ഗണേശ ചതുർത്ഥി: 2.5 കോടി രൂപയുടെ നാണയങ്ങളും നോട്ടുകളും കൊണ്ട് അലങ്കരിച്ച് ബെംഗളൂരുവിലെ ക്ഷേത്രം

Last Updated:

150 തോളം പേർ ചേർന്ന് ഒരു മാസം കൊണ്ടാണ് അലങ്കാരപ്പണികൾ പൂർത്തിയാക്കിയത്. ​

ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ബം​ഗളൂരുവിലെ ജെപി നഗറിലുള്ള സത്യഗണപതി ക്ഷേത്രവും പരിസരവും അലങ്കരിച്ചത് രണ്ടര കോടി രൂപ വിലമതിക്കുന്ന നാണയങ്ങളും കറൻസികളും കൊണ്ട്. ശ്രീ സത്യഗണപതി ഷിർദി സായി ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ക്ഷേത്രമാണ് 5 രൂപ, 10 രൂപ, 20 രൂപ എന്നിവയുടെ നാണയങ്ങൾ കൊണ്ടും 10, 20, 50, 100, 200, 500 എന്നിവയുടെ നോട്ടുകൾ കൊണ്ടും അലങ്കരിച്ചിരിക്കുന്നത്. ഇവയുടെ ആകെ മൂല്യം രണ്ടര കോടിയോളം വരുമെന്ന് ക്ഷേത്രം ട്രസ്റ്റിമാർ പറഞ്ഞു.
150 തോളം പേർ ചേർന്ന് ഒരു മാസം കൊണ്ടാണ് അലങ്കാരപ്പണികൾ പൂർത്തിയാക്കിയത്. ​ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ സിസിടിവി നിരീക്ഷണം അടക്കമുള്ള സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് ട്രസ്റ്റിമാരിൽ ഒരാൾ പറഞ്ഞു.
നാണയങ്ങളും നോട്ടുകളും ഉപയോ​ഗിച്ച് ഗണപതിയുടെ രൂപവും സൃഷ്ടിച്ചിട്ടുണ്ട്. ‘ജയ് കർണാടക’, ‘നേഷൻ ഫസ്റ്റ്’, ‘വിക്രം ലാൻഡർ’, ‘ചന്ദ്രയാൻ’, ‘ജയ് ജവാൻ ജയ് കിസാൻ’ തുടങ്ങിയ വാക്കുകളും നാണയങ്ങൾ ഉപയോഗിച്ച് കലാപരമായ രീതിയിൽ നിർമിച്ചിട്ടുണ്ട്. ഇവ ഒരാഴ്ചത്തേക്ക് ഇവിടെ പ്രദർശിപ്പിക്കുമെന്നും ട്രസ്റ്റിമാരിൽ ഒരാൾ പറഞ്ഞു.
advertisement
തിങ്കളാഴ്ചയാണ് ബംഗളൂരുവിലും കർണാടകയിലെ വിവിധ ഭാ​ഗങ്ങളിലും മതപരമായ ചടങ്ങുകളോടെ ഗണേശ ചതുർത്ഥി ഉത്സവത്തിന് തുടക്കം കുറിച്ചത്. ദേവന്റെ അനുഗ്രഹം തേടാൻ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഗണേശ ചതുര്‍ത്ഥിക്ക് മുന്നോടിയായി, മുംബൈയില്‍ പിങ്ക് വസ്ത്രം ധരിച്ച ലാല്‍ബൗച്ച രാജയുടെ ഫസ്റ്റ് ലുക്ക് വെള്ളിയാഴ്ച അനാച്ഛാദനം ചെയ്തിരുന്നു. മുംബൈയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഗണേശ വിഗ്രഹമാണ് പുട്ട്ബായി ചാളില്‍ സ്ഥിതി ചെയ്യുന്ന ലാല്‍ബാഗ്ച രാജ. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ഭക്തരാണ് ലാല്‍ബാഗില്‍ ലാല്‍ബാഗ്ച രാജയെ ദര്‍ശിക്കാന്‍ എത്തുന്നത്. ജനങ്ങള്‍ക്ക് ദര്‍ശിക്കുന്നതിനായി ലാല്‍ബൗച്ച രാജയെ പന്തലിലേക്ക് എഴുന്നള്ളിക്കുന്നതോടെയാണ് ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. സെപ്തംബര്‍ 28-ന് (അനന്ത് ചതുര്‍ദശി) വിഗ്രഹങ്ങള്‍ വെള്ളത്തില്‍ നിമജ്ജനം ചെയ്യുന്നതോടെ ആഘോഷങ്ങള്‍ അവസാനിക്കും.
advertisement
ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ത്ഥി ദിനത്തിലാണ് കേരളത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നത്. ഹൈന്ദവരുടെ ആരാധ്യ ദേവനായ ഭഗവാന്‍ ഗണപതിയുടെ ജന്മദിനമായും അവതാരദിനമായും കണക്കാക്കുന്ന ഈ ദിവസത്തില്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ചടങ്ങുകളും നടക്കാറുണ്ട്. സംസ്ഥാനത്ത പ്രധാന ഗണപതി ക്ഷേത്രങ്ങളിലെല്ലാം വന്‍ ഭക്തജന തിരക്കാണ് ഈ സമയത്ത് അനുഭവപ്പെടുന്നത്. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ത്ഥി ദിനത്തിലെ പൂജകള്‍ ആരംഭിക്കുന്നത്. ആനയെ പ്രത്യക്ഷ ഗണപതിയായി സങ്കല്‍പ്പിച്ചുള്ള ഗജപൂജയും ആനയൂട്ടും ക്ഷേത്രങ്ങളില്‍ നടക്കും. ഗണപതി വിഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രകളും വിവിധ നഗരങ്ങളില്‍ നടക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ഗണേശോത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും നടക്കാറുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Religion/
ഗണേശ ചതുർത്ഥി: 2.5 കോടി രൂപയുടെ നാണയങ്ങളും നോട്ടുകളും കൊണ്ട് അലങ്കരിച്ച് ബെംഗളൂരുവിലെ ക്ഷേത്രം
Next Article
advertisement
മത്തിയെ ബാധിക്കുന്നത് കടലിലെ മാറ്റവും മൺസൂൺ മഴയും: സിഎംഎഫ്ആർഐ
മത്തിയെ ബാധിക്കുന്നത് കടലിലെ മാറ്റവും മൺസൂൺ മഴയും: സിഎംഎഫ്ആർഐ
  • മൺസൂൺ മഴയിലെ മാറ്റങ്ങൾ മത്തിയുടെ ലഭ്യതയിൽ വലിയ ഉയർച്ച താഴ്ചകൾക്ക് കാരണമാകുന്നു.

  • 2012-ൽ 4 ലക്ഷം ടൺ ലഭിച്ച മത്തി 2021ൽ 3500 ടണ്ണായി കുത്തനെ കുറഞ്ഞു.

  • മത്തിയുടെ ലഭ്യതയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് സൂക്ഷ്മപ്ലവകങ്ങളുടെ അളവാണ്.

View All
advertisement