞാറക്കൽ, കുഴുപ്പിള്ളി, ചെല്ലാനം, ചേന്ദമംഗലം, വടക്കേക്കര, പുത്തൻവേലിക്കര എന്നീ 9 പഞ്ചായത്തുകളിലാണ് തെങ്ങിൻ തൈ നട്ടത്. സഹൃദയ വെൽഫയർ സർവീസസ് എൻജിഒ (NGO) യുമായി സഹകരിച്ചായിരുന്നു പദ്ധതി. രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിൽ എൻ ജി ഒകളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെയാണ് റിലയൻസ് ഫൗണ്ടേഷൻ പരിസ്ഥിതി സംരക്ഷണത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
advertisement
നായരമ്പലം പഞ്ചായത്ത് പ്രസിഡൻ്റ് നീതു ബിനോദ് അധ്യക്ഷത വഹിച്ചു. റിലയൻസ് ഫൗണ്ടേഷൻ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥരായ ഡോ ഭരത് കോട്ട, നഫാസ് നാസർ, സഹൃദയ ഡയറക്ടർ ഫാ ജോസ് കൊളുത്തുവെളിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോബി വർഗീസ് എന്നിവർ സംസാരിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 06, 2023 2:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
പരിസ്ഥിതി ദിനത്തിൽ കൊച്ചിയിലെ കടൽത്തീരത്ത് 2250 തെങ്ങിൻ തൈ നട്ട് റിലയൻസ് ഫൗണ്ടേഷൻ