പ്രതിഷ്ഠ 'കള്ളൻ': ക്ഷേത്രത്തിലേക്ക് ഡിസംബറിൽ എത്തുന്നത് ലക്ഷക്കണക്കിന് ഭക്ത‍ർ

Last Updated:

തങ്ങളുടെ ആഗ്രഹം സഫലമായാല്‍ ദൈവത്തിന് ഒരു ക്ഷേത്രം പണിയാമെന്നും അവര്‍ നേര്‍ച്ച നേര്‍ന്നു. തുടര്‍ന്ന് മോഷ്ടാക്കള്‍ ക്ഷേത്രം നിര്‍മിക്കുകയായിരുന്നു.

Donga Mallanna temple
Donga Mallanna temple
പൊന്നം ശ്രീനിവാസ് |News18
കരിംനഗര്‍: തെലങ്കാനയിൽ മോഷ്ടാവിന്റെ പേരിലുള്ള ക്ഷേത്രത്തില്‍ വര്‍ഷം തോറും എത്തുന്നത് ലക്ഷക്കണക്കിന് ഭക്തര്‍. ജഗ്തിയല്‍ ജില്ലയിലെ രാപള്ളി ഗ്രാമത്തിലാണ് ശ്രീ രാജരാജേശ്വര സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദോംഗ മല്ലണ്ണയാണ് (കള്ളന്‍ മല്ലണ്ണ-ശിവന്റെ മറ്റൊരു പേരാണ്) ഇവിടുത്തെ പ്രതിക്ഷ്ഠ. അതിനാല്‍, ദോംഗ മല്ലണ്ണ ഗുഡി (തെലുങ്കില്‍ ഗുഡി എന്നാല്‍ ക്ഷേത്രം എന്നാണ് അര്‍ത്ഥം) എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്.
കാകതീയ രാജവംശത്തിന്റെ കാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് ചിലരും 11-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പോളസ രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലാണ് ഇത് നിര്‍മ്മിച്ചതെന്ന് മറ്റു ചിലരും വിശ്വസിക്കുന്നു. പോളസ രാജാക്കന്മാരുടെ ഭരണകാലത്ത് ചില കള്ളന്മാര്‍ പശുക്കളെ കൊള്ളയടിക്കുന്നത് ഗ്രാമവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.
advertisement
ഗ്രാമവാസികള്‍ പിടികൂടിയതിന്റെ നാണക്കേട് ഒഴിവാക്കാന്‍, മോഷ്ടാക്കള്‍ മല്ലികാര്‍ജുന സ്വാമിയുടെ വിഗ്രഹത്തില്‍ തങ്ങളുടെ ശരീരത്തിന്റെ നിറം പശുക്കളുടെ നിറത്തിലേക്കി മാറ്റി തരണമെന്ന് പ്രാര്‍ത്ഥിച്ചു. തങ്ങളുടെ ആഗ്രഹം സഫലമായാല്‍ ദൈവത്തിന് ഒരു ക്ഷേത്രം പണിയാമെന്നും അവര്‍ നേര്‍ച്ച നേര്‍ന്നു. തുടര്‍ന്ന് മോഷ്ടാക്കള്‍ ക്ഷേത്രം നിര്‍മിച്ചു. പിന്നീട് ഡോംഗ മല്ലങ്ഗുഡി എന്ന് ഇത് അറിയപ്പെട്ടു.
advertisement
വര്‍ഷം തോറും ഡിസംബര്‍ മാസത്തിലാണ് ഇവിടെ ഉത്സവം നടക്കുന്നത്. ജഗ്തിയാല്‍ ജില്ലയ്ക്ക് പുറമെ കരിംനഗര്‍, നിസാമാബാദ്, അദിലാബാദ്, വാറംഗല്‍ ജില്ലകളില്‍ നിന്നുള്ള ധാരാളം ഭക്തര്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നു. വെമുലവാഡയിലെയും കൊണ്ടഗട്ടിലെയും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഭക്തര്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി ദോംഗ മല്ലണ്ണ ഗുഡി സന്ദര്‍ശിക്കുകയും പ്രത്യേക വഴിപാടുകള്‍ നടത്തുകയും ചെയ്യുന്നു. മാര്‍ഗശിര മാസത്തിലെ പുണ്യ ആഴ്ചയിലെ ഏഴ് ദിവസങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഇവിടെയെത്തുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Religion/
പ്രതിഷ്ഠ 'കള്ളൻ': ക്ഷേത്രത്തിലേക്ക് ഡിസംബറിൽ എത്തുന്നത് ലക്ഷക്കണക്കിന് ഭക്ത‍ർ
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement