ശില്‍പ ഷെട്ടിയുടെ പ്രസവശേഷം മൂന്നുമാസംകൊണ്ട് 35 കിലോ ഭാരം കുറച്ച സീക്രട്ട്!

Last Updated:

2025 മാർച്ചിലാണ് പ്രസവശേഷം വണ്ണം കൂടിയതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്

News18
News18
പ്രസവശേഷം സ്ത്രീകൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് അമിതഭാരം. പ്രസവത്തിനു മുമ്പ് മെലിഞ്ഞിരുന്ന പലരും പ്രസവത്തോടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളും ഭക്ഷണക്രമവും കാരണം അമിതമായി വണ്ണംവെക്കുന്നു. സാധാരണ സെലിബ്രിറ്റികൾ പ്രസവത്തോടെ വണ്ണംവെക്കുന്നതും ഇത് കുറയ്കക്കാനായി അവർ എടുക്കുന്ന കഠിനമായ ഡയറ്റും ഫിറ്റ്‌നസ് പരിശീലനങ്ങളുമെല്ലാം വ്യാപകമായി ശ്രദ്ധനേടാറുണ്ട്. ബോളിവുഡ് താരം ശിൽപ ഷെട്ടി പ്രസവശേഷം വണ്ണം കുറച്ചതിന്റെ സീക്രട്ട് വെളിപ്പെടുത്തുകയാണ് അവരുടെ ഫിറ്റ്‌നസ് പരിശീലകനായ വിനോദ് ചന്ന.
മൂന്നുമാസംകൊണ്ട് ശിൽപ ഷെട്ടി 35 കിലോ ഭാരം കുറച്ചതായി വിനോദ് ചന്ന പറയുന്നു. ബിസിനസുകാരനായ രാജ് കുന്ദ്രയെ വിവാഹം കഴിച്ച ശിൽപ ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ്, മകൻ വിയാൻ കുന്ദ്രയും മകൾ സമിഷ ഷെട്ടി കുന്ദ്രയും.
പ്രസവത്തോടെ ശിൽപ ഷെട്ടിയുടെ ശരീര ഭാരം 35 കിലോ വർദ്ധിച്ചതായി വിനോദ് ചന്ന പറയുന്നു. എന്നാൽ മൂന്ന് മാസംകൊണ്ട് അവരത് കുറച്ചതായും അദ്ദേഹം വെളിപ്പെടുത്തി. സ്വാഭാവിക രീതികളിലൂടെയാണ് ഇത് സാധിച്ചതെന്നും അദ്ദേഹം പറയുന്നു. ലൈഫ്‌സ്റ്റൈൽ വെബ്‌സൈറ്റായ ഹിന്ദി റഷിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
advertisement
ശരീരത്തിന്റെ വണ്ണം കുറയ്ക്കാൻ അവർ എന്തോ ചെയ്‌തെന്നാണ് ആളുകൾ കരുതുന്നതെന്നും എന്നാൽ മൂന്ന് മാസം തങ്ങൾ നടത്തിയ പരിശ്രമത്തിലൂടെയാണ് ഇത് സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം സ്വാഭാവികമായ രീതിയിലാണ് സംഭവിച്ചത്. വ്യായാമം ചെയ്യാൻ തയ്യാറായവർക്ക് മറ്റൊന്നും ആവശ്യമില്ലെന്നും അവരോട് ശരീരം അതിനോട് വേഗത്തിൽ പ്രതികരിച്ചതായും വിനോദ് ചന്ന അറിയിച്ചു.
ഭാരം കുറയ്ക്കാനായി അവരുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു വസ്തുവും താൻ അവർക്ക് നൽകിയിട്ടില്ലെന്നും പരിശീലകൻ അറിയിച്ചു. ശരീര ഭാരം കുറയ്ക്കാൻ ശിൽപ ഷെട്ടി ശസ്ത്രക്രിയകൾ നടത്തിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളെയും അദ്ദേഹം തള്ളി. സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാൻ നടിയെ പരിശീലിപ്പിക്കാൻ തനിക്ക് സാധിച്ചുവെന്നും വിനോദ് ചന്ന വാദിച്ചു. 30 തവണ താൻ ശരീര ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും ഓരോ തവണയും മുമ്പ് സംഭവിച്ച തെറ്റുകൾ തിരിച്ചറിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
advertisement
