ശബരിമലയില്‍ കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ്

Last Updated:

പതിനെട്ടാം പടി കടന്നെത്തുന്ന കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും ഭഗവാന്റെ ദർശനം നല്ലതുപോലെ ലഭിക്കാത്ത സാഹചര്യം ഉള്ളതിനാലാണ് പുതിയ ക്രമീകരണം

ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത്. പതിനെട്ടാം പടി കടന്നെത്തുന്ന കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും ഭഗവാന്റെ ദർശനം നല്ലതുപോലെ ലഭിക്കാത്ത സാഹചര്യം ഉണ്ട്. ഇത് ഒഴിവാക്കാൻ കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കണം. ഇതിനായി ശ്രീകോവിലിനടുത്ത് പ്രത്യേക ഗേറ്റ് സ്ഥാപിച്ച് , കുട്ടികളെയും അവർക്കൊപ്പമുള്ള ഒരു രക്ഷാകർത്താവിനെയും കടത്തിവിടും.
ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാൻ ദേവസ്വം ഗാർഡുമാരും പോലീസും ഡ്യൂട്ടിക്ക് ഉണ്ടാകും. ഉടൻ തന്നെ ഈ സൗകര്യം നടപ്പിലാക്കാൻ ദേവസ്വം പൊതുമരാമത്തിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ഉച്ചയ്ക്ക് ഒരു മണി വരെ  47000 ത്തിൽ അധികം അയ്യപ്പന്മാരാണ് പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയത്. ഇന്ന് ഒരു ലക്ഷത്തിൽ അധികം അയ്യപ്പന്മാർ സന്നിധാനത്ത് എത്തും എന്ന കണക്ക് കൂട്ടൽ ആണ് അധികൃതർക്ക് ഉള്ളത്. പമ്പയിലും തിരക്ക് നിയന്ത്രണ വിധേയം ആണ്. എവിടെയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. വാരാന്ത്യ ദിനങ്ങളിലുണ്ടാകുന്ന കനത്ത തിരക്ക് നിയന്ത്രിക്കാനുള്ള തയാറെടുപ്പുകള്‍ പോലീസും ദേവസ്വം ബോര്‍ഡ് നടത്തുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
ശബരിമലയില്‍ കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ്
Next Article
advertisement
നികുതി മുതൽ തൊഴിൽ നിയമങ്ങൾ വരെ; 2025ൽ മോദി സർക്കാർ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങൾ
നികുതി മുതൽ തൊഴിൽ നിയമങ്ങൾ വരെ; 2025ൽ മോദി സർക്കാർ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങൾ
  • 2025-ൽ മോദി സർക്കാരിന്റെ നികുതി, തൊഴിൽ, വ്യവസായ പരിഷ്കാരങ്ങൾ ഇന്ത്യയുടെ ജിഡിപി 8.2% ആക്കി.

  • 29 തൊഴിൽ നിയമങ്ങൾ നാല് കോഡുകളാക്കി ഏകീകരിച്ചതോടെ 64.33 കോടി തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷയും സ്ത്രീ പങ്കാളിത്തവും.

  • ജിഎസ്ടി രണ്ട് സ്ലാബാക്കി, മധ്യവർഗത്തിന് ആദായനികുതി ഇളവ് നൽകി, MSME നിക്ഷേപ പരിധി വർദ്ധിപ്പിച്ചു.

View All
advertisement