Navratri 2024: നവരാത്രിയുടെ ഇന്ന് ദേവി സിദ്ധിദാത്രി ഭാവത്തിൽ; ജപമന്ത്രവും പൂജാരീതിയും അറിയാം

Last Updated:

'സിദ്ധി ദാനംചെയ്യുന്നവൾ' എന്നാണ് സിദ്ധിദാത്രി എന്ന നാമധേയം കൊണ്ട് അർഥമാക്കുന്നത്

നവരാത്രിയുടെ ഒൻപതാം ദിനമായ ഇന്ന് ദേവിയെ സിദ്ധിദാത്രി ഭാവത്തിലാണ് ആരാധിക്കേണ്ടത്. 'സിദ്ധി ദാനംചെയ്യുന്നവൾ' എന്നാണ് സിദ്ധിദാത്രി എന്ന നാമധേയം കൊണ്ട് അർഥമാക്കുന്നത്. തന്നെ ആരാധിക്കുന്ന ഭക്തന് എല്ലാവിധ കഴിവുകളും സിദ്ധികളും നൽകി അനുഗ്രഹിക്കുന്ന ദേവിയാണ് സിദ്ധിദാത്രി.
താമരപൂവില്‍ ഇരിക്കുന്ന ചതുർഭുജയായ ദേവിയുടെ വലതുകൈകളില്‍ ചക്രവും ഗദയും ഇടതുകൈകളില്‍ ശംഖും, താമരയും ആണ് സിദ്ധിദാത്രി ദേവിയുടെ പൂർണ്ണരൂപം.
നവരാത്രിയുടെ ഒൻപതാം നാൾ സിദ്ധിദാത്രി ദേവിയെ പ്രാർഥിക്കുവാനുള്ള മന്ത്രം
സിദ്ധഗന്ധര്‍വയക്ഷാദ്യൈരസു
രൈരമരൈരപി
സേവ്യമാനാ സദാ ഭൂയാത്
സിദ്ധിദാ സിദ്ധിദായിനീ
സിദ്ധിദാത്രി ദേവീസ്തുതി
യാ ദേവീ സര്‍വ്വ ഭൂതേഷു
മാ സിദ്ധിദാത്രി രൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ
നമഃസ്തസ്യൈ നമോ നമഃ
അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം, വശിത്വം എന്നീ അഷ്ടസിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം. സിദ്ധിദാത്രി ദേവിയുടെ അനുഗ്രഹത്താലാണ് പരമശിവന് സർവസിദ്ധികളും ലഭിച്ചത് എന്നും അതിനാൽ തന്റെ പാതി ദേവിക്ക് നല്കി ഭഗവാൻ അര്‍ദ്ധനാരീശ്വരനായെന്നുമാണ് പുരാണത്തിൽ പറയുന്നത്. സ്വർണവർണത്തോടുകൂടിയ ദേവി ദാനപ്രിയയും അഷ്ടൈശ്വര്യപ്രദായനിയുമാണ്. നവഗ്രഹങ്ങളിൽ കേതുവിന്റെ ദേവതയാണ് സിദ്ധിദാത്രി.
മലയാളം വാർത്തകൾ/ വാർത്ത/Religion/
Navratri 2024: നവരാത്രിയുടെ ഇന്ന് ദേവി സിദ്ധിദാത്രി ഭാവത്തിൽ; ജപമന്ത്രവും പൂജാരീതിയും അറിയാം
Next Article
advertisement
ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾ  ഹൈക്കോടതി വിലക്കി; എരുമേലിയിലും രാസകുങ്കുമ വിൽപന നിരോധനം
ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾ ഹൈക്കോടതി വിലക്കി; എരുമേലിയിലും രാസകുങ്കുമ വിൽപന നിരോധനം
  • ഹൈക്കോടതി ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു

  • പമ്പ, സന്നിധാനം, എരുമേലി എന്നിവിടങ്ങളിൽ രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി നിരോധിച്ചു.

  • ദേവസ്വം ബോർഡിന് 52 ഇടത്താവളങ്ങളിലെ ഒരുക്കങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം.

View All
advertisement