Navratri 2024 | നവരാത്രിയുടെ ഏഴാം ദിനം; ദേവി കാളരാത്രി ഭാവത്തില്‍

Last Updated:

ദുര്‍ഗ്ഗാഭാവങ്ങളില്‍ ഏറ്റവും രൗദ്രരൂപവും ഭീഭത്സ ഭാവവുമാണ് കാളരാത്രീ ദേവിയുടേത്

ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന നവരാത്രി ഉത്സവങ്ങളില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. നവരാത്രിയുടെ ഏഴാംനാളില്‍ ദേവിയുടെ കാളരാത്രി ഭാവമാണ് പൂജയ്‌ക്കെടുക്കുന്നത്. ദുര്‍ഗ്ഗാഭാവങ്ങളില്‍ ഏറ്റവും രൗദ്രരൂപവും ഭീഭത്സ ഭാവവുമാണ് കാളരാത്രീ ദേവി. അന്ധകാരത്തെ അകറ്റി ജ്ഞാനത്തെ നല്കുന്ന ദേവിയാണ്.
കഴുതയാണ് ഈ ദേവീഭാവത്തിലെ വാഹനം. വിദ്യുത്ശക്തി കൊണ്ടുള്ള ആഭരണങ്ങള്‍ പ്രാണോര്‍ജത്തിന്റെ പ്രതീകമായി പറയപ്പെടുന്നു. അഴിഞ്ഞതും ചിതറിയ രൂപത്തിലുള്ളതുമായ തലമുടി, തടയാനാകാത്ത ശക്തിവിലാസമാണ്. നാന്ദകം (വാള്‍) സംഹാരത്തെ സൂചിപ്പിക്കുന്നു. നാലു കരങ്ങളുള്ള കാളരാത്രി മാതാവിന്റെ വലതു കരം സദാ ഭക്തരെ ആശീര്‍വദിച്ചു കൊണ്ടിരിക്കുന്നു. കാളരാത്രി മാതാ ഭക്തരെ എല്ലാവിധ ഭയത്തില്‍നിന്നും ക്ലേശങ്ങളില്‍നിന്നും സംരക്ഷിക്കുന്നു.
ഭയപ്പെടുത്തുന്ന രൂപം ഉള്ളവളാണെങ്കിലും ഭക്തരോട് വാൽസല്യം തുളുമ്പുന്ന മാതൃസ്വരൂപിണിയാണ് കാളരാത്രി. നവഗ്രഹങ്ങളിൽ ശനിയെ നിയന്ത്രിക്കുന്നത് കാളരാത്രീ ദേവിയാണ്. അതിനാൽ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ ദോഷങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്നവർ നവരാത്രിയുടെ ഏഴാം നാൾ ദേവിയെ കാളരാത്രീ ഭാവത്തിൽ ആരാധിക്കുന്നത് ദോഷപരിഹാരത്തിനുത്തമമാണ്.
advertisement
കാളരാത്രീ ദേവിയെ പ്രാർഥിക്കേണ്ട മന്ത്രം:
ഏകവേണീ ജപാകര്‍ണപൂരാ
നഗ്നാ ഖരാസ്ഥിതാ
ലംബോഷ്ഠീ കര്‍ണികാകര്‍ണീ
തൈലാഭ്യക്തശരീരിണീ
മലയാളം വാർത്തകൾ/ വാർത്ത/Religion/
Navratri 2024 | നവരാത്രിയുടെ ഏഴാം ദിനം; ദേവി കാളരാത്രി ഭാവത്തില്‍
Next Article
advertisement
Love Horoscope November 12 | ബന്ധങ്ങളിൽ വിശ്വാസവും അടുപ്പവും വർദ്ധിപ്പിക്കും ; പരസ്പര ധാരണ വളർത്തിയെടുക്കാൻ ശ്രമിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധങ്ങളിൽ വിശ്വാസവും അടുപ്പവും വർദ്ധിപ്പിക്കും; പരസ്പര ധാരണ വളർത്തിയെടുക്കാൻ ശ്രമിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
  • മകരം രാശികളിൽ ജനിച്ചവർക്ക് പ്രണയത്തിന് അനുകൂലമാണ്

  • വൃശ്ചികം രാശികളിൽ ജനിച്ചവർ സത്യസന്ധതയ്ക്കും പ്രാധാന്യം നൽകുക.

  • മീനം രാശികളിൽ ജനിച്ചവർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement