സമുദായത്തെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനുള്ള പദ്ധതികൾ ആവിഷ്കരിക്കണം: ഉത്തർപ്രദേശിലെ മുസ്ലീം പണ്ഡിതൻമാർ

Last Updated:

ഓരോ പ്രദേശങ്ങളിലെയും സാമൂഹ്യ പ്രവർത്തകരെയും എൻജിഒകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പ്രാദേശിക സമ്മേളനങ്ങളും എഎംപി സംഘടിപ്പിക്കുമെന്ന് ആമിർ ഇദ്രിസി പറഞ്ഞു.

മുസ്ലീം സമുദായത്തെ ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ സഹായിക്കുന്നതിനായുള്ള പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്ന് ഉത്തർപ്രദേശിലെ പണ്ഡിതൻമാർ. ”നമ്മുടെ സമൂഹത്തെ ദാരിദ്ര്യത്തിൽ നിന്നും രക്ഷിക്കാനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ട സമയമാണിത്”, ഇസ്‌ലാമിക് സെന്റർ ഓഫ് ഇന്ത്യ ചെയർമാൻ ഖാലിദ് റാഷിദ് ഫറംഗി മഹാലി പറ‍ഞ്ഞു.ശനിയാഴ്ച ലഖ്‌നൗവിൽ ആരംഭിച്ച അസോസിയേഷൻ ഓഫ് മുസ്‌ലിം പ്രൊഫഷണൽസിന്റെ (എഎംപി) ദ്വിദിന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പ്രതിനിധികൾ, പണ്ഡിതർ, നയരൂപീകരണ വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, വിവിധ പൗരസമൂഹ പ്രവർത്തകർ തുടങ്ങിയവരെല്ലാം സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
അസോസിയേഷൻ ഓഫ് മുസ്‌ലിം പ്രൊഫഷണൽസിന്റെ പ്രവർത്തനങ്ങളെ സമ്മേളനത്തിൽ പങ്കെടുത്ത വിശിഷ്ടാതിഥി സഫി ഹൈദർ, (തൻസീമുൽ-മകാതിബ് ലഖ്‌നൗവിന്രെ സെക്രട്ടറി) പ്രശംസിച്ചു. ”എൻ‌ജി‌ഒകളെ ഒരു പ്ലാറ്റ്‌ഫോമിൽ കൊണ്ടുവന്നാൽ മാത്രമേ സമൂഹത്തെ ഉയർച്ചയിലേക്കു വളർത്താൻ സാധിക്കൂ”, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂനപക്ഷങ്ങൾ കൂടുതലുള്ള രാജ്യത്തെ 200 ജില്ലകളിൽ നടത്തേണ്ട പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചാണ് സമ്മേളനം നടത്തുന്നതെന്ന് എഎംപി പ്രസിഡന്റ് ആമിർ ഇദ്രിസി പറഞ്ഞു. “സമുദായത്തിലെ വലിയൊരു വിഭാഗം ജനങ്ങളും പാർശ്വവൽക്കരിക്കപ്പെട്ടവരാണ്. അവരെ മറ്റ് സമുദായങ്ങൾക്ക് തുല്യമായി ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഓരോ പ്രദേശങ്ങളിലെയും സാമൂഹ്യ പ്രവർത്തകരെയും എൻജിഒകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പ്രാദേശിക സമ്മേളനങ്ങളും എഎംപി സംഘടിപ്പിക്കുമെന്ന് ആമിർ ഇദ്രിസി പറഞ്ഞു. ”സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികപരവുമായ ക്ഷേമത്തിനായി അവർ ഒരുമിച്ച് പ്രവർത്തിക്കും”, അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ പദ്ധതികളുടെ പ്രയോജനം സമൂഹത്തിന് ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുൻ ഐപിഎസ് ഓഫീസർ യു നിസാർ അഹമ്മദ് സംസാരിച്ചു. ”ഇക്കാര്യത്തിൽ സമൂഹത്തിൽ അവബോധം സൃഷ്ടിക്കേണ്ടത് വളരെ പ്രധാനമാണ്. പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ പദ്ധതികൾ ലഭ്യമാക്കാൻ എല്ലാ എൻജിഒകളും മുന്നിട്ടിറങ്ങണം”, അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
സമുദായത്തെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനുള്ള പദ്ധതികൾ ആവിഷ്കരിക്കണം: ഉത്തർപ്രദേശിലെ മുസ്ലീം പണ്ഡിതൻമാർ
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement