ശബരിമലയിൽ തീർഥാടകരുടെ വൻതിരക്ക്; പമ്പയിലെ നിയന്ത്രണങ്ങൾക്ക് നേരിയ ഇളവ്
- Published by:Anuraj GR
- news18-malayalam
Last Updated:
തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന സാഹചര്യത്തിൽ നാളെ ഉച്ചക്ക് 1 മണി മുതൽ 6 മണി വരെ പമ്പയിൽ നിന്നും തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല
ശബരിമല: സന്നിധനത്ത് തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. പമ്പയിലെ നിയന്ത്രണങ്ങൾക്ക് നേരിയ ഇളവ് ഉണ്ട്. ഇന്നും ഒരു ലക്ഷത്തിലേറെ പേർ ശബരിമലയിൽ ദർശനം നടത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഒരുലക്ഷത്തിലേറെ പേർ ശബരിമലയിൽ ദർശനം നടത്തിയിരുന്നു. തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന സാഹചര്യത്തിൽ നാളെ ഉച്ചക്ക് 1 മണി മുതൽ 6 മണി വരെ പമ്പയിൽ നിന്നും തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല.
അതേസമയം ശബരിമലയിലേക്കുള്ള തീർഥാടകരുടെ വാഹനങ്ങൾ വിവിധ സ്ഥലങ്ങളിൽ തടഞ്ഞത് വൻ പ്രതിഷേധത്തിന് ഇടയാക്കി. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിലാണ് വാഹനങ്ങൾ തടഞ്ഞത്. ഇതോടെ തീർഥാടകർ റോഡിലിറങ്ങി പ്രതിഷേധിച്ചു. എന്നാൽ എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ തിരക്ക് വർദ്ധിച്ചതാണ് വാഹനങ്ങൾ തടയാൻ കാരണമെന്ന് പൊലീസ് പറയുന്നു. തിരക്ക് കുറയുന്നതിന് അനുസരിച്ച് വാഹനങ്ങൾ കടത്തിവിടുമെന്നും പൊലീസ് വ്യക്തമാക്കി. ഇന്ന് പുലർച്ചെ അഞ്ച് മണിമുതൽ തന്നെ തീർഥാടകരുടെ വാഹനങ്ങൾ പൊലീസ് തടഞ്ഞു. ഇതോടെ ഭക്ഷണവും വെള്ളവും ലഭിക്കാതെ തീർഥാകർ വലഞ്ഞു.
advertisement
എന്നാൽ കുടുങ്ങിക്കിടക്കുന്ന ശബരിമല തീർഥാടകർക്ക് അടിയന്തര സൗകര്യമൊരുക്കാൻ ഹൈക്കോടതി നിർദേശം നൽകി. അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഹർജി പരിഗണിച്ചത്. കോട്ടയം, പാല, പൊന്‍കുന്നം, വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞുവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി പ്രശ്നത്തിൽ ഇടപെട്ടത്.
കുടുങ്ങിക്കിടക്കുന്ന തീർഥാടകർ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ആവശ്യമായ സൗകര്യം നല്‍കണമെന്നും കോടതി നിർദേശിച്ചു. ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
advertisement
ശബരിമലയിലേക്ക് വരുന്ന തീർഥാടകർ 14 മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിന് അറുതി വരുത്തണം. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്തണം. ബുക്കിങ് ഇല്ലാതെ പലരും എത്തുന്ന സ്ഥിതിവിശേഷമുണ്ട്. അതിനൊരു പരിഹാരം ഉണ്ടാവണമെന്നും കോടതി ആവശ്യപ്പെട്ടു.
Also Read- ശബരിമലയില്‍ കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ്
തീർഥാടകരെ കടത്തി വിടുന്ന കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ തിരക്ക് നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്താണ് ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുകയെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. അതേസമയം വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിലേറെ പേർ ശബരിമലയിൽ ദർശനം നടത്തി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
December 25, 2023 8:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
ശബരിമലയിൽ തീർഥാടകരുടെ വൻതിരക്ക്; പമ്പയിലെ നിയന്ത്രണങ്ങൾക്ക് നേരിയ ഇളവ്