ബദരീനാഥ് ക്ഷേത്രത്തിൽ ശംഖ് മുഴക്കാൻ അനുവദിക്കാത്തത് എന്തുകൊണ്ടെന്ന് അറിയാമോ?
- Published by:Vishnupriya S
- news18-malayalam
Last Updated:
ബദരീനാഥിൽ ശംഖ് മുഴക്കുന്നത് നിരോധിക്കുന്നതിനു പിന്നിൽ ചില ഐതിഹ്യങ്ങളും ഉണ്ട്
ഹൈന്ദവ വിശ്വാസികൾ പവിത്രമായി കരുതുന്ന ഒന്നാണ് ശംഖുനാദം മുഴക്കുന്നത്. ചില ഹൈന്ദവ ആചാരങ്ങളിലും ചടങ്ങുകളിലും ഇത് കാണാനുമാകും. ഏതെങ്കിലും മതപരമായ ചടങ്ങുകൾ ആരംഭിക്കുന്നതിന് മുമ്പാണ് സാധാരണയായി ശംഖു മുഴക്കാറുള്ളത്. എന്നാൽ ഇന്ത്യയിലെ ബദരീനാഥ് ക്ഷേത്രത്തിൽ ശംഖു മുഴക്കാൻ അനുവാദമില്ല. അതിന്റെ കാരണം എന്താണെന്ന് വിശദമായി മനസിലാക്കാം.
ശംഖ് മുഴക്കുന്നത് ഒരു ആചാരമാണെന്നു പറഞ്ഞല്ലോ. ഒരു ക്ഷേത്രത്തിൽ ഈ ആചാരം നിർത്തലാക്കുന്നതിന് വ്യക്തമായ കാരണങ്ങളും ഉണ്ടാകും. ബദരീനാഥ് ക്ഷേത്രത്തിൽ ശംഖ് മുഴക്കാത്തതിനു പിന്നിൽ ആത്മീയവും ശാസ്ത്രീയവുമായ കാരണങ്ങളുണ്ട്. ഇവിടുത്തെ പാരിസ്ഥിതിക സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഹിമാലയൻ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വർഷത്തിൽ ഭൂരിഭാഗം സമയങ്ങളിലും മഞ്ഞു മൂടിക്കിടക്കുകയായിരിക്കും.
advertisement
ഈ സാഹചര്യത്തിൽ ശംഖ് ഊതുന്നത് വലിയ പ്രതിധ്വനികൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബദരീനാഥ് ക്ഷേത്രം അത് ഒഴിവാക്കിയതെന്ന് പറയപ്പെടുന്നു. ശംഖ് പുറപ്പെടുവിക്കുന്ന ആവൃത്തി കാരണം മഞ്ഞു വീഴ്ച ഉണ്ടാകാനും ജനങ്ങളുടെ ജീവൻ അപകടത്തിലാകാനും സാധ്യതയുണ്ട്. ഇത് ഐസ് കൊടുങ്കാറ്റുകളുടെ (ice storms) രൂപീകരണത്തിലേക്കും നയിച്ചേക്കാം. തൻമൂലം ക്ഷേത്രത്തിന്റെ നിലനിൽപും തീർഥാടകരുടെ ജീവനും കൂടുതൽ അപകടത്തിലാകും.
ബദരീനാഥിൽ ശംഖ് മുഴക്കുന്നത് നിരോധിക്കുന്നതിനു പിന്നിൽ ചില ഐതിഹ്യങ്ങളും ഉണ്ട്. ലക്ഷ്മീ ദേവി തന്റെ തുളസി അവതാരത്തിൽ (Tulshi incarnation) ചാർധാമിൽ വെച്ച് ധ്യാനിക്കുന്നതിനിടെ, ഭഗവാൻ വിഷ്ണു ശംഖചൂഡ് എന്ന അസുരനെ വധിച്ച കഥയാണ് ഒരു ഐതിഹ്യത്തിൽ വിവരിക്കുന്നത്. ഈ സംഭവം ലക്ഷ്മീ ദേവി വീണ്ടും ഓർമിക്കാതിരിക്കാനാണ് ബദരീനാഥ് ക്ഷേത്രത്തിൽ ശംഖ് ഊതുന്നത് നിരോധിച്ചത് എന്നും പറയപ്പെടുന്നു.
advertisement
അഗസ്ത്യ മുനിയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പുരാണ കഥ. വാതാപി, അതാപി എന്നീ രണ്ട് അസുരന്മാരെ അദ്ദേഹം പിന്തുടർന്ന കഥയാണിത്. പിടിക്കപ്പെടാതിരിക്കാൻ, അസുരന്മാരിൽ ഒരാളായ വാതാപി ശംഖിനുള്ളിൽ അഭയം തേടി. അതാപി മന്ദാകിനി നദിയിലും അഭയം തേടി. അതിനാൽ ആരെങ്കിലും ഇവിടെ ശംഖ് ഊതിയാൽ വാതാപി രാക്ഷസൻ വീണ്ടും വരുമെന്നാണ് വിശ്വാസം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 02, 2023 4:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
ബദരീനാഥ് ക്ഷേത്രത്തിൽ ശംഖ് മുഴക്കാൻ അനുവദിക്കാത്തത് എന്തുകൊണ്ടെന്ന് അറിയാമോ?