2025 മാർച്ചിലാണ് പ്രസവശേഷം വണ്ണം കൂടിയതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്. കരീന കപൂർ ഖാനുമായുള്ള ഒരു സംഭാഷണത്തിനിടെ ആയിരുന്നു അത്. 2012-ൽ മകൻ വിവാൻ ജനിച്ചതിന് ശേഷം തനിക്ക് വണ്ണം കൂടിയതായി ശിൽപ പറഞ്ഞു. ശരീര ഭാരം കുറയ്ക്കാൻ കഠിനമായ ദിനചര്യ പിന്തുടർന്നിരുന്നുവെന്നും അവർ അന്ന് പറഞ്ഞു.
അമിതവണ്ണം കുറയ്ക്കാൻ കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണക്രമം പാലിച്ചതായും ഇത് അവർക്ക് ഫലം ചെയ്തതായും ശിൽപ പറഞ്ഞു. അതേസമയം, ശരീരത്തിന്റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ കാർബോഹൈഡ്രേറ്റുകൾ ആവശ്യമാണെന്നും ശിൽപ പറഞ്ഞു.
advertisement
പ്രസവശേഷം ശരീര ഭാരത്തിലുണ്ടാകുന്ന കുറവ് സ്ത്രീകളിൽ വലിയ മാറ്റമുണ്ടാക്കുന്ന ഒന്നാണെന്ന് മുംബൈ സെൻട്രലിലെ വോക്ക്ഹാർട്ട് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും സ്ത്രീരോഗ വിദഗ്ദ്ധയുമായ ഡോ. റിച്ചാ ഭരദ്വാജ് പറയുന്നു. ശരീര ഭാരം എത്ര വേഗത്തിൽ കുറയുന്നു എന്നതിനേക്കാൾ വീണ്ടെടുക്കൽ, ഹോർമോൺ ബാലൻസ്, കരുത്ത്, വൈകാരിക ക്ഷേമം എന്നിവയാണ് പ്രധാനമെന്നും അവർ വ്യക്തമാക്കി.
ശരീര ഭാരത്തിൽ വേഗത്തിൽ കുറവ് സംഭവിക്കുന്നത് സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ഡോക്ടർ വ്യക്തമാക്കി. പ്രസവശേഷം സ്ത്രീകൾ കടുത്ത ശാരീരിക വൈകാരിക മാറ്റങ്ങളിലൂടെ കടന്നുപോകുന്നതിനാലാണിത്. മുലയൂട്ടൽ കലോറി ഉപയോഗം വർദ്ധിപ്പിച്ചേക്കും. അത് ഒരിക്കലും ഭാരം കുറയ്ക്കാനുള്ള ഒരു ഉപാധിയായി കാണരുത്. പ്രവസവാനന്തരം ശരീരം സുഖപ്പെടുത്തുന്നതിനും നന്നായി പ്രവർത്തിക്കുന്നതിനും പോഷണം ആവശ്യമാണെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.
advertisement
പ്രസവശേഷം ആദ്യത്തെ ആറ് ആഴ്ചകളിൽ ശരീരം വീണ്ടെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ സമയത്ത് നടത്തം പോലുള്ള ലഘുവായ പ്രവർത്തനങ്ങൾ മാത്രമേ നടത്താവൂ എന്നും കൂടാതെ മെഡിക്കൽ അനുമതിയില്ലാതെ അമ്മമാർ ഘടനാപരമായ വ്യായാമങ്ങൾ ഒഴിവാക്കണമെന്നും ഡോക്ടർ നിർദ്ദേശിച്ചു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ശില്‍പ ഷെട്ടിയുടെ പ്രസവശേഷം മൂന്നുമാസംകൊണ്ട് 35 കിലോ ഭാരം കുറച്ച സീക്രട്ട്!
Next Article
advertisement
ശില്‍പ ഷെട്ടിയുടെ പ്രസവശേഷം മൂന്നുമാസംകൊണ്ട് 35 കിലോ ഭാരം കുറച്ച സീക്രട്ട്!
ശില്‍പ ഷെട്ടിയുടെ പ്രസവശേഷം മൂന്നുമാസംകൊണ്ട് 35 കിലോ ഭാരം കുറച്ച സീക്രട്ട്!
  • ശിൽപ ഷെട്ടി പ്രസവശേഷം മൂന്നു മാസത്തിനുള്ളിൽ 35 കിലോ ഭാരം സ്വാഭാവികമായി കുറച്ചു.

  • കാർബോഹൈഡ്രേറ്റ് കുറവുള്ള ഭക്ഷണക്രമവും കഠിനമായ ദിനചര്യയും ശിൽപയുടെ ഭാരം കുറയ്ക്കാൻ സഹായിച്ചു.

  • പ്രസവശേഷം ശരീരഭാരം വേഗത്തിൽ കുറയുന്നത് മാനസികാരോഗ്യത്തെയും ഹോർമോൺ ബാലൻസിനെയും ബാധിക്കും.

View All
advertisement