• HOME
  • »
  • NEWS
  • »
  • life
  • »
  • 'ജമാഅത്തെ ഇസ്‌ലാമി-ആർ എസ് എസ് ബന്ധം ചരിത്രപരം; മത രാജ്യമാണ് ഇരു കൂട്ടരുടെയും സ്വപ്നം'; കെ.എന്‍.എം

'ജമാഅത്തെ ഇസ്‌ലാമി-ആർ എസ് എസ് ബന്ധം ചരിത്രപരം; മത രാജ്യമാണ് ഇരു കൂട്ടരുടെയും സ്വപ്നം'; കെ.എന്‍.എം

ഇതിനു പിന്നിൽ വ്യക്തമായ ഒളിയജണ്ടയുണ്ടെന്നും ഇക്കാര്യത്തിൽ മുസ്‌ലിം ന്യുനപക്ഷത്തെ കബളിപ്പിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചിട്ടുള്ളതെന്നും കെ എൻ എം

  • Share this:

    കോഴിക്കോട്: ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തയതോടെ ജമാഅത്തെ ഇസ്‌ലാമിയുടെ കപടമുഖം പുറത്ത് കൊണ്ടു വന്നുവെന്ന് കെഎൻഎം. ജമാഅത്തെ ഇസ്‌ലാമി, ആർ എസ് എസ് ബന്ധം ചരിത്രപരമാണ്. ഒരേ ലക്ഷ്യത്തിനു വേണ്ടി വ്യത്യസ്ത ഇടങ്ങളിൽ പ്രവർത്തിക്കുന്നവരാണ് ഇരു കൂട്ടരുമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി പറഞ്ഞു.

    മത രാജ്യമാണ് ഇരു കൂട്ടരുടെയും സ്വപ്നം. ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമിക രാഷ്ട്രവും ആർഎസ്എസ് ഹിന്ദു രാഷ്ട്രവും സ്വപ്നം കണ്ട് പ്രവർത്തിക്കുന്നുവെന്ന് മാത്രം. സ്വാതന്ത്ര്യ സമരത്തിൽ നിന്നും വിട്ടുനിന്ന ഇരു കൂട്ടരും നാളിതുവരെ പരസ്പരം പോഷിപ്പിച്ചാണ് ടി പി അബ്ദുല്ലകോയ മദനി പറഞ്ഞു.

    Also Read-ആർഎസ്എസുമായി ചർച്ച;’കേന്ദ്രസർക്കാരിനെ നയിക്കുന്ന സംഘടനയുമായി സംസാരിക്കില്ലെന്ന നിലപാട് ബുദ്ധിയല്ലെ’ന്ന് ജമാഅത്തെ ഇസ്‌ലാമി

    മുജാഹിദ് പ്രസ്ഥാനത്തിന്റെ സമ്മേളനത്തിലേക്കു ഗോവ ഗവർണറെ ക്ഷണിച്ചതിനെ അധിക്ഷേപിച്ചു മിമ്പറുകളിൽ വെള്ളിയാഴ്ച പ്രസംഗം നടത്തിയ ജമാഅത്തെ ഇസ്‌ലാമി ആർഎസ്എസുമായി തലയിൽ മുണ്ടിട്ട് ചർച്ച നടത്തിയത് പരിഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

    ഇതിനു പിന്നിൽ വ്യക്തമായ ഒളിയജണ്ടയുണ്ടെന്നും ഇക്കാര്യത്തിൽ മുസ്‌ലിം ന്യുനപക്ഷത്തെ കബളിപ്പിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചിട്ടുള്ളതെന്നും കെ എൻ എം പ്രസിഡന്റ് പറഞ്ഞു. ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന് ജമാഅത്തെ ഇസ്‍ലാമി സ്ഥിരീകരിച്ചിരുന്നു.

    Also Read-‘അത് രഹസ്യമായിരുന്നില്ല’; ആർഎസ്എസുമായി ചർച്ച നടത്തിയെന്ന വാർത്ത ദുരുദ്ദേശപരമെന്ന് ജമാഅത്തെ ഇസ്ലാമി

    കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്നവരെന്ന നിലയിലാണ് ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയതെന്നും ‘ദ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്’ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറിആരിഫ് അലി വ്യക്തമാക്കിയത്.

    Published by:Jayesh Krishnan
    First published: