ശബരിമല മേൽശാന്തി നറുക്കെടുപ്പ്; ശബരിമലയിലേക്ക് 24 മാളികപ്പുറത്തേക്ക് 15 പേരും പട്ടികയിൽ

Last Updated:

പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ്, വൈഷ്ണവി എന്നിവരാണ് ഇത്തവണ മേൽശാന്തിമാരെ നറുക്കെടുക്കുക

ശബരിമലയിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. ഉഷപൂജക്ക് ശേഷം രാവിലെ 7.30യോടെയാകും നറുക്കെടുപ്പ്. ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയിൽ ഉള്ളത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ്, വൈഷ്ണവി എന്നീ കുട്ടികൾ മേൽശാന്തിമാരുടെ നറുക്കെടുക്കും. തുലാമാസ പൂജകള്‍ക്കായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്നത്. ഒക്ടോബർ 21ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബർ 15നാണ്  പുതിയ മേൽശാന്തിമാർ ചുമതല ഏറ്റെടുക്കുന്നത്.
ശബരിമല മേൽശാന്തി നറുക്കെടുപ്പിലെ അന്തിമ പട്ടികയിൽ നിന്നും ഹൈക്കോടതി ഒരാളെ ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി യോഗേഷ് നമ്പൂതിരിയെയാണ് ഒഴിവാക്കിയത്. മാനദണ്ഡപ്രകാരമുള്ള പ്രവൃത്തിപരിചയം ഇല്ലെന്ന് കണ്ടെത്തിയാണ് നടപടി. ഇന്നാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ്. മണ്ഡലകാല പൂജയ്ക്കായി നട തുറക്കുന്ന നവംബർ 15 ന് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും. ചിത്തിര ആട്ട വിശേഷത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. 31നാണ് ആട്ടച്ചിത്തിര.
മലയാളം വാർത്തകൾ/ വാർത്ത/Religion/
ശബരിമല മേൽശാന്തി നറുക്കെടുപ്പ്; ശബരിമലയിലേക്ക് 24 മാളികപ്പുറത്തേക്ക് 15 പേരും പട്ടികയിൽ
Next Article
advertisement
വിജയ് യുടെ പേരില്ലാതെ കരൂർ ദുരന്തത്തിന്റെ FIR; സൂപ്പർതാരത്തേ നോവിക്കാതെ ഡിഎംകെ സർക്കാര്‍
വിജയ് യുടെ പേരില്ലാതെ കരൂർ ദുരന്തത്തിന്റെ FIR; സൂപ്പർതാരത്തേ നോവിക്കാതെ ഡിഎംകെ സർക്കാര്‍
  • ടിവികെയുടെ രണ്ടും മൂന്നുംനിര ഭാരവാഹികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും വിജയിന്റെ പേര് ഒഴിവാക്കി.

  • സൂപ്പർതാരം വിജയിനെ എഫ്ഐആറിൽ ഉൾപ്പെടുത്താത്തത് ഡിഎംകെ സർക്കാരിന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകൾക്കായി.

  • ദുരന്തത്തിന്റെ കാരണം അന്വേഷിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജി അരുണ ജഗദീശന്റെ നേതൃത്വത്തിൽ കമ്മീഷൻ.

View All
advertisement