സജ്ജയ കുമാർ,ന്യൂസ് 18 കന്യാകുമാരി
കന്യാകുമാരി : ചരിത്ര പ്രസിദ്ധമായ കൊല്ലങ്കോട് ഭദ്രകാളി ക്ഷേത്രത്തിലെ തൂക്ക മഹോത്സവത്തിന് നാളെ (മാര്‍ച്ച് 16) കൊടിയേറും. പ്രധാന ചടങ്ങായ തൂക്ക നേർച്ച 25 ന് നടക്കും. നാളെ രാത്രി തൂക്ക മഹോത്സവ പരിപാടികൾ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 7ന് വെങ്കഞ്ഞി ക്ഷേത്രത്തിലേക്ക് കൊടിമര ഘോഷയാത്ര.7.30ന് പുറത്തെഴുന്നള്ളത്ത്.വൈകുന്നേരം വെങ്കഞ്ഞി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്.18 ന് രാത്രി 7 ന് മാജിക് ഷോ.19ന് 8:30ന് തൂക്ക നേർച്ചക്കാരുടെ നറുക്കെടുപ്പ്, കാപ്പുകെട്ട്.9ന് തൂക്കക്കാരുടെ നമസ്ക്കാരം. 20 ന് വൈകുന്നേരം 5.30 ന് നമസ്ക്കാരം.21ന് രാത്രി 7 ന് സാംസ്‌കാരിക സമ്മേളനം. 23 ന് 7.30 ന് തൂക്കക്കാരുടെ ഉരുൾ നേർച്ച.24 ന് വൈകുന്നേരം 6ന് വണ്ടിയോട്ടം.
കൊല്ലങ്കോട് തൂക്കം 16-ന് കൊടിയേറും;10 ലക്ഷം ഭക്തരെത്തുമെന്ന് സംഘാടകർ
25ന് പുലർച്ചെ 4ന് മുട്ടുകുത്തി നമസ്ക്കാരം.5ന് പച്ചപ്പന്തലിലേക്ക് എഴുന്നള്ളത്ത്. രാവിലെ 6:30ന് തൂക്കനേർച്ച ആരംഭം. തൂക്കങ്ങൾ സമാപിച്ച ശേഷം വില്ലിൻമൂട്ടിൽ കുരുതി തർപ്പണത്തോടെ ഉത്സവം അവസാനിക്കും.ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ദേവസ്വം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കനത്ത പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